• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉപയോക്താക്കള്‍ക്ക് ബൈ ബാക്ക് സംവിധാനം ഒരുക്കി വണ്‍ പ്ലസ്

നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള പദ്ധതി തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ്

news18
Updated: April 2, 2018, 10:27 PM IST
ഉപയോക്താക്കള്‍ക്ക് ബൈ ബാക്ക് സംവിധാനം ഒരുക്കി വണ്‍ പ്ലസ്
നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള പദ്ധതി തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ്
news18
Updated: April 2, 2018, 10:27 PM IST
 

നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണ്‍ നല്‍കി പുതിയ വണ്‍പ്ലസ് ഫോണ്‍ വിലക്കിഴിവില്‍ വാങ്ങാന്‍ അവസരം. ഇത്തരമൊരു ബൈബാക്ക് സംവിധാനം ഇതാദ്യമായാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ കയറി അവരുടെ ഏതെങ്കിലും ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് സ്‌കീമില്‍ പങ്കാളികളാകാം. ഇതിനു ശേഷം എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള ഫോണിന്റെ വിശദാംശങ്ങളും നല്‍കണം. നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള പദ്ധതി തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ്. വിപണിയില്‍ ലഭ്യമായ ഒരുവിധം എല്ലാ കമ്പനിയുടെയും ഫോണുകളും ഇത്തരത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഫോണ്‍ വാങ്ങാന്‍ കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെയുള്ള ഓര്‍ഡറുകള്‍ക്ക് മാത്രമെ ബൈ ബാക്ക് സ്‌കീം ലഭ്യമാവുകയുള്ളു.
First published: January 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍