വണ്‍പ്ലസ് അടുത്ത തലമുറ ആയ വണ്‍പ്ലസ് 9 സീരീസ് പുറത്തിറക്കി. റെഗുലര്‍ മോഡലും വണ്‍പ്ലസ് 9 പ്രോയും ആണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ സീരീസില്‍ മുന്‍ നിരിയില്‍ ഉള്ള ക്വാല്‍ക്കോം സ്നാപ്ഡ്രഗണ്‍ 888 എസ്ഒസിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു ഫോണിനും മൂന്ന് കളര്‍ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. അള്‍ട്രാ ഫാസ്റ്റ് നെറ്റ്വര്ക്കിനായും ഗെയിമിങ്ങിനായും 5ജി സപ്പോര്‍ട്ട്് വണ്‍പ്ലസ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 120hz ഡിസ്പ്ലേയാണ് ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച കാമറ അനുഭവത്തിനായി സ്വീഡിഷ് കാമറ നിര്‍മ്മാതാക്കളായ ഹാസ്സല്‍ബ്ലാഡുമായി കമ്പനി സഹകരിക്കുന്നു. രണ്ടു ഡിവൈസുകളിലായും പ്രീ ലോഡ് ഹാസ്സല്‍ബ്ലാഡ് പ്രോ മോഡ് നല്കുന്നു. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഐഒഎസ്, എക്സ്പോഷര്‍ സമയവും ക്രമീകരിക്കാന്‍ കഴിയുന്നു.
വണ്‍പ്ലസ് 9 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍ 6.55 ഫുള്‍ എച്ച്ഡി+അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഡിസ്പ്ലേ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് ലെയര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1100 നിറ്റ് വെളിച്ചത്തെ പിന്തുണയ്ക്കുകയും എച്ച്ഡിആര്‍ 10+ പിന്തുണയും കാഴ്ചാനുഭവത്തെ മികച്ചതാക്കുന്നു. 12ജിബി വരെ എല്‍പിഡിഡിആര്‍5 റാമും 256 ജിബി യുഎഫ്സും 3.1 സ്റ്റോറേജും നല്‍കുന്നതിനായി ക്വാല്‍ക്കോം സ്നാപ്ഡ്രഗണ്‍ പ്രൊസസ്സര്‍ നല്കുന്നു. കൂടാതെ ഫോണ്‍ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് 11 ല്‍ പ്രവര്‍ത്തിക്കുന്നു.
ട്രിപ്പിള്‍ റിയര്‍ കാമറ സിസ്റ്റത്തില്‍ 48 മെഗപിക്സല്‍ പ്രൈമറി ക്യാമറയും ഇഐഎസ് പിന്തുണയും എഫ്/1.8 അപ്പര്‍ച്ചറും നല്കുന്നു. കൂടാതെ 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാപിക്സല്‍ മോണോക്രോം ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സെല്‍ഫിക്കായി വണ്‍പ്ലസ് 9 16 മെഗാപിക്സല്‍ ഷൂട്ടര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നൈറ്റ്സ്കേപ്പ്, സൂപ്പര്‍ മാക്രോ, അള്‍ട്രാ മാക്രോ, എച്ച്ഡിആര്‍, സ്മാര്‍ട്ട് സീന്‍, പോട്രെയ്റ്റ് മോഡ്, പ്രോ മോഡ്, പനോരമ, ടില്‍റ്റ്-ഷിഫ്റ്റ് മോഡ് തുടങ്ങി നിരവധി മോഡുകള്‍ കാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 65w വാര്‍പ്പ് ഫാസ്റ്റ് ചാര്‍ജിങ്, 4,500 എംഎച്ച് ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട് ഫോണിലെ മറ്റ് സവിഷശേഷതകള്. 8ജിബി റാം, 129 ജിബി സ്റ്റോറേജ് വരുന്ന ഫോണിന് 49,999 രൂപയില്‍ ആരംഭിക്കുന്നു ഇതിന്റെ വില.
Also Read-
റിയല്‍മീ 8 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു; സവിശേഷതകള്‍ പരിശോധിക്കാം
വണ്‍പ്ലസ് 9 പ്രോയില്‍ വലിയ 6.7 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അള്‍ട്രാ എച്ച്ഡി റെസല്യൂഷന്‍, അഡാപ്റ്റീവ് എന്നിവ 1hz മുതല്‍ 120hz വരെ യാന്ത്രികമായി ക്രമീകരിക്കാന്‍ കഴിയുന്നു. ക്വാല്‍കോം സ്നാപ്ഡ്രഗണ്‍ 888 എസ്ഒസിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ 11ല്‍ പ്രവര്‍ത്തിക്കുന്നു. ക്വാഡ് റിയര്‍ ക്യാമറയില്‍ 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്സല്‍ അള്‍ട്രവൈഡ് ആംഗിള്‍ ക്യാമറയും 8 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറയും 2 മെഗപിക്സല്‍ മോണോക്രോം ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്യാമറയില്‍ വണ്‍പ്ലസ് 9ന്റെ അതേ മോഡുകള്‍ തന്നെ പിന്തുടരുന്നു. 4,500 എംഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് വണ്‍പ്ലസ് പ്രോ9ല്‍ വരുന്നു. 50w ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന ഇത് 43 മിനിറ്റില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടും. 8ജിബി+128ജിബി സ്റ്റോറേജ് വരുന്ന ഓപ്ഷന് 64,999 രൂപയില്‍ ആരംഭിക്കുന്നു ഇതിന്റെ വില. 12ജിബി+256 ജിബി വേരിയന്റിന് 69,999 രൂപയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.