നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Online Used Car Sales | ഇന്ത്യയിൽ ഓൺലൈൻ യൂസ്‌ഡ്‌ കാർ വിൽപ്പന 2026 ഓടെ 83 ലക്ഷം യൂണിറ്റുകൾ പിന്നിടുമെന്ന് റിപ്പോർട്ട്

  Online Used Car Sales | ഇന്ത്യയിൽ ഓൺലൈൻ യൂസ്‌ഡ്‌ കാർ വിൽപ്പന 2026 ഓടെ 83 ലക്ഷം യൂണിറ്റുകൾ പിന്നിടുമെന്ന് റിപ്പോർട്ട്

  യാത്രക്കായി ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്‍ മടിക്കുന്നതാണ് ഉപയോഗിച്ച കാറുകളുടെ വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് കരുതപ്പെടുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ത്യയില്‍ ഇപ്പോള്‍ യൂസ്‌ഡ്‌ കാർ വില്‍പ്പനയില്‍ (Used Car Sales) വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം യൂസ്ഡ് കാര്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. യാത്രക്കായി ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ (Public Transportation) ആശ്രയിക്കാന്‍ മടിക്കുന്നതാണ് ഉപയോഗിച്ച കാറുകളുടെ വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഉപയോഗിച്ച കാറുകളുടെ വില്‍പ്പന 2026 ഓടെ 8 ദശലക്ഷം യൂണിറ്റുകൾക്ക് മുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

   2021 ല്‍ ഡ്രൂം (Droom), കാര്‍ ദേഖോ (Car Dekho), സ്പിന്നി (Spinny) എന്നീ മൂന്ന് ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോമുകള്‍ യൂണികോണ്‍ ക്ലബില്‍ ഇടം പിടിച്ചു. ഒരു ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ ക്ലബില്‍ അംഗമാവുക. 2026 ഓടെ ഉപയോഗിച്ച കാറുകളുടെ വില്‍പ്പന 8.3 ദശലക്ഷം യൂണിറ്റായി (11 ശതമാനം CAGR നിരക്കിൽ) വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ഒരു പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

   ''30,000 ഓളം ഡീലര്‍മാര്‍ ഉള്‍പ്പെടുന്നതാണ് യൂസ്‌ഡ്‌ കാർ വിപണി. അതിനാല്‍ കൂടുതൽ വിഭജിതമായി നിലനിൽക്കുന്ന മേഖലയാണ് ഇത്. നിലവിലുള്ള ഡീലര്‍മാരില്‍ 45 ശതമാനത്തോളം കമ്മീഷന്‍ ഏജന്റുമാരോ ബ്രോക്കര്‍മാരോ ആണ്. അവരില്‍ ഭൂരിഭാഗത്തിനും ബിസിനസ്സിനുള്ള ഭൗതികമായ ഇടങ്ങളില്ല, അതിനാൽ അവരുടെ പ്രവര്‍ത്തനങ്ങള്‍ അസംഘടിതമായിരിക്കും'', റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

   Also read- Electric Vehicles | ഇലക്ട്രിക് വാഹനം വാങ്ങുന്ന ജീവനക്കാര്‍ക്ക് 3 ലക്ഷം രൂപയുടെ പ്രോത്സാഹന പദ്ധതിയുമായി JSW ഗ്രൂപ്പ്

   അസംഘടിത ബ്രോക്കര്‍മാരില്‍ നിന്നോ C2C ഇടപാടുകളില്‍ നിന്നോ വിലയുടെ അടിസ്ഥാനത്തിൽ മത്സരം നേരിടുന്നതിനാല്‍ അസംഘടിത ഡീലര്‍മാര്‍ക്ക് ഉല്‍പ്പാദനക്ഷമത കുറവാണ്. യൂസ്ഡ് കാര്‍ വിപണിയില്‍ വെല്ലുവിളികള്‍ ഉണ്ടെങ്കിലും, അവ പരിഹരിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങൾ പ്രയോജനപ്പെടുന്നുണ്ട്. ഈ മേഖലയിലെ പ്രധാനികൾ മികച്ച ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിക്കുകയും തങ്ങളുടെ ഡീലര്‍ഷിപ്പ് മോഡലുകളില്‍ അവ ഫലപ്രദമായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

   Also read- Year Ender 2021 | 2021ല്‍ ഇന്ത്യയില്‍ കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയത് ആര്?

   മിക്ക പുതിയ കാര്‍ ഡീലര്‍ഷിപ്പുകളും ഇപ്പോള്‍ ഒഇഎം ഓണ്‍ലൈന്‍ നെറ്റ്‌വർക്ക് വഴി ഓണ്‍ലൈനായി കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 30,000 യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകളില്‍, കുറഞ്ഞത് 4,000 എണ്ണം ഓണ്‍ലൈന്‍ ഓട്ടോ പോര്‍ട്ടലുകളില്‍ സ്ഥിരമായി ചെലവഴിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

   Also Read- പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായി മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് S650; പുത്തന്‍ കാറിന്റെ വിശേഷങ്ങള്‍!

   "സുതാര്യവും സംഘടിതവും കാര്യക്ഷമവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഡീലര്‍ഷിപ്പ് മോഡലുകളുടെ സഹായത്തോടെ, യൂസ്‌ഡ്‌ കാര്‍ സെഗ്‌മെന്റിന് നിലവിലുള്ള വെല്ലുവിളികളെ മറികടക്കാന്‍ കഴിയും. മത്സര ബുദ്ധി, ഉയര്‍ന്ന നിലവാരമുള്ള ഡാറ്റ, ഉറച്ച ഉപയോക്തൃ അനുഭവം എന്നിവ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.'' റിപ്പോര്‍ട്ടിൽ പറയുന്നു.
   Published by:Naveen
   First published:
   )}