• HOME
 • »
 • NEWS
 • »
 • money
 • »
 • OnePlus Nord CE 5G യും OnePlus TV U1S ഉം ജൂണ്‍ 10 ന് അരങ്ങേറ്റം കുറിക്കുന്നു: ലോഞ്ച് ട്രാക്ക് ചെയ്യാം, ഒരു ഫോണോ ടിവിയോ ലഭിക്കാൻ അവസരം

OnePlus Nord CE 5G യും OnePlus TV U1S ഉം ജൂണ്‍ 10 ന് അരങ്ങേറ്റം കുറിക്കുന്നു: ലോഞ്ച് ട്രാക്ക് ചെയ്യാം, ഒരു ഫോണോ ടിവിയോ ലഭിക്കാൻ അവസരം

പുതിയ ഫോണും, ടിവികളുടെ ശ്രേണിയും ജൂണ്‍ 10 ന് വൈകിട്ട് ഏഴു മണിക്കാണ് പുറത്തിറക്കുന്നത്. എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം.

One Plus

One Plus

 • Share this:
  ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഇതാ എത്തിയിരിക്കുന്നു. OnePlus അതിന്‍റെ ബ്രാന്‍ഡ് നൂതന Nord CE 5G സ്മാര്‍ട്ട്‍ഫോണ്‍ ലോഞ്ച് ചെയ്യാന്‍ സജ്ജമായിരിക്കുന്നു, അതോടൊപ്പം പുതിയ ശ്രേണിയില്‍ പെട്ട സ്മാര്‍ട്ട്, ഇന്‍റര്‍കണക്ടഡ് ടിവികളും അനാവരണം ചെയ്യപ്പെടും. പുതിയ ഫോണും, ടിവികളുടെ ശ്രേണിയും ജൂണ്‍ 10 ന് വൈകിട്ട് ഏഴു മണിക്കാണ് പുറത്തിറക്കുന്നത്. എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം.

  OnePlus Nord CE 5G സവിശേഷതകളും ഫീച്ചറുകളും

  ലോഞ്ചിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ OnePlus വെളിപ്പെടുത്തിയ ചില വിവരങ്ങള്‍ പരിശോധിച്ചാല്‍, ഇതിന് മുമ്പ് പുറത്തിറക്കിയ Nord നെ അപേക്ഷിച്ച് കൂടുതല്‍ ഒതുക്കമുള്ളതും, ഭാരം കുറഞ്ഞതുമായ ഒരു ഫോണാണ് നമുക്ക് പ്രതീക്ഷിക്കാവുന്നത്. എന്നാല്‍ ഫീച്ചറുകളില്‍ യാതൊരു വിട്ടുവീഴ്ച്ചകളും വരുത്തിയിട്ടുമില്ല. എന്നുമാത്രമല്ല, മിക്കവാറും അതേ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള ഫോണായിരിക്കും കിട്ടുക.

  ആദ്യമായി പറഞ്ഞാല്‍, ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പുതിയ ഫോണ്‍ Nord നേക്കാള്‍ കേവലം 7.9 mm കട്ടിയും, ഫുള്‍ 0.3 mm ഒതുക്കവും ഉള്ളതാണ്. പിന്‍ഭാഗത്ത് 48 MP യിലും കൂടിയ 64 MP ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. വളരെ വലിയ 4,500 mAh ബാറ്ററിയും, അതാകട്ടെ 30 മിനിട്ടില്‍ ഫോണിന് 70% ഊര്‍ജ്ജം പകരുന്ന അതേ Warp Charge (വാര്‍പ്പ് ചാര്‍ജ്ജ്) 30T ടെക്കിന് തുടര്‍ന്നും പിന്‍ബലമേകും. പിന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന ഹെഡ്ഫോണ്‍ ജാക്കിന്‍റെ കാര്യമോ? അത് വീണ്ടും സജ്ജം!

  OnePlus TV U1S: സിനിമാറ്റിക് 4K യും സ്മാര്‍ട്ട് ഫീച്ചറുകളും

  TV ശ്രേണിയാകട്ടെ കൂടുതല്‍ കൗതുകകരമാണ്. ഈ പുതിയ ശ്രേണി മുമ്പത്തേതിലും സ്മാര്‍ട്ടും കൂടുതല്‍ ഇന്‍റര്‍കണക്ടഡും ആണെന്ന് OnePlus വ്യക്തമാക്കുന്നു. ഈ ശ്രേണിയുടെ ഫ്ലാഗ്‍ഷിപ്പ് OnePlus TV U1S ആണ്. അതും Nord CE യോടൊപ്പം അനാവരണം ചെയ്യുന്നതാണ്.

  കൃത്യമായ വിവരണങ്ങളെക്കുറിച്ച് അറിയില്ലെങ്കിലും, OnePlus TV U1S ഒരു 4K TV ആയിരിക്കുമെന്നും, ദൃശ്യഭംഗി കൂട്ടുന്ന മേല്‍ത്തരമായ പല ഫീച്ചറുകളും ഉണ്ടായിരിക്കുമെന്ന് നമുക്കറിയാം. കൂടുതല്‍ സുഗമമായ കണക്ടിവിറ്റി അനുഭവമായിരിക്കും, TV ക്ക് വോയിസ് കമാന്‍ഡിന് പിന്‍ബലമുണ്ട്, അതുപോലെ OnePlus വാച്ച് റിമോട്ടായി ഉപയോഗിക്കാമെന്ന സൌകര്യവുമുണ്ട്. OnePlus TWS പ്രോഡക്ടുകള്‍ പോലുള്ള വയര്‍ലെസ് സെറ്റുകളുടെ പിന്‍ബലവും ലഭിക്കും. സ്റ്റൈലാര്‍ന്ന ബെസെല്‍- ലെസ് ഡിസൈനാണ്. ഓഡിയോ അനുഭൂതി OnePlus TWS “ലയിച്ചുപോകുന്നത്” ആണെന്ന് എടുത്തു പറയേണ്ട കാര്യമില്ല.

  ലോഞ്ച് ഇവന്‍റ് എവിടെ, എങ്ങനെ കാണാം

  ലോഞ്ച് ഇവന്‍റ് streamed live on OnePlus.in ലും OnePlus India Youtube channel ലും ലഭിക്കും. നിങ്ങള്‍ക്ക് അതില്‍ ഏതെടുത്താലും കാണാവുന്നതാണ്. ദിവസവുമുള്ള അപ്ഡേറ്റിനായി OnePlus Insta handle ഫോളോ ചെയ്യാന്‍ മറക്കരുത്.

  OnePlus TV U1S ജൂണ്‍ 10 ന് Red Cable (റെഡ് കേബിള്‍) ഫസ്റ്റ് സെയില്‍ മുഖേന ലഭിക്കുന്നതാണ്. ജൂണ്‍ 11 ന് ഓപ്പണ്‍ സെയില്‍ തുടങ്ങുകയും ചെയ്യും. Nord CE 5G ജൂണ്‍ 11 ന് Red Cable First പ്രീ-ഓര്‍ഡറില്‍ ലഭ്യമാകും, ഓപ്പണ്‍ സെയില്‍ ജൂണ്‍ 16 നാണ്.

  സമ്മാനങ്ങള്‍ അനേകം!

  അതുമാത്രമല്ല. OnePlus ജൂണ്‍ 2 മുതല്‍ ഫ്രീബീസ് നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് OnePlus Nord CE 5G സ്മാര്‍ട്ട്‍ഫോണും, OnePlus TV U1S ഉം, മറ്റ് അനേകം സമ്മാനങ്ങളും ഇനിയും നേടാവുന്നതാണ്.

  ദിവസവുമുള്ള ലക്കി ഡ്രോ that’s been running since 2 June മുഖേന ആയിരക്കണക്കിന് ആരാധകരാണ് ഡിസ്ക്കൗണ്ട് വൗച്ചറുകള്‍ ശേഖരിക്കുന്നത്. ഭാഗ്യശാലികള്‍ക്ക് ഫോണ്‍ അല്ലെങ്കില്‍ ടിവി ലഭിക്കും. സമ്മര്‍ ലോട്ടറിയില്‍ ദിവസവും സൈനപ്പ് ചെയ്താല്‍ ഫ്രീ ലോട്ടറി ടിക്കറ്റ് ലഭിക്കും, Nord CE 5G സ്മാര്‍ട്ട്‍ഫോണ്‍ അടിച്ചെന്നും വരും.

  അതുമാത്രവുമല്ല, Amazon is also doing a giveaway CE 5G യുടെ ലാന്‍ഡിംഗ് പേജില്‍ ലളിതമായ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍, അതിലൂടെ നിങ്ങള്‍ക്ക് ഫോണ്‍ കരസ്ഥമാക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

  OnePlus Red Cable Club അംഗങ്ങള്‍ക്ക് തീര്‍ച്ചയായും ഡിവൈസ് നേരത്തെ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നതാണ്. Red Cable ഫസ്റ്റ് സെയില്‍ വേളയില്‍ ഡിവൈസുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്താല്‍ അവര്‍ക്ക് ഞങ്ങളുടെ ഗാരന്‍റീഡ് 2,699 രൂപ വിലവരുന്ന ഗിഫ്റ്റുകളും ഉണ്ടായിരിക്കും.

  ലക്കി ഡ്രോയും ലോട്ടറിയും ജൂണ്‍ 9 ഓടെ റാപ്പ് അപ്പ് ചെയ്യും.
  Published by:Anuraj GR
  First published: