നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • OnePlus-MediaTek പങ്കാളിത്തം Nord 2-വില്‍ AI ഫീച്ചറുകളെ പിന്തുണയ്ക്കുന്ന Dimensity 1200-AI ചിപ്‌സെറ്റ്

  OnePlus-MediaTek പങ്കാളിത്തം Nord 2-വില്‍ AI ഫീച്ചറുകളെ പിന്തുണയ്ക്കുന്ന Dimensity 1200-AI ചിപ്‌സെറ്റ്

  ആവശ്യത്തിന് അനുസരിച്ച് ഡിസൈന്‍ മാറ്റാനുള്ള ഓപ്ഷനും ഇത് നല്‍കുന്നു

  • Share this:
   പിസികളിലുള്ള സിപിയു, ജിപിയു എന്നിവയില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട്ട്‌ഫോണിലുള്ള ചിപ്‌സെറ്റുകള്‍ കൂടുതല്‍ മോഡുലാറും ഫ്‌ളെക്‌സിബിളുമാണ്. ഡിസൈന്‍ ചെയ്യുന്നതിന് ചിപ്‌സെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്ന, എളുപ്പം ലൈസന്‍സ് ചെയ്യാവുന്ന ആര്‍ക്കിടെക്ച്ചറിലാണ്, ഈ ചിപ്‌സെറ്റുകള്‍ വികസിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യമെന്താണോ അത് അനുസരിച്ച് ഡിസൈന്‍ മാറ്റാനുള്ള ഓപ്ഷനും ഇത് നല്‍കുന്നു. Nord 2, Dimensity 1200-AI chip എന്നിവ നല്‍കുന്നത് ഈ ഓപ്ഷനാണ്.
   MediaTek Dimensity 1200 വളരെ പവര്‍ഫുള്ളായ ഒരു ചിപ്പാണ്. 8 കോര്‍ സിപിയു (1+3+4 കോണ്‍ഫിഗറേഷന്‍, കൂടുതല്‍ പിന്നീട് പറയാം), Mali-G77 MC9 GPU, ക്വാഡ് ചാനല്‍ മെമ്മറിക്കുള്ള പിന്തുണ, ഡ്യുവല്‍ ചാനല്‍ UFS 3.1 സ്റ്റോറേജ് (1.7 Gbps ഡാറ്റാ ട്രാന്‍സ്ഫര്‍ നിരക്കുകള്‍), ഡ്യുവല്‍ സിം 5G, Wi-Fi 6 തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.   ക്യാമറയിലാണെങ്കില്‍ അമ്പരിപ്പിക്കുന്ന HDR വീഡിയോ പിന്തുണയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് - ഇതില്‍ മള്‍ട്ടിപ്പിള്‍ എക്‌സ്‌പോഷറുകളില്‍ ത്രി ഫ്രെയിംസില്‍ സ്റ്റാക്ക് ചെയ്തിരിക്കുന്നു, 200 MP സ്റ്റില്‍സ്, AI മെച്ചപ്പെടുത്തിയ നൈറ്റ് മോഡ്, വീഡിയോ പ്ലേബാക്ക് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. MediaTek നിരവധി ഗെയിമിംഗ് ഫോക്കസ്ഡ് മെച്ചപ്പെടുത്തലുകളും വരുത്തിയിട്ടുണ്ട്. 168 HZ ഡിസ്‌പ്ലേയ്ക്കുള്ള പിന്തുണ, റേ ട്രേസിംഗ് സപ്പോര്‍ട്ട്, ലോ-ലേറ്റന്‍സി ഓഡിയോ, നെറ്റ്വര്‍ക്കിംഗ്, സ്മാര്‍ട്ട് പവര്‍ സേവിംഗ് ഫീച്ചറുകള്‍ തുടങ്ങിയവയാണ് ചിലത്.

   സിപിയുവില്‍ Dimensity 1200-ല്‍, 3 GHz-ല്‍ ക്ലോക്ക് ചെയ്തിരിക്കുന്ന ARM Cortex-A78 അള്‍ട്രാ കോര്‍, 2.6 GHz-ല്‍ ക്ലോക്ക് ചെയ്തിരിക്കുന്ന 3x ARM Cortex-A78 'സൂപ്പര്‍ കോര്‍സ്', 2 GHz-ല്‍ ക്ലോക്ക് ചെയ്തിരിക്കുന്ന 4x ARM Cortex-A55 'എഫിഷ്യന്‍സി കോര്‍സ്' എന്നിവ ഫീച്ചര്‍ ചെയ്യുന്നു. MediaTek നിര്‍മ്മിക്കുന്ന ഏറ്റവും പവര്‍ഫുള്‍ ചിപ്പുകളില്‍ ഒന്നാണിത്. മുമ്പത്തെ തലമുറ ചിപ്‌സെറ്റിനെക്കാള്‍ യഥാക്രമം 22%-വും 25%-വും പവര്‍ എഫിഷ്യന്‍സി വര്‍ദ്ധിച്ചതായി ചിപ്പ് മേക്കര്‍ അവകാശപ്പെടുന്നു.

   OnePlus കൊണ്ടുവരുന്ന മേന്മ: മികച്ച AI

   മേല്‍പ്പറഞ്ഞ സ്‌പെക്‌സ് റെഗുലര്‍ Dimensity 1200 ചിപ്‌സെറ്റിന് മാത്രം ബാധകമായതാണ്. OnePlus, MediaTek-മായി ചേര്‍ന്ന് അതിന്റെ AI ഫീച്ചറുകള്‍ മെച്ചപ്പെടുത്തുകയും, ഡിസ്‌പ്ലേ ക്വാളിറ്റിക്കും ഇമേജ് പ്രോസസിംഗിനുമുള്ള ഒപ്റ്റിമൈസേഷനുകള്‍ ഇന്റഗ്രേറ്റ് ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് Dimensity 1200-AI ചിപ്‌സെറ്റ് OnePlus Nord 2-ല്‍ അവതരിപ്പിച്ചിരിക്കുന്നത്.

   Nord 2-Dimensity 1200-AI പെയ്‌റിംഗ് AI റെസല്യൂഷന്‍ ബൂസ്റ്റ്, മികച്ച ഡിസ്‌പ്ലേ അനുഭവത്തിനായി AI കളര്‍ ബൂസ്റ്റ്, AI ഫോട്ടോ, വീഡിയോ എന്‍ഹാന്‍സ്‌മെന്റ് ഫഈച്ചറുകള്‍, നൈറ്റ്‌സ്‌കേപ്പ് അള്‍ട്രാ എന്ന കൂടുതല്‍ ശക്തമായ നൈറ്റ് മോഡ്, ബെറ്റര്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ലാഗില്ലാത്ത ഷൂട്ടിംഗിനായി വേഗത്തിലുള്ള ഇമേജ് പ്രോസസിംഗ് തുടങ്ങിയവ.

   ഇതുപോലെയുള്ള സോഫ്റ്റ്വെയര്‍ ഫീച്ചറുകള്‍ക്കായി ഹാര്‍ഡ്‌വെയര്‍ മെച്ചപ്പെടുത്തുമ്പോള്‍, അത് മികച്ച കാര്യക്ഷമതയും ബാറ്ററി ലൈഫും നല്‍കുന്നു. പക്ഷെ, OnePlus-ല്‍ നിന്നോ MediaTek-ല്‍ നിന്നോ ഇത് സംബന്ധിച്ച ഡാറ്റകളൊന്നും നിലവില്‍ ലഭ്യമല്ല.

   എല്ലാവര്‍ക്കുമായുള്ള AR അനുഭവം, Nord 2 വിജയിക്കാനുള്ള അവസരവും

   സാങ്കേതികവശങ്ങള്‍ മാറ്റിവെച്ച് നമുക്ക് കൂടുതല്‍ രസകരമായ കാര്യങ്ങളിലേക്ക് കടക്കാം. OnePlus ജൂലൈ 12 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന 'ഫാസ്റ്റ് ആന്‍ഡ് സ്മൂത്ത് AR ചാലഞ്ച്' പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വളരെ ലളിതമാണ്. ഒരു സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമുണ്ടെങ്കില്‍ ആര്‍ക്കും പരിശോധിക്കാവുന്നൊരു AR ഗെയ്മിംഗ് എക്‌സ്പീരിയന്‍സാണിത്.
   ജൂലൈ 12 മുതല്‍ 30 വരെ നടക്കുന്ന '90 Hz പിന്‍ബോള്‍ ചാലഞ്ച്', ജൂലൈ 22 മുതല്‍ 30 വരെ നടക്കുന്ന 'വണ്‍ ഡേ പവര്‍ ചലഞ്ച്' എന്നിങ്ങനെ രണ്ട് ഗെയ്മുകളാണ് ചാലഞ്ചിലുള്ളത്. ഇതില്‍ വിജിയിക്കുന്നവര്‍ക്ക് ലക്കി ഡ്രോയില്‍ പങ്കെടുക്കാം. ലക്കി ഡ്രോയിലൂടെ Nord 2 സ്മാര്‍ട്ട്‌ഫോണ്‍, വിവിധ ഗുഡ്ഡികള്‍ എന്നിവ വിജയിക്കാനാകും.

   പിന്‍ബോള്‍ ചലഞ്ച് എന്നാല്‍ നല്‍കിയിരിക്കുന്ന സമയത്തിനുള്ളില്‍ 90hz എന്ന ടാര്‍ഗറ്റിലെത്താന്‍ 'ഫാസ്റ്റ് ആന്‍ഡ് സ്മൂത്ത്' ലെയ്‌നിലൂടെ പോകുക. വണ്‍ ഡേ പവര്‍ ചാലഞ്ച് എന്നാല്‍ നല്‍കിയിരിക്കുന്ന സമയത്തിനുള്ളില്‍ 30 ഫോണുകള്‍ വരെ ചാര്‍ജ് ചെയ്യുകയാണ് വേണ്ടത്.
   പങ്കെടുക്കാനായി, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ക്രോമിലോ സഫാരിയിലോ ഇവിടേക്ക് പോകുക. സൈന്‍ അപ്പോ ലോഗിനോ ചെയ്യേണ്ടതില്ല. നിങ്ങളുടെ ക്യാമറ, മോഷന്‍, ഓറിയന്റേഷന്‍ സെന്‍സറുകള്‍ എന്നിവ ഉപയോഗിക്കാന്‍ ബ്രൌസറിന് അനുമതി നല്‍കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
   നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്രയും തവണ കളിക്കാം, ജൂലൈ 30-ഓടെ 2000+ വിജയികളെ തിരഞ്ഞെടുക്കും.
   Published by:Naseeba TC
   First published:
   )}