HOME /NEWS /money / OPPO A55 റിവ്യു: 50എംപി എഐ ട്രിപ്പിൾ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; വെറും 15,000 രൂപയ്ക്ക് അതിശയകരമായ ഡിസൈൻ

OPPO A55 റിവ്യു: 50എംപി എഐ ട്രിപ്പിൾ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; വെറും 15,000 രൂപയ്ക്ക് അതിശയകരമായ ഡിസൈൻ

OPPO A55

OPPO A55

OPPO A55 റിവ്യു: വെറും 15,000 രൂപയ്ക്ക് അതിശയകരമായ ഡിസൈൻ, 50എംപി എഐ ട്രിപ്പിൾ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവ ലഭിക്കുമ്പോൾ അതിനോട് നോ പറയാനാകില്ല

 • Share this:

  ചുരുങ്ങിയ സമയം കൊണ്ട് ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് ഉണ്ടായ വികാസം അതിശയകരമാണ്. മുമ്പൊക്കെ ബജറ്റ് ഫോൺ വിഭാഗത്തിൽ നല്ലൊരു ഡിസ്‌പ്ലേയും തരക്കേടില്ലാത്ത ക്യാമറയും ലഭിക്കുന്നത് തന്നെ വലിയൊരു കാര്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഭാഗത്തിൽ ലഭിക്കുന്നത് അതിമനോഹരമായ ഡിസൈൻ, വലിയ 16.55 സെന്റീമീറ്റർ ഡിസ്പ്ലേ, അതിശയകരമായ 50എംപി എഐ ട്രിപ്പിൾ ക്യാമറ, 18വാട്ട് ഫാസ്റ്റ് ചാർജിംഗ് ഉള്ള വലിയ 5000എംഎഎച്ച് ബാറ്ററി എന്നിവയുള്ള OPPO A55 പോലുള്ള ഡിവൈസുകളാണ്. 15,000 രൂപയ്ക്ക് 4ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിവ ലഭിക്കുന്നു. ഇനി കുറച്ചുകൂടി ചെലവഴിക്കുകയാണേൽ നിങ്ങൾക്ക് 6ജിബി റാമും 128ജിബി സ്റ്റോറേജ് വരെയും നേടാം.

  അതിശയകരമായ ഓഫറുകളോടെ 4 ജിബി/64 ജിബി പതിപ്പ് ഇപ്പോൾ ആമസോണിലും പ്രധാന റീട്ടെയിൽ സ്ഥാപനങ്ങളിലും ലഭ്യമാണ്. 6 ജിബി/128 ജിബി പതിപ്പ് ഒക്ടോബർ 11  മുതൽ ലഭ്യമാകും.

  16 എംപി സെൽഫി ക്യാമറ, മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട്, മീഡിയടെക് ഹീലിയോ ജി35 ചിപ്‌സെറ്റ്, സ്മാർട്ട് ബാറ്ററി മാനേജ്മെന്റ്, ഐപിഎക്സ്4 വാട്ടർ റസിസ്റ്റൻസ് എന്നിങ്ങനെ ഒരുപാട് ഫീച്ചറുകൾ ഇതിലുണ്ട്!

  ഏറ്റവും പ്രധാനപ്പെട്ട ഭാഗത്ത് നിന്ന് തുടങ്ങാം: ക്യാമറകൾ

  പിക്സൽ ബിന്നിംഗിനെ പിന്തുണയ്ക്കുന്ന 50 എംപി പ്രധാന പിൻ ക്യാമറയാണ് ഈ ഫോണിലുള്ളത്. ചിത്രങ്ങളിലെ നോയിസ് കുറച്ച് മൊത്തത്തിലുള്ള ക്വാളിറ്റി വർദ്ധിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തന രീതി, പ്രത്യേകിച്ചും വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ. ഒരു സാധാരണ 12എംപി സെൻസറിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മനോഹരമായ 12.5എംപിയുള്ള ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് വേണമെങ്കിൽ 50 എംപി ചിത്രവും തിരഞ്ഞെടുക്കാവുന്നതാണ്. മങ്ങിയ വെളിച്ചത്തിൽ /രാത്രിയിൽ പോലും വ്യക്തതയുള്ളതും മികച്ച ഗുണനിലവാരമുള്ളതുമായ ചിത്രങ്ങൾ ലഭിക്കുന്നതായി പിൻ ക്യാമറ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് കണ്ടെത്താനായി.

  പ്രധാന പിൻ ക്യാമറയെ പിന്തുണയ്‌ക്കുന്നതിന് 2എംപി ബോക്കെ ക്യാമറയും 2 എംപി മാക്രോ ക്യാമറയുമുണ്ട്. OPPO A55-ലെ എഐ പിന്തുണയുള്ള 50എംപി പിൻ ക്യാമറയിലൂടെ സബ്ജക്ടിനും പശ്ചാത്തലത്തിനും ഇടയിൽ  ബോക്കെ ഇഫക്ട്, സുഗമമായ ട്രാൻസിഷൻ എന്നിവയോട് കൂടി അതിമനോഹരമായ പോർട്രെയിറ്റുകൾ ലഭിക്കുന്നു. ഈ ഡിവൈസ് ഉപയോഗിച്ച് മനോഹരമായ ചില ക്രിയേറ്റീവ് ബോക്കെ ഇഫക്റ്റ് ചിത്രങ്ങൾ എനിക്ക് എടുക്കാനായി.

  പ്രീമിയം ഫോണുകളിൽ നിന്ന് പോലും ലഭിക്കാത്ത തരത്തിൽ, ബ്ലർ ആകാത്ത ചിത്രങ്ങൾ നൽകുന്നതാണ് ഇതിലെ നൈറ്റ് മോഡ്. അതിശയകരവും നാച്ചുറലുമായ നൈറ്റ് പോർട്രെയ്റ്റുകൾക്കായി നിങ്ങളുടെ മുഖവും പശ്ചാത്തലവും പ്രത്യേകം എടുത്തുകാണിക്കുന്ന നൈറ്റ് മോഡിലെ എച്ച്ഡിആർ ഈ ഫോണിന്റെ മറ്റൊരു മേന്മയാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഈ ഡിവൈസിലെ രാത്രികാല ക്യാമറാ അനുഭവം തീർച്ചയായും അഭിനന്ദിക്കേണ്ട ഒന്നാണ്.

  പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വ്യക്തതയുള്ള സെൽഫികൾ പകർത്തുന്ന 16 എംപി മുൻ ക്യാമറ ഒരു അത്ഭുതം തന്നെയാണ്. ഇവിടെയും എഐ പിന്തുണയാണ് മാജിക്ക് സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയകൾക്ക് അനുയോജ്യമായ തരത്തിൽ അതിശയകരമായ നിറങ്ങളും തനതായ ഇമേജ് സ്റ്റൈലുകളും നൽകുന്ന നിരവധി ഫിൽട്ടറുകളും മോഡുകളും ഇതിലുണ്ട്. എന്റെ ചില സെൽഫികളിൽ ഞാനിത് പരീക്ഷിച്ച് നോക്കിയപ്പോൾ ലഭിച്ചത് അസാധ്യമായ റിസൽട്ടാണ്.

  സ്ലിം ഫോം ഫാക്ടർ, തനതായ ഡിസൈൻ

  OPPO A55-ലെ 5,000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്നത് വെറും 8.4 മില്ലീമീറ്റർ കനവും 193 ഗ്രാം ഭാരവും മാത്രമുള്ള ഒരു ചെയ്സിലാണ്.

  ഫോണിന്റെ മുന്നിലും പിന്നിലുമുള്ള പാനലുകൾ വശ്യമായ പ്രീമിയം അനുഭവവും നൽകുന്നു, കൂടാതെ ഫ്രെയിമിൽ സിൽവർ മെറ്റാലിക് പിഗ്‍മെന്‍റുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ മനോഹരമായ മെറ്റാലിക് തിളക്കവും നൽകുന്നു. റെയിൻബോ ബ്ലൂ ഫിനിഷ് (ഫോൺ സ്റ്റാറി ബ്ലാക്കിലും ലഭ്യമാണ്) ഫോണിന് നൽകുന്നത് ആരെയും ആകർഷിക്കുന്ന തിളക്കമാണ്. ഒരുപാട് ആളുകൾ എന്നോട് ഈ ഫോണിനെക്കുറിച്ച് ചോദിച്ചിരുന്നു, ഈ വിലയിൽ ഇത്രയും പ്രീമിയം ക്വാളിറ്റി ഡിസൈൻ പലരെയും അത്ഭുതപ്പെടുത്തി.

  OPPO-യുടെ പിൻ ഭാഗത്തുള്ള അത്ഭുതകരമായ എല്ലാ ഫീച്ചറുകളും ശരിക്കും പ്രത്യേകതകൾ നിറഞ്ഞതും അതിമനോഹരവുമാണ്. വെളിച്ചം പിടിച്ചെടുക്കുന്ന തരത്തിലുള്ള ഉജ്ജ്വലമായൊരു തിളക്കം ഫോണിന്റെ പിൻ ഭാഗത്തുണ്ട്, ഇത് ആരെയും ആകർഷിക്കുന്നൊരു ഘടകമാണ്. പിൻ ഭാഗത്തെ ക്യാമറാ യൂണിറ്റിന് ചുറ്റുമുള്ള 3ഡി ഗ്ലാസും സിഡി-പാറ്റേൺ റിംഗുകളും ചേർന്ന് ഈ ഫോണിനെ വളരെ മികച്ചതാക്കുന്നു എന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും.

  16.55 സെന്റിമീറ്റർ എൽസിഡി പാനലും പഞ്ച് ഹോൾ ക്യാമറയും ഫോണിന്റെ ഡിസൈൻ കൂടുതൽ ആകർഷകമാക്കുന്നു.

  ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും പ്രകടനവും

  5000 എംഎഎച്ച് ബാറ്ററി ഉള്ളതിനാൽ, അത്ര പെട്ടെന്ന് ചാർജ് തീരില്ല. ഇനി അങ്ങനൊരു സാഹചര്യമുണ്ടായാലും, സൂപ്പർ പവർ സേവിംഗ് മോഡ്, സൂപ്പർ നൈറ്റ് ടൈെം സ്റ്റാൻഡ്ബൈ തുടങ്ങിയ ഫീച്ചറുകൾ പിന്തുണയ്ക്കായുണ്ട്. എത്തേണ്ടിടത് എത്തുന്നതിന് മുമ്പ് ഫോൺ ഓഫായി പോകുമെന്നോ, രാത്രിയിൽ ഉറങ്ങുമ്പോൾ അലാറം മിസാകുമെന്നോ ഭയക്കേണ്ടതില്ല. മീഡിയം മുതൽ ഹെവി യൂസേജിന് ഇടയിലും 2 ദിവസം വരെ എന്റെ ബാറ്ററിക്ക് ചാർജ് നിന്നു. ജോലികളെല്ലാം ചെയ്യുന്നതിന് ഇടയിലും ബാറ്ററിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതതായി വന്നില്ല.

  ഈ ഫോൺ ഉപയോഗിക്കുമ്പോൾ അതിന് സാധ്യത ഇല്ലെങ്കിൽ പോലും, ഇനി പെട്ടെന്ന് ചാർജ് ചെയ്യേണ്ടൊരു സാഹചര്യം വന്നാൽ 18 വാട്ട് ഫാസ്റ്റ് ചാർജിംഗിലൂടെ 30 മിനിറ്റിനുള്ളിൽ മൂന്നിലൊന്ന് ചാർജ് കയറും. ഒപ്റ്റിമൈസ് ചെയ്ത നൈറ്റ് ചാർജിംഗ് മോഡും താപനിലാ സെൻസറുകളും നിങ്ങളുടെ ചാർജിംഗ് ശീലങ്ങൾ ബാറ്ററി ലൈഫിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

  ആകെ മൊത്തത്തിൽ ഒരു മികച്ച ടെക് അനുഭവം

  ബാറ്ററി-ലൈഫ് ഒപ്റ്റിമൈസേഷനുകൾ, ശക്തമായ പ്രോസസർ, ദിവസം മുഴുവൻ ഉപയോഗിച്ചാലും കണ്ണുകൾക്ക് ഹാനികരമല്ലാത്ത സവിശേഷതകൾ, സിസ്റ്റത്തിൽ ലാഗ് കുറയ്ക്കുന്നതിനും ഫ്രെയിം റേറ്റുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിരവധി ഫീച്ചറുകൾ, ഫോൺ ദിവസം മുഴുവൻ സുഗമമായും തടസ്സങ്ങളില്ലാതെയും പ്രവർത്തിക്കുന്നതിന് കളർഒഎസ് 11.1 തുടങ്ങിയവയാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഫ്ലെക്സിഡ്രോപ്പ്, ഗൂഗിൾ ട്രാൻസ്ലേറ്റിനായി ത്രീ ഫിംഗർ ജെസ്റ്ററുകൾ, ഗെയിമർമാർക്കായി ഗെയിം ഫോക്കസ് മോഡുകളും സ്ട്രീംലൈൻ ചെയ്ത നോട്ടിഫിക്കേഷനുകളും ഉപയോക്തൃ അനുഭവം മികച്ചതാക്കുന്നു. വളരെ ലളിതവും അസ്വാദിക്കാൻ കഴിയുന്നതുമായ അനുഭവമാണ് ഒഎസ് ഉപയോഗിച്ചപ്പോൾ എനിക്ക് ലഭിച്ചത്. കൂടുതൽ സ്വകാര്യതയും സുരക്ഷാ ഉറപ്പാക്കുന്ന ഫീച്ചറുകളും നിങ്ങളുടെ പ്രധാനപ്പെട്ട ഡോക്യുമെന്റുകൾക്കും ചിത്രങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനാൽ, ആ പേടിയും വേണ്ട.

  നിഗമനം: അവിശ്വസനീയമായ വിലയ്ക്ക് അവിശ്വസനീയമായ ഒരു ഫോൺ

  മാർക്കറ്റിലുള്ള മറ്റൊരു ഫോണും ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയേറെ ആകർഷകമായ ഫീച്ചറുകൾ നൽകുന്നില്ല. 50എംപി എഐ ട്രിപ്പിൾ ക്യാമറ, 16എംപി സെൽഫി ക്യാമറ എന്നിവ തന്നെ വലിയ വ്യത്യസ്തതയാണ്, അതോടൊപ്പം തനതായ ഡിസൈൻ, എഐ ഫീച്ചറുകൾ, മികച്ച ബാറ്ററി, ഗംഭീരമായ ഡിസ്പ്ലേ തുടങ്ങിയവ കൂടി ചേരുമ്പോൾ OPPO A55 അവിശ്വസനീയമായ വിലയിൽ ലഭിക്കുന്ന അവിശ്വസനീയമായ ഒരു ഫോൺ എന്ന ഒരൊറ്റ നിഗമനത്തിലേക്ക് മാത്രമെ എത്തിച്ചേരാനാകൂ

  OPPO A55 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്: 4+64ജിബി പതിപ്പ് ഇപ്പോൾ 15,490 രൂപയ്ക്ക് ലഭ്യമാണ്. അതേസമയം 6+128ജിബി മോഡൽ ഒക്ടോബർ 11 മുതൽ 17,490 രൂപയ്ക്ക് Amazon-ലും പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാകും.

  (ഇതൊരു പങ്കാളിത്ത പോസ്റ്റാണ്)

  First published:

  Tags: Oppo, Smart phone