OnePlus Nord CE 2 5G സ്മാർട്ട്‌ഫോണും പുതിയ OnePlus TV Y1S, Y1S എഡ്ജ് എന്നിവ പുറത്തിറങ്ങാൻ ഇനി അധികം സമയമില്ല. ലോഞ്ച് തത്സമയം കാണാൻ, ഫെബ്രുവരി 17-ന് വൈകുന്നേരം 7 മണിക്ക് OnePlus India YouTube എന്ന പേജിലേക്ക് പോകുക! വരാനിരിക്കുന്ന ഈ ഉപകരണങ്ങളെ കുറിച്ച് നമുക്കെന്തൊക്കെ അറിയാം? വളരെ കുറച്ച് മാത്രം,യഥാർത്ഥത്തിൽ, ഇതിലെ എല്ലാം ആവേശകരമാണ്.
Nord CE 2 5G: 64 MP AI ക്യാമറ, 65 W ചാർജിംഗ്, 1 TB മൈക്രോ എസ്ഡി എന്നിവയും മറ്റും ഏറ്റവും പുതിയ ARM Cortex A78 കോറുകളും Mali G68 GPU- ഉം ഉൾക്കൊള്ളുന്ന ശക്തമായ, 5G-ശേഷിയുള്ള MediaTek Dimensity 900 ചിപ്പ് ആയിരിക്കും Nord CE 2 5G-യിൽ പ്രവർത്തിക്കുകയെന്ന് OnePlus സ്ഥിരീകരിച്ചു. സ്‌റ്റോറേജ് 1 ടിബി വർദ്ധിപ്പിക്കാൻ കഴിയുന്ന മൈക്രോ എസ്ഡി പിന്തുണയ്‌ക്ക് നന്ദി. മാത്രമല്ല, ഹെഡ്‌ഫോൺ ജാക്ക് ഇപ്പോഴുമുണ്ട്. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നമുക്ക് കുറഞ്ഞത് 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
64 MP AI ട്രിപ്പിൾ ക്യാമറ സംവിധാനം പിൻഭാഗത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്. കൂടാതെ അതിവേഗതയുള്ള 65 W SuperVOOC ചാർജിംഗ് സ്റ്റാൻഡേർഡ് പിന്തുണയും. കൂടുതൽ സ്വാഭാവികമായ രൂപത്തിനും ഭാവത്തിനുമായി ക്യാമറയെ സുഗമമായി സംയോജിപ്പിക്കുന്ന സിംഗിൾ-പീസ് ബാക്ക് കവറിനൊപ്പം ഒരു സ്ലിക്കർ ഡിസൈനും ഉണ്ടെന്ന് OnePlus പറയുന്നു.
നിറങ്ങളുടെ വേരിയൻ്റുകളിൽ ബഹാമ ബ്ലൂ, ഗ്രേ മിറർ എന്നിവ ഉൾപ്പെടുന്നു, അർദ്ധസുതാര്യമായ ഗ്ലാസ് പാനലിൽ സെറാമിക് ഫിനിഷിലാണ് ഇവ വരുന്നത്. ഈ പറയുന്നതൊക്കെ പോലെയാണ് ഫോൺ റെൻഡർ
ചെയ്തിരിക്കുന്നതെങ്കിൽ, ഒരു ഗംഭീര ഐറ്റമാണ് നമുക്ക് ലഭിക്കാൻ പോകുന്നത്.
OnePlus TV Y1S, Y1S Edge: തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സ്മാർട്ട് ഫീച്ചറുകളും
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ OnePlus TV Y1, ഗുണമേന്മയിലോ ഫീച്ചറുകളിലോ വിട്ടുവീഴ്ച ചെയ്യാത്തതും താങ്ങാനാവുന്നതും ഫീച്ചർ നിറഞ്ഞതുമായ ഒരു ഓപ്ഷനായിരുന്നു. Y1S-ഉം ഇതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കുമെന്ന് തോന്നുന്നില്ല. കേട്ടറിവ് വെച്ച് Y1S, Y1S Edge എന്നിവ രണ്ട് ബെസൽ-ലെസ് ഡിസൈനും OnePlus Gamma എഞ്ചിനുള്ള പിന്തുണയും അവതരിപ്പിക്കുന്നു. നിങ്ങൾ കാണുന്ന ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വർണ്ണവും ഓഡിയോയും വർദ്ധിപ്പിക്കുന്ന AI അടിസ്ഥാനമാക്കിയുള്ള തത്സമയ ഇമേജ് ഒപ്റ്റിമൈസേഷൻ എഞ്ചിൻ ആണ് ഇത്. Android TV 11 OS-ലാണ് ടിവി പ്രവർത്തിക്കുന്നത്.
വാച്ച്, ബഡ്‌സ് എന്നിവയുൾപ്പെടെ മുഴുവൻ OnePlus ഇക്കോസിസ്റ്റവുമായും Y1S തടസ്സങ്ങളില്ലാതെ ജോടിയാക്കാം എന്നതാണ് കൂടുതൽ ആകർഷകമായ കാര്യം. ഒരേ സമയം 5 ഫോണുകൾ വരെ കണക്‌റ്റ് ചെയ്യാനും ടെക്‌സ്‌റ്റ് ഇൻപുട്ട് ചെയ്യാനും ടിവി നിയന്ത്രിക്കാനും മറ്റും അവ ഉപയോഗിക്കാൻ കഴിയും! നിങ്ങൾ കെയ്‌സ് തുറക്കുമ്പോൾ ഉടനടി ബഡ്‌സ് ജോടിയാകുന്നു, വാച്ചും ഇത്പോലെ വളരെ എളുപ്പത്തിൽ ജോഡിയാക്കാം. നിങ്ങളുടെ ചെവിയിലേക്ക് ബഡ് പോപ്പ് ചെയ്യുന്നത് ഓട്ടോമാറ്റിക്കായി താൽക്കാലികമായി നിർത്തുകയും പ്ലേബാക്ക് പുനരാരംഭിക്കുകയും ചെയ്യുന്നു. ഇൻകമിംഗ് കോളുകൾക്കും ഇത് ബാധകമാണ്, നിങ്ങൾ കോളിലായിരിക്കുമ്പോൾ ടിവിയുടെ വോളിയം കുറയുന്നു, കോൾ ചെയ്ത് കഴിഞ്ഞാൽ വോളിയം തിരികെ പഴയത് പോലെയാകും.
Also Read-
One Plus Nord CE 2 | വൺ പ്ലസ് നോർഡ് സിഇ 2 5ജി ഫെബ്രുവരി 17ന് അവതരിപ്പിക്കുന്നു; വിലയും മറ്റു വിവരങ്ങളും അറിയാംവാച്ച് സമന്വയ സവിശേഷതകൾ കൂടുതൽ ആകർഷകമാണ്, ടിവി നിയന്ത്രിക്കാൻ മാത്രമല്ല, അത് ഓണാക്കാനും ഓഫാക്കാനും നിങ്ങൾക്ക് വാച്ച് ഉപയോഗിക്കാം, നിങ്ങൾ ഉറങ്ങുകയാണെന്ന് വാച്ച് തിരിച്ചറിഞ്ഞ് ടിവി ഓഫ് ചെയ്യാൻ സ്ലീപ്പ് ട്രാക്കിംഗ് ഉപയോഗിക്കാം. നോക്കൂ അത് എത്ര രസകരമാണ്?
OnePlus ഇക്കോസിസ്റ്റത്തിൽ താൽപര്യമുള്ളവർക്ക് യോജിച്ചതും തടസ്സമില്ലാത്തതുമായ മികച്ച ഉപയോക്തൃ അനുഭവം നൽകാനാണ് ഈ ഫീച്ചറുകൾ ലക്ഷ്യമിടുന്നത്. ഇത് ആസ്വദിക്കാൻ എല്ലാവരും ആവേശഭരിതരാണെന്ന് ഉറപ്പുണ്ട്.
ഒരിക്കൽ കൂടി പറയുന്നു, ഫെബ്രുവരി 17-ന് വൈകുന്നേരം 7 മണിക്ക് ലൈവ് സ്ട്രീം കാണാൻ മറക്കരുത്. ഇതിനായി കാത്തിരിക്കുമ്പോൾ, ഉപകരണങ്ങൾക്കായി OnePlus ലാൻഡിംഗ് പേജിലേക്ക് പോകുകയും ഒരു Nord CE 2 5G അല്ലെങ്കിൽ TV Y1S നേടാനുള്ള അവസരത്തിനായി സൈൻ അപ്പ് ചെയ്യുകയും ചെയ്യാം!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.