നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • അൾട്രാ-ലൈറ്റ് ഡിസൈനിൽ ഏറ്റവും സ്ലീക് ഫോൺ - ഇതാ അതിശയകരമായ OPPO F17 Pro!

  അൾട്രാ-ലൈറ്റ് ഡിസൈനിൽ ഏറ്റവും സ്ലീക് ഫോൺ - ഇതാ അതിശയകരമായ OPPO F17 Pro!

  OPPO F17 Pro ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ഈ ഫോണിലെ സംവിധാനങ്ങൾ നൂതമായത് പോലെ ഇത് വിപണിയിൽ അവതരിപ്പിച്ചതും വളരെ നൂതനമായ വിധത്തിലായിരുന്നു.

  oppo F17 pro

  oppo F17 pro

  • Share this:
   ഏറെ ഭാരമുള്ള, ഏതാനും ചില സൗകര്യങ്ങൾ മാത്രം ലഭ്യമായ മൊബൈൽ ഫോണുകളുടെ കാലം കഴിഞ്ഞു. ഏറ്റവും ഒതുക്കമാർന്ന ഫോണുകളിൽ പോലും മികച്ച സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്ന് സ്മാർട്ട് ഡിവൈസ് രംഗത്തെ വമ്പനായ OPPO തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അതിമനോഹരമായി ഡിസൈൻ ചെയ്ത OPPO F17 Proയും ഇതുതന്നെയാണ് ചെയ്യുന്നത്.

   OPPO F17 Pro ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ഈ ഫോണിലെ സംവിധാനങ്ങൾ നൂതമായത് പോലെ ഇത് വിപണിയിൽ അവതരിപ്പിച്ചതും വളരെ നൂതനമായ വിധത്തിലായിരുന്നു - സാധാരണ ഉണ്ടാകാറുള്ള പ്രസംഗങ്ങളും മറ്റും ഒഴിവാക്കി സംഗീതാത്മകമായാണ് ഈ പുതിയ ഫോൺ അവതരിപ്പിച്ചത്!   കേട്ടത് സത്യമാണ്. ലോകത്താദ്യമായി ഒരു സ്മാർട്ട്ഫോൺ അവതരിപ്പിക്കാനായി നടത്തിയ സംഗീതമേളയിൽ സംഗീതരംഗത്തെ പ്രഗത്ഭരായ റഫ്താർ, ഹാർഡി സന്ധു മുതലായവർ പ്രകടനങ്ങൾ കാഴ്ചവെച്ചു. മാത്രമല്ല F17 Proക്കു വേണ്ടിയുള്ള ഈ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത് പ്രശസ്ത ടിവി താരം റിത്വിക് ധൻജാനിയാണ്.

   ഇത്തരത്തിലുള്ള അവതരണം നൂതനമായ അനുഭവമായെന്ന് മാത്രമല്ല, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനുള്ള OPPOയുടെ സന്നദ്ധതയും ഇവിടെ കാണാം. ഒരുവശത്ത് ഇവർ നൂതനമായ കാര്യങ്ങൾ ചെയ്ത് സ്മാർട്ട്ഫോൺ വിപണി കയ്യടക്കുമ്പോൾ മറുവശത്ത് ഇത്തരം പരിപാടികളിലൂടെ ഉപഭോക്താക്കളുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നു.

   ഫോണിനെ കുറിച്ച് പറയുകയാണെങ്കിൽ Android 10ൽ പ്രവർത്തിക്കുന്ന OPPO F17 Proക്ക് വെറും 7.48mm കനവും 164 ഗ്രാം ഭാരവുമാണുള്ളത്! സാങ്കേതികപരമായി നോക്കിയാൽ OPPO F17 Proയിലെ മികച്ച സംവിധാനങ്ങൾ വിപണിയിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച് നിങ്ങളുടെ സ്മാർട്ട്ഫോൺ അനുഭവം മെച്ചപ്പെട്ടതാക്കുന്നു.

   ഒതുക്കമാർന്ന, ശക്തിയേറിയ ഈ ഫോൺ സ്വന്തമാക്കാൻ ഇതാ ചില കാരണങ്ങൾ.

   കാഴ്ചയിലെ മിഴിവും ചെറിയ കാര്യങ്ങളിൽ പോലുമുള്ള ശ്രദ്ധയും

   എന്ത് അതിശയകരമായ കോമ്പിനേഷൻ! ഇത്രയും കനം കുറഞ്ഞ ഫോൺ വഴുതി പോകാതെ പിടിക്കാൻ ബുദ്ധിമുട്ടാണെന്ന് നിങ്ങൾ കരുതിയേക്കാം. എന്നാൽ ഇതിലെ നൂതനമായ 220° റൗണ്ടഡ് എഡ്ജ് ഡിസൈനിലെ ഹൈ-ഗ്ലോസ് സംവിധാനം മൂലം കാഴ്ചയിൽ കനം കുറവെങ്കിലും ഈ ഫോൺ വഴുതി പോകാതെ കയ്യിൽ ഭദ്രമായിരിക്കുന്നു.

   മാജിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് വൈറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിൽ ഫോൺ ലഭ്യമായതിനാൽ നിങ്ങളുടെ വ്യക്തിത്വത്തിന് ചേരുന്ന നിറം തിരഞ്ഞെടുക്കാം. ഇതിലെ മെറ്റാലിക് വൈറ്റ് നിറം ഫോണിന് നൽകുന്ന അതുല്യമായ ശോഭ കണ്ണുകൾക്ക് കുളിർമയേകുന്നു. മാറ്റ് ബ്ലാക്ക് നിറവും കാഴ്ചയിൽ അതിമനോഹരമാണ്. ചുരുക്കത്തിൽ F17 Pro എങ്ങനെനോക്കിയാലും അതിമനോഹരം തന്നെയാണ്.

   നിങ്ങൾക്ക് സന്തോഷം പകരുന്ന മികച്ച ക്യാമറ

   മികച്ച ഫോൺ ക്യാമറകൾ ഫോട്ടോഗ്രാഫിയെ കുറിച്ച് ഒന്നും അറിയാത്തവരെ പോലും നല്ല ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ പ്രാപ്തരാക്കുന്നു. ഈ ഫോണാകട്ടെ ഞങ്ങൾ ഉപയോഗിച്ച് നോക്കിയവയിൽ ഏറ്റവും മികച്ചതാണ് എന്ന് പറഞ്ഞാലും അധികമാവില്ല.

   OPPO F17 Proയിലെ ക്യാമറയുടെ ക്വാഡ് സെൻസർ സംവിധാനത്തിൽ 48MPയുടെ പ്രധാന ക്യാമറയും 8MPയുടെ വൈഡ് ലെൻസും 2MPയുടെ രണ്ട് മോണോ സെൻസറുകളും അടങ്ങിയിരിക്കുന്നു. പോരെങ്കിൽ മുന്നിൽ 16MPയുടെ പ്രധാന ക്യാമറയും 2MPയുടെ ഡെപ്ത് ക്യാമറയും അടങ്ങിയ ഡ്യുവൽ പഞ്ച് ഹോൾ ക്യാമറയുമുണ്ട്.   ഈ 6 AI-portrait ക്യാമറകൾ നിങ്ങളെ ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. കൂടാതെ മുന്നിലെ ക്യാമറയിലെ ഡ്യുവൽ ലെൻസ് ബൊകെ മോഡ് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ക്രിയേറ്റീവ് ആയ സെൽഫികൾ പകർത്താം. അവിടം കൊണ്ട് തീർന്നില്ല. AI Super Night Portrait ഉപയോഗിച്ച് വെളിച്ചം കുറഞ്ഞ ബാറുകളിലോ വഴിവിളക്കുകൾക്ക് താഴെയോ പോലും നല്ല സെൽഫികൾ പകർത്താം. രാത്രികാലങ്ങളിൽ ഫ്ലെയേർഡ് ലൈറ്റ് ഇഫക്റ്റ് വെച്ച് ആളുകളുടെ മുഖങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന AI Night Flare Portrait ഓരോ ക്ലിക്കിലും ഏറ്റവും മികച്ച ചിത്രങ്ങൾ നൽകുന്നു.

   ഉപഭോക്താക്കളുടെ വ്യക്തിപരമായ താല്പര്യങ്ങൾ മനസ്സിൽ വെച്ച് നിർമിക്കുമ്പോഴാണ് ഏതൊരു ഉല്പന്നവും മികവുറ്റതാകുന്നത്. AI Beautification 2.0 ഇന്ത്യൻ സൗന്ദര്യ സങ്കല്പങ്ങളെ കൂടി കണക്കിലെടുക്കുന്നതാണ്. അങ്ങനെ നിങ്ങളുടെ ചിത്രങ്ങൾക്ക് കൂടുതൽ സ്വാഭാവികത കൈവരുന്നു.

   എന്തിനും പോന്ന ബാറ്ററി

   OPPO F17 Pro വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് വെറുമൊരു ഫോൺ മാത്രമല്ല, ഭാവിയിലെ വേഗതയേറിയ ജീവിതത്തിൽ നിങ്ങളെ സഹായിക്കുന്ന ഉപകരണം കൂടിയാണ്. 30Wൻറെ VOOC 4.0 ഫ്ലാഷ് ചാർജിംഗ് സംവിധാനം ഉള്ളതിനാൽ വെറും 5 മിനിറ്റ് മാത്രം ചാർജ് ചെയ്ത് 4 മണിക്കൂർ വരെ നേരം ഫോണിൽ സംസാരിക്കാം. കൂടാതെ വെറും 53 മിനിറ്റിൽ F17 Pro മുഴുവനായും ചാർജാകുന്നു. ഫോൺ ചൂടാകാതെ തന്നെ വേഗത്തിലും കൂടുതൽ ഫലപ്രദമായും ചാർജ് ചെയ്യുന്ന റാപിഡ്-ചാർജ് സാങ്കേതികവിദ്യ ഗെയിമർമാർക്ക് ഇഷ്ടമാകും. ഈ വിലയിൽ ഇത്രയും ലഭിക്കുകയെന്നത് അവിശ്വസനീയമാണ്!   സുഹൃത്തുക്കളുമായുള്ള നീണ്ട സംഭാഷങ്ങളോ ജോലിസംബന്ധമായ പ്രധാനപ്പെട്ട കോളുകളോ ഫോണിലെ ചാർജ് തീർന്നതുമൂലം നിന്നുപോകുമെന്ന് ഇനി ഭയപ്പെടേണ്ട. 4,000 mAhൻറെ ബാറ്ററി ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനായി Super Power Saving Mode, AI Night Charging എന്നിവ സഹായിക്കുന്നു. വേഗത്തിലുള്ള ചാർജിംഗും മികച്ച ബാറ്ററിയും ഉള്ളതിനാൽ ആകുലതകളില്ലാതെ ഫോൺ തുടർച്ചയായി ഉപയോഗിക്കാം.

   Super Power Saving Mode ഓൺ ചെയ്യുമ്പോൾ ചാർജ് സൂക്ഷിച്ചു മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് ഫോൺ മാറുന്നു. 5% മാത്രം ബാറ്ററി ബാക്കിയുള്ളപ്പോൾ ഡിസ്പ്ലെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയും ആറ് യൂസർ പ്രീസെറ്റ് ആപ്പുകൾ പ്രവർത്തിപ്പിച്ചും 14.6 മണിക്കൂർ വരെ ഫോൺ ഓണായി തുടരുന്നു. ഏതാനും ചില ആപ്പുകൾ ഈ സമയത്ത് ഉപയോഗിക്കാനും സാധിക്കും.

   ഓരോ സ്വൈപിലും വേഗതയേറിയ പ്രവർത്തനം

   നിങ്ങളുടെ വേഗത്തിനൊപ്പം പ്രവർത്തിക്കാൻ കഴിയാത്ത ഫോണുകളെ മറന്നേക്കൂ. OPPO F17 Proയിലെ MediaTek Helio P95 AI പ്രൊസസറിൽ 8 കോറുകളുണ്ട്, കൂടാതെ CPU 2.2Ghz വരെ വേഗത്തിൽ പ്രവർത്തിക്കുന്നു.

   2.2GHZ വരെ വേഗത്തിൽ പ്രവർത്തിക്കാവുന്ന രണ്ട് ARM Cortex-A75 Prime കോറുകളും ഇതിലുണ്ട്. ഉപഭോക്താക്കൾക്ക് 8GBയുടെ മെമ്മറിക്ക് പുറമെ 128GB സ്റ്റോറേജാണ് ലഭിക്കുന്നതെങ്കിലും 3 കാർഡുകൾ വരെ ഇടാവുന്ന സ്ലോട്ട് ഉപയോഗിച്ച് അതിനെ 256GB വരെ ഉയർത്താം.

   Anti-Lag Algorithm ഫോണിൽ എററുകൾ വരാനും വേഗത കുറക്കാനും കാരണമാകുന്ന ഡാറ്റ കണ്ടുപിടിച്ച് അവയെ നശിപ്പിക്കുന്നു. മാത്രമല്ല പാചകത്തിനിടെ മാവോ ബൈക്ക് നന്നാക്കുന്നതിനിടെ ഗ്രീസോ കയ്യിൽ പറ്റിയിരിക്കുമ്പോൾ കോളുകൾ എടുക്കാനായി വായുവിൽ ആംഗ്യങ്ങൾ കാണിച്ചാൽ മതിയാകും. 20 മുതൽ 50 വരെ സെൻറിമീറ്റർ ദൂരത്തുനിന്നും കൈ ചെറുതായി വീശി കോൾ എടുക്കാം.

   പിടിച്ചിരുത്തുന്ന ഡിസ്പ്ലെയിൽ മതിമറക്കൂ

   മുഴുവൻ സ്ക്രീനും ഉപയോഗിക്കുന്ന ഈ ഫോണിലെ ഡ്യുവൽ പഞ്ച്-ഹോൾ FHD+ Super AMOLED ഡിസ്പ്ലെക്ക് 6.4 ഇഞ്ചാണ് വലുപ്പം. 90% സ്ക്രീൻ:ബോഡി അനുപാതമുള്ള ഇതിൻറെ റെസല്യൂഷൻ 2400 x 1080 പിക്സലാണ്. വീഡിയോകളും ചലച്ചിത്രങ്ങളും നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകളും ഇനി കൂടുതൽ മനോഹരമാകുന്നു. ഡിസ്പ്ലെയിൽ തന്നെയുള്ള Fingerprint Unlock 3.0 വെറും 0.3 സെക്കൻഡിൽ ഫോൺ അൺലോക്ക് ചെയ്യുന്നു.   ColorOS 7.2 അനുഭവം ആസ്വദിക്കൂ

   മിനിമലിസ്റ്റ് ഡിസൈനും അറിഞ്ഞ് പ്രവർത്തിക്കുന്ന ഇൻറർഫേസും ഉള്ളതിനാൽ കനം കുറവും മികച്ച രൂപകല്പനയും എളുപ്പത്തിൽ വായിക്കാനുള്ള സൗകര്യവും ലഭിക്കുന്നു. ഹോം സ്ക്രീനിൽ നിങ്ങൾക്ക് വേണ്ട വലുപ്പത്തിലും ആകൃതിയിലും ആപ്പുകൾ ക്രമീകരിക്കാം. മൾട്ടി-യൂസർ മോഡിൽ ജോലിസംബന്ധവും വ്യക്തിപരവുമായ രണ്ട് പ്രത്യേക യൂസർ സ്പേസുകൾ ഉണ്ടാക്കി പാസ്വേഡുകൾ നൽകി നിങ്ങളുടെ സ്വകാര്യത സൂക്ഷിക്കാം.

   അതിമനോഹരമായ ഡിസൈനർ വാൾപേപ്പറുകൾ ഇതിലുണ്ട്, മാത്രമല്ല കണ്ണുകളെ കുറിച്ച് ആകുലപ്പെടാതെ ഫോൺ ഉപയോഗിക്കാം. OPPO F17 Proയിലെ Eye Care Mode അടങ്ങിയ Dark Mode ദിവസം മുഴുവനും നിങ്ങളുടെ കണ്ണുകളെ സംരക്ഷിച്ച് ബാറ്ററിയുടെ ആയുസ്സ് 38% വരെ ദീർഘിപ്പിക്കുന്നു.

   അതിശയകരമായ ഡിവൈസുകളുടെ ശ്രേണി

   IoT സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങളെ മാനിക്കുന്ന, ഭാവിക്ക് ഉതകുന്ന നൂതനമായ സാങ്കേതികസംവിധാനം സൃഷ്ടിക്കാനുള്ള പദ്ധതി OPPO ഇക്കൊല്ലം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇവർ ഇറക്കിയിരിക്കുന്നത് ഒന്നല്ല രണ്ട് അതിശയകരമായ ഡിവൈസുകളാണ്. നോയ്സ് ക്യാൻസലേഷൻ അടങ്ങിയ OPPOയുടെ തികച്ചും വയർലെസ് ആയ Enco W51 ഹെഡ്ഫോണുകളാണ് ഞങ്ങൾ ഉദ്ദേശിച്ചത്. നിങ്ങളുടെ OPPO സ്മാർട്ട്ഫോണിന് ചേരുന്ന ഈ ഹെഡ്ഫോണിൽ ലഭ്യമായ സൗകര്യങ്ങൾ നിങ്ങളെ അതിശയപ്പെടുത്തും.   അതേ വിലയിൽ ലഭ്യമായ ഹെഡ്ഫോണുകൾ വെച്ചുനോക്കുമ്പോൾ OPPO Enco W51 അതിലെ Hybrid Active Noise Cancellation സംവിധാനം ഉപയോഗിച്ച് ഏറ്റവും ശക്തമായ നോയ്സ് റിഡക്ഷൻ നൽകുന്നു. തീർന്നില്ല. ഇതിൽ 24 മണിക്കൂർ വരെ ഗാനങ്ങൾ കേൾക്കാം, പൊടിയും വെള്ളവും കയറാത്ത IP54 നിലവാരമുണ്ട്, Binaural Low-Latency Bluetooth® Transmission സംവിധാനമുണ്ട്, പ്രധാനപ്പെട്ട കോളുകൾ സ്വീകരിക്കാനായി ട്രിപ്പിൾ-മൈക് നോയ്സ് റിഡക്ഷനുമുണ്ട്. എല്ലാം കൊണ്ടും വളരെ മികച്ച അനുഭവമാണ് OPPO വാഗ്ദാനം ചെയ്യുന്നതും മുന്നോട്ടു വെക്കുന്നതും.

   ഇക്കൊല്ലം കൂടുതൽ നല്ല ഫോൺ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ അതിശയകമായ ഫോണായിരിക്കണം നിങ്ങളുടെ മനസ്സിൽ ആദ്യം എത്തേണ്ടത്.   OPPO F17 Proയുടെ വില 22990 രൂപ മാത്രമാണ്. OPPO Enco W51ന് ആകട്ടെ 4999 രൂപയാണ് വില. 2020 സെപ്റ്റംബർ 7 മുതൽ ഫോണിൻറെ വില്പന ആരംഭിക്കുകയാണ്. വയർലെസ് ഹെഡ്ഫോണുകളും വൈകാതെ വിപണിയിൽ എത്തുന്നതായിരിക്കും. നിങ്ങളുടെ അടുത്ത കടകളിൽ നിന്നും Amazon വഴി ഓൺലൈനായും വാങ്ങാം.

   ഈ ഫോൺ അവതരിപ്പിക്കാൻ നടത്തിയ ഗംഭീര പരിപാടി നിങ്ങൾക്ക് കാണാൻ സാധിച്ചില്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. അതിശയകരമായ പുതിയ OPPO F17 Proയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ, ക്ലിക്ക് ചെയ്യൂ.

   (ഇത് പങ്കാളിത്തത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്.)
   Published by:Gowthamy GG
   First published: