• HOME
 • »
 • NEWS
 • »
 • money
 • »
 • തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സ്മാർട്ട് ഫീച്ചറുകളും നൽകുന്ന OnePlus Buds Pro മറ്റെല്ലാ TWS സെറ്റുകളുകൾക്കും പുതിയ ബെഞ്ച്മാർക്ക് ആയേക്കാം

തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സ്മാർട്ട് ഫീച്ചറുകളും നൽകുന്ന OnePlus Buds Pro മറ്റെല്ലാ TWS സെറ്റുകളുകൾക്കും പുതിയ ബെഞ്ച്മാർക്ക് ആയേക്കാം

9,990 രൂപയ്ക്ക് അഡാപ്റ്റീവ് എഎൻസി, ഐപി55 റേറ്റിംഗുള്ള വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ്, വേഗത്തിലും വയർലെസായും ചാർജ് ചെയ്യാനുള്ള ഓപ്ഷനുകൾ, മറ്റ് OnePlus ഉപകരണങ്ങളുമായുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റി, അത്ഭുതകരമായ ഓഡിയോ ഗുണനിലവാരം എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു.

OnePlus Buds Pro

OnePlus Buds Pro

 • Share this:
  OnePlus Buds Pro ഉപയോഗിക്കാനുള്ള ഭാഗ്യം ഇതുവരേയും നമുക്ക് എല്ലാവർക്കും ലഭിച്ചിട്ടില്ല എങ്കിലും അതിന്റെ ഫീച്ചറുകളെക്കുറിച്ചും മൂല്യത്തെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കും.

  9,990 രൂപയ്ക്ക് അഡാപ്റ്റീവ് എഎൻസി, ഐപി55 റേറ്റിംഗുള്ള വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ്, വേഗത്തിലും വയർലെസായും ചാർജ് ചെയ്യാനുള്ള ഓപ്ഷനുകൾ, മറ്റ് OnePlus ഉപകരണങ്ങളുമായുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റി, അത്ഭുതകരമായ ഓഡിയോ ഗുണനിലവാരം എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങൾക്ക് സൗകര്യപ്രദമായ ശബ്ദം ട്യൂൺ ചെയ്തെടുക്കുന്ന ഓഡിയോ ഐഡി ഫീച്ചർ, കുറഞ്ഞ ലേറ്റൻസിയുള്ള ഗെയിമിംഗ് മോഡ് എന്നിവ എടുത്തുപറയേണ്ടതാണ്. നിങ്ങളുടെ കാതുകളിലേക്ക് വൈറ്റ് വോയ്സ് പമ്പ് ചെയ്യാനുള്ളൊരു മോഡും ഇതിലുണ്ട്.

  Buds Pro വാഗ്ദാനം ചെയ്യുന്ന അനുഭവങ്ങൾ നൽകിയാലും ഇല്ലെങ്കിലും - അവർ നൽകാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ല - ഈ Buds Pro പ്രതീക്ഷകൾക്കും മൂല്യത്തിനും പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

  എല്ലാ OnePlus ഉപകരണങ്ങളുമായുള്ള പെയറിംഗ് മുതലുള്ള എല്ലാ  ഓപ്ഷനുകളും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും  ഇന്റലിജന്റ് അഡാപ്റ്റബിലിറ്റിയും മനസ്സിൽ കണ്ട് സൃഷ്ടിച്ചിരിക്കുന്നവയാണ്. പരസ്യം ചെയ്തതുപോലെ തന്നെയാണ് കാര്യങ്ങളെങ്കിൽ, ഇയർബഡ്സിന്റെ കെയ്സ് തുറന്നാൽ ഉടൻ തന്നെ അത് നിങ്ങളുടെ OnePlus സ്മാർട്ട്ഫോണുമായി കണക്റ്റ് ആകുകയും ഓഡിയോ നിങ്ങളുടെ ഇഷ്ടത്തിന് ട്യൂൺ ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം.   ഒരിക്കൽ പെയറിംഗ് നടത്തിയാൽ, പിന്നെ അതിലേയ്ക്ക് തിരിഞ്ഞുനോക്കേണ്ട കാര്യമില്ല. ഇതിലുള്ള അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ്-ക്യാൻസലിംഗ് (ANC) മോഡ് നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ച് അതിന് അനുസരിച്ചുള്ള തീവ്രതയിൽ ശബ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. ഇത് ഉപയോക്താക്കളുടെ ഉപയോഗരീതി ലളിതമാക്കുകയും, മികച്ച ANC നിശ്ശബ്ദമായ പരിസ്ഥിതിയിൽ കുറഞ്ഞ വൈദ്യുതി ഉപഭോഗിക്കുന്നതിലൂടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ANC മാത്രമല്ല, കോളുകൾക്കായി 'Buds Pro' ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ള കാറ്റിന്റെയും അനാവശ്യ ശബ്ദങ്ങളുടെയും ബുദ്ധിമുട്ട് കുറയ്ക്കുന്നു.

  തടസ്സങ്ങളില്ലാത്ത ഓഡിയോ അനുഭവത്തിനൊപ്പം ഉയർന്ന ബാറ്ററി ലൈഫും മികച്ച ചാർജിംഗും ഇത് നൽകുന്നു. കെയ്സിനോടൊപ്പം ANC ഓഫ് ചെയ്ത് ഉപയോഗിക്കുമ്പോൾ 38 മണിക്കൂർ പ്ലേടൈമും, ANC ഓണാക്കുമ്പോൾ 28 മണിക്കൂർ പ്ലേടൈമും OnePlus വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പ്രധാന ഘടകമായ വാർപ്പ് ചാർജ് ടെക് വെറും 10 മിനിറ്റുകൊണ്ട് നിങ്ങൾക്ക് 10 മണിക്കൂർ പ്ലേടൈം നൽകുന്നു, ഒപ്പം Qi വയർലെസ് ചാർജിംഗിനുള്ള സപ്പോർട്ട് ക്രമീകരിക്കുകയും, കേസിന് പകരം ചാർജറായി  9 പ്രോ ഉപയോഗിക്കാവുന്നതുമാണ്. നിങ്ങൾ ഒരു ദീർഘദൂര യാത്രയിലാണെങ്കിൽ അല്ലെങ്കിൽ രാത്രിയിൽ നിങ്ങളുടെ ഇയർബഡ്സ് ചാർജ് ചെയ്യാൻ മറന്നാൽ, ഇതുപോലെയുള്ള ചെറിയതും ക്വാളിറ്റി-ഓഫ്-ലൈഫ് ഉള്ളതുമായ ഫീച്ചറുകൾ ഈ ഉപകരണത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു

  വളരെ ആകർഷകമായ ഒരു ഡിസൈനാണ് Buds Pro-യ്ക്കുള്ളത്. ടൂ-ടോൺ ഫിനിഷ് ഈ വിഭാഗത്തിലുള്ള മറ്റെല്ലാ ഉപകരണങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. കൂടാതെ, പരമ്പരാഗത ടാപ്പ്-ടു-ട്രിഗർ ഇന്റർഫേസിൽ നിന്ന് വ്യത്യസ്തമായി സ്ക്വീസ്-ടു-ട്രിഗർ സ്റ്റെമ്മുകൾ പുതുമ നൽകുന്നു. നിങ്ങൾ എപ്പോഴും ഇയർബഡ്സ് ക്രമീകരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരോ അല്ലെങ്കിൽ കയ്യുറകൾ ധരിക്കുന്നവരോ ആണെങ്കിൽ ടച്ച് സെൻസിറ്റീവായ പ്രതലങ്ങൾ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.

  ഓഡിയോ അനുഭവത്തിന് പ്രധാന്യം നൽകുന്നവർക്ക്, ബഡ്സിന്റെ ഫീച്ചറുകൾ കൈകാര്യം ചെയ്യുന്നതിനായ് HeyMelody ആപ്പിൽ ഓഡിയോ ഐഡി എന്ന ഒരു ഫീച്ചറുണ്ട് .OnePlus Buds Pro നിങ്ങളുടെ ചെവിയിൽ വയ്ക്കുകയും തുടർന്ന് ഓഡിയോ ഐഡി ഫീച്ചർ ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകം തിരഞ്ഞെടുത്ത ട്രാക്ക് പ്ലേ ചെയ്യുമ്പോൾ നിങ്ങളുടെ ചെവിയുടെ പ്രതികരണം മൈക്രോഫോണുകൾ നിരീക്ഷിക്കുകയും നിങ്ങളുടെ ചെവികൾക്ക് അനുയോജ്യമായ ഒരു പ്രൊഫൈൽ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടക്കുന്നുവെങ്കിൽ, ഒരു മികച്ച കേൾവി അനുഭവം നൽകുന്നതിനായി കസ്റ്റം ഇക്വലൈസർ പ്രൊഫൈൽ സജ്ജമാക്കുകയും ചെയ്യുന്നു.  വേണമെങ്കിൽ നിങ്ങൾക്ക് ക്രമീകരണങ്ങളും നിയന്ത്രണങ്ങളും മാനുവലായി മാറ്റാനുമാകും.

  OnePlus അതിന്റെ വാഗ്ദാനങ്ങൾ നിറവേറ്റും എന്നുതന്നെ പ്രതീക്ഷിക്കാം, അങ്ങനെ സംഭവിക്കുകയാണെങ്കിൽ, മറ്റ് TWS സെറ്റുകളെ വിലയിരുത്താനുള്ള  അളവുകോലായി Buds Pro മാറുമെന്ന് ഉറപ്പാണ്.
  Published by:Rajesh V
  First published: