OnePlus 9 RT വെറുമൊരു പുതിയ ഫോൺ മാത്രമല്ല, OnePlus ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ള ഗെയിമിംഗ് പെർഫോമൻസിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ്. മാത്രമല്ല, പുതിയതും മികച്ച പെർഫോമൻസുമുള്ള വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവുമായാണ് ഇത് വരുന്നത്.
ഗെയിമിംഗിന്റെ കാര്യത്തിൽ വരുമ്പോൾ, ശക്തമായ ഹാർഡ്‌വെയർ യഥാർത്ഥ പ്രശ്നമേ അല്ല. സ്‌നാപ്ഡ്രാഗൺ 888 പോലൊരു മോൺസ്റ്റർ ചിപ്പ് സ്‌മാർട്ട്‌ഫോൺ ചേസിസിൽ ആർക്കും നൽകാനാകും. എന്നാൽ നീണ്ട ഗെയിമിംഗ് സെഷനുകളിൽ ശക്തവും സ്ഥിരതയുള്ളതുമായ പ്രകടനം ഉറപ്പാക്കാൻ മോൺസ്റ്റർ ചിപ്പ് തണുപ്പിക്കുന്നതിലാണ് പ്രശ്നം.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ചിപ്പ് വേഗത്തിൽ പ്രവർത്തിക്കുന്നതിനാൽ അത് കൂടുതൽ ചൂടാകുന്നു. കൂടുതൽ ചൂടാകുമ്പോൾ കത്തുന്നതിൽ നിന്ന് സ്വയം രക്ഷ നേടാൻ അത് വേഗത കുറയ്ക്കും. ഒരു പിസിയിൽ, നിങ്ങൾക്ക് ഫാനുകളും എയർഫ്ലോയും ഉപയോഗിക്കാം, എന്നാൽ ഒരു സ്മാർട്ട്ഫോണിൽ ഇത്തരമൊരു ഓപ്ഷനില്ല. ചൂട് കൂട്ടാതെ കഴിയുന്നത്ര കാര്യക്ഷമമായി ഉപയോഗിക്കണം.
ശക്തമായ പുതിയ വേപ്പർ ചേമ്പർ
അതിന് വേണ്ടിയാണ് OnePlus 9RT-യിൽ ഒരു വലിയ വേപ്പർ ചേമ്പർ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സ്‌മാർട്ട്‌ഫോണിനൊപ്പം OnePlus ഇതുവരെ ഷിപ്പ് ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വേപ്പർ ചേമ്പറാണ് ഇപ്പോഴത്തേത്. ഇത് OnePlus 9 സീരീസിൽ ഉള്ളതിനേക്കാൾ 20% കൂടുതൽ കാര്യക്ഷമവും പല ടാബ്‌ലെറ്റുകളുടേയും മറികടക്കുന്ന വിധത്തിലുള്ള സർഫേസ് ഏരിയയുമുണ്ട്.
ചൂടുള്ളതും ഊർജ്ജം ആവശ്യമായി വരുന്ന ഘടകങ്ങളിൽ നിന്നും ബാക്ക്‌പ്ലെയ്‌നിലേക്കും ഫ്രെയിമിലേക്കും ചൂടിനെ കാര്യക്ഷമമായി നയിക്കുന്നതിനായി സിസ്റ്റത്തിന്റെ ആന്തരിക ഘടനയും റീഡിസൈൻ ചെയ്തിട്ടുണ്ട്. ഈ പുതിയ ഡിസൈൻ ഫോണിനെ കൂടുതൽ നേരം മാത്രമല്ല, മുമ്പത്തെ OnePlus സ്മാർട്ട്‌ഫോണുകളേക്കാൾ വേഗത്തിൽ പ്രവർത്തിപ്പിക്കാനും അനുവദിക്കുന്നു, ഇത് വഴി നമുക്കെല്ലാവർക്കും ദൈർഘ്യമേറിയതും തടസ്സമില്ലാത്തതുമായ ഗെയിമിംഗ് സെഷനുകൾ ലഭിക്കും.
കൂടുതൽ ആന്റിന = നോ ഡ്രോപ്പ്-ഔട്ട്സ്
തടസ്സങ്ങളെക്കുറിച്ച് പറയുമ്പോൾ, OnePlus 9RT ഗെയിമർമാരുടെ സ്ഥിരം പ്രശ്നത്തിന് പരിഹാരം നൽകുന്നു: കണക്റ്റിവിറ്റി. വൈഫൈ എല്ലായിടത്തുമുണ്ട്, എന്നാൽ കൃത്യമായ നെറ്റ്‍വർക്ക് പലപ്പോഴും ലഭിക്കണമെന്നില്ല. മികച്ച ഫലത്തിനായി നിങ്ങൾക്ക് വിവിധ ഓറിയന്റേഷനുകളിൽ ഒന്നിലധികം ആന്റിനകൾ ആവശ്യമാണ്, കൂടാതെ അനാവശ്യ നെറ്റ്‍വർക്ക് പ്രശ്നങ്ങൾ നേരിടാൻ നിങ്ങളുടെ സിസ്റ്റം സ്മാർട്ടായിരിക്കേണ്ടതും ആവശ്യമാണ്.
9RT-യിലെ പുതിയ ട്രൈ-എസ്‌പോർട്ട് ആന്റിനകൾ അത് ചെയ്യുന്നു. മറ്റ് മിക്ക സ്‌മാർട്ട്‌ഫോണുകളിലും നിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ ഒരു ആന്റിന കൂടി നിങ്ങൾക്ക് ഇതിൽ ലഭിക്കും, മാത്രമല്ല നെറ്റ്‍വർക്ക് പ്രശ്നങ്ങൾ വരുമ്പോൾ തന്നെ നിങ്ങൾക്ക് കണക്റ്റിവിറ്റി നഷ്‌ടമാകില്ലെന്ന് ഉറപ്പാക്കാൻ സ്‌നാപ്ഡ്രാഗൺ 888-ന്റെ സ്‌മാർട്ടുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നു!
വേഗത്തിലുള്ള ടച്ച് പ്രതികരണം, മികച്ച ഹാപ്‌റ്റിക്‌സ്, ദിവസം മുഴുവൻ ബാറ്ററി ലൈഫ്
ഇത് മാത്രമല്ല, മറ്റ് നിരവധി ഫീച്ചറുകളും ഉണ്ട്. ഉദാഹരണത്തിന്, പുതിയ HyperTouch 2.0 എഞ്ചിൻ 600 Hz-ലേക്ക് ടച്ച് പ്രതികരണം നൽകുന്നു. ഇത് പ്രതികരണ സമയം കേവലം 29 ms ആയി കുറയ്ക്കുന്നു, ഇതുവഴി ഗെയിമിംഗ് സമയത്ത് നിങ്ങൾക്ക് ആവശ്യമായ മത്സരക്ഷമത ലഭിക്കും. സ്‌നാപ്ഡ്രാഗൺ 888-ന്റെ പവർ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ ഒഎസും പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.
പുതിയ ഹാപ്‌റ്റിക് എഞ്ചിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞോ? ഈ പുതിയ എഞ്ചിൻ ശക്തവും എന്നാൽ അതിശയകരമാം വിധം സൂക്ഷ്മവുമാണ്, 150-ലധികം AAA മൊബൈൽ ഗെയിമുകളിൽ കൃത്യമായ ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് നൽകാൻ കഴിയുന്ന തരത്തിലാണ് ഇത് ട്യൂൺ ചെയ്‌തിരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് വെടിയൊച്ചകളും സ്‌ഫോടനങ്ങളും ഒരുപക്ഷേ കാൽപ്പാടുകളും പോലും അനുഭവിക്കാൻ കഴിയും. ഗെയിമർമാർക്ക്, നിങ്ങളുടെ ഇന്ദ്രിയങ്ങളെക്കാൾ നന്നായി ഉപയോഗിക്കാനാകുന്ന ഒരു ഉപകരണമാണ് ഇത്.
65W റാപ്പ് ചാർജ്, IMX766-അധിഷ്ഠിത ക്യാമറ സിസ്റ്റം, Samsung-ൽ നിന്നുള്ള 120 Hz OLED എന്നിവയിൽ ടോസ് ചെയ്യുക, നിങ്ങളുടെ കൈകളിൽ വിജയം ഉറപ്പിക്കാം.
അതിശയിപ്പിക്കുന്നതും എന്നാൽ ആഡംബരമില്ലാത്തതുമായ കളർ സ്കീം, ശക്തമായ ഇന്റേണലുകൾ, 8.29 എംഎം കട്ടിയുള്ള ബോഡിയിൽ പായ്ക്ക് ചെയ്ത ആകർഷകമായ കൂളിംഗ് സിസ്റ്റം എന്നിവ ഉപയോഗിച്ചുള്ള OnePlus 9 RT 5G നിങ്ങൾക്ക് ഇന്ന് വാങ്ങാൻ കഴിയുന്ന ഏറ്റവും മനോഹരവും കഴിവുള്ളതുമായ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളിലൊന്നാണ്.
ഹാക്കർ ബ്ലാക്ക്, നാനോ സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ OnePlus 9RT 5G ലഭ്യമാകും. കോൺഫിഗറേഷൻ അനുസരിച്ച്, ഉപകരണത്തിന്റെ വില 42,999 രൂപയും (8+128), 46,999 രൂപയുമാണ് (12+256). OnePlus.in, Amazon.in, Reliance Digital എന്നിവയിൽ നിന്ന് ഉപകരണം വാങ്ങാവുന്നതാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.