ജൂലൈ 22ന് വിപണിയിലെത്തിയ OnePlus Nord 2 5G മുമ്പത്തെ Nord ഫോണുകൾ പോലെയാണെങ്കിൽ, ആവേശം അണപൊട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ഈവന്‍റ് തത്സമയം കാണാൻ OnePlus-ൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോയി സ്ട്രീം തത്സമയമാകുമ്പോൾ അറിയിക്കേണ്ട റിമൈൻഡർ ബട്ടൺ അമർത്തുക.
ഈ കാത്തിരിപ്പിനിടെ OnePlus AR experience zone-ൽ പോയി AR ഗെയിമുകളിൽ പങ്കെടുത്ത് OnePlus Nord 2 5G സ്മാർട്ട്ഫോണും ടൺകണക്കിന് മറ്റ് ഗുഡ്ഡികളും നേടാം. നിങ്ങളുടെ സ്മാർട്ട്ഫോണിൽ Safari അല്ലെങ്കിൽ Chrome ബ്രൗസറുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
OnePlus Nord 2 5G ഫീച്ചറുകൾപ്രത്യേക AI ഫീച്ചറുകളുള്ള ശക്തമായ പുതിയ പ്രോസസർ, പുതിയ ക്യാമറാ സിസ്റ്റം, കൂടാതെ അതിവേഗ ചാർജിംഗ് പിന്തുണയുള്ള വലിയ ബാറ്ററി എന്നിവ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. വിശദാംശങ്ങളിലേക്ക് കടക്കാം!
ഡിസൈനിന്‍റെ കാര്യമെടുത്താൽ, OnePlus Nord മോഡലിൽ സാധാരണയായി കണ്ടുവരുന്ന തരത്തിലുള്ള കേർവുള്ള എഡ്ജുകളും മെറ്റാലിക്ക് വശങ്ങളുമുള്ള അതേ ഡിസൈൻ തന്നെയായിരിക്കുമെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ നൽകുന്ന സൂചന. കാഴ്ച്ചയിൽ ഡിസ്പ്ലേയ്ക്കും സമാനതകളുണ്ട്, 90 ഹെർട്സ് വേഗതയിൽ പ്രവർത്തിക്കുന്ന 6.43 ഇഞ്ച് എഫ്എച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് പാനൽ ആയിരിക്കുമെന്ന് OnePlus തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ശക്തമായ പുതിയ ചിപ്സെറ്റ്SoC ആണ് ഏറ്റവും വലിയ അപ്ഡേറ്റ്, ഇത്തരത്തിലുള്ള ആദ്യത്തെ (OnePlus പറയുന്നത്) MediaTek Dimensity 1200-AI ചിപ്പ് ആണ് ഇത്. ഹാർഡ്വെയർ-ത്വരിതപ്പെടുത്തിയ AI ഫീച്ചറുകൾ അവതരിപ്പിക്കുന്ന ഈ ചിപ്പ് OnePlus, MediaTek-നൊപ്പം ചേർന്നാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
വേഗത്തിലുള്ള ഇമേജ് പ്രോസസിംഗ്, മികച്ച സ്ഥിരത, കൂടുതൽ ശക്തമായ നൈറ്റ് മോഡ്, OnePlus ക്ലെയിം ചെയ്യുന്ന തരത്തിലുള്ള മികച്ച ഡിസ്പ്ലേ അനുഭവം നൽകാനായി ഡിസൈൻ ചെയ്തിരിക്കുന്ന വിവിധ തരം ഫീച്ചറുകൾ എന്നിവയ്ക്കായി ഈ AI ഫീച്ചറുകൾ Nord 2-ലെ OxygenOS 11-നൊപ്പം പ്രവർത്തിക്കുന്നു.
ഒരൊറ്റ അൾട്രാ പെർഫോമൻസുള്ള ARM Cortex-A78 കോർ 3 ജിഗാഹെർട്സ് ക്ലോക്ക് ചെയ്ത 8-കോർ സിപിയു, 2.6 ജിഗാഹെർട്സ് ക്ലോക്ക് ചെയ്ത മൂന്ന് ARM Cortex-A78 പെർഫോമൻസ് കോറുകൾ, 2 ജിഗാഹെർട്സ് ക്ലോക്ക് ചെയ്ത നാല് ARM Cortex-A55 എഫിഷ്യൻസി കോറുകൾ എന്നിവ Dimensity 1200-ൽ ഫീച്ചർ ചെയ്യുന്നു. നേരത്തയുള്ള Snapdragon 765G ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പതിപ്പ് Mali-G77 MC9 GPU-നൊപ്പം പെയർ ചെയ്തതിനാൽ സിപിയുവിന് 65 ശതമാനവും ജിപിയുവിന് 125 ശതമാനവുമായി പ്രകടനം ഉയർന്നിട്ടുണ്ട്.
റാം സ്റ്റോറേജ് ഓപ്ഷനുകൾ ഇപ്പോഴും അറിവായിട്ടില്ലെങ്കിലും അവസാനമായി പുറത്തിങ്ങിയ പതിപ്പിൽ ലഭ്യമായ 6/64, 8/128, 12/256 സ്റ്റോറേജ് ഓപ്ഷനുകളാണ് പ്രതീക്ഷിക്കുന്നത്.
പുതിയ 50 MP ക്യാമറNord 2 5G-യുടെ പിൻവശത്തുള്ളത് പുതിയ ട്രിപ്പിൾ ക്യാമറാ അനുഭവമാണ്. വലിയ പിക്സലുകൾ, OIS എന്നിവ ഫീച്ചർ ചെയ്യുന്ന 50 MP IMX 766- അടിസ്ഥാനത്തിലുള്ള സെൻസറാണ് പ്രാഥമിക ക്യാമറയ്ക്കുള്ളത്. കുറഞ്ഞ വെളിച്ചത്തിലെടുക്കുന്ന ഫോട്ടോകൾക്ക് ചെറിയ മാറ്റമുണ്ടാക്കാൻ വലിയ പിക്സലുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. അവശേഷിക്കുന്ന രണ്ട് ക്യാമറകളുടെ സവിശേഷതകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പക്ഷേ അൾട്രാ വൈഡ്, മാക്രോ എന്നിവയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Dimensity 1200, 4K ‘stacked’ HDR വീഡിയോ പിന്തുണയ്ക്കും എന്നതിനാൽ Nord 2-വിലും ഇതിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാനമായി, ബാറ്ററിയെ കുറിച്ചോ ചാർജറിനെ കുറിച്ചോ ഞങ്ങൾക്ക് ഇതുവരെ ഒന്നും അറിയില്ല, പക്ഷേ 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 mAh ബാറ്ററി ആയിരിക്കും ഇതിലുണ്ടാകുക എന്നാണ് പറഞ്ഞു കേൾക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.