HOME /NEWS /Money / OPPO Reno 10x Zoom Review: ഒപ്പോ റെനോ- അത്യാധുനിക ക്യാമറ അനുഭവം; തകർപ്പൻ പ്രത്യേകതകൾ

OPPO Reno 10x Zoom Review: ഒപ്പോ റെനോ- അത്യാധുനിക ക്യാമറ അനുഭവം; തകർപ്പൻ പ്രത്യേകതകൾ

Oppo Reno 10X

Oppo Reno 10X

വലുതും ആഴമേറിയതുമായ ഡിസ്പ്ലേയും, വ്യക്തതയും മനോഹാരിതയുമുള്ള കാഴ്ചയും, വലിയ ബാറ്ററിയും, 10X സൂമോട് കൂടിയ ക്യാമറ- വിപണി കീഴടക്കാനെത്തിയ ഓപ്പോ റെനോയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇതിനോടകം സ്മാര്‍ട്‍ഫോണ്‍ വിപണിയെ പിടിച്ചടക്കിക്കഴിഞ്ഞ ഒപ്പോ റെനോയുടെ വിശേഷങ്ങൾ...

കൂടുതൽ വായിക്കുക ...
  • News18
  • 2-MIN READ
  • Last Updated :
  • Share this:

    ആഗോള സ്പാര്‍ട്‍ഫോണ്‍ ബ്രാന്‍റായ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ റെനോ, 10x സൂം ലോകത്താകമാനം ഫോട്ടോഗ്രാഫിയിലും മൊബൈല്‍ വിനോദമേഖലയിലും വന്‍കുതിച്ചുചാട്ടമാണ്‌ നടത്തിയിരിക്കുന്നത്. സ്മാര്‍ട്‍ഫോണ്‍ സവിശേഷതകളില്‍ 10x ഹൈബ്രിഡ് സൂം സാങ്കേതികവിദ്യയും ലോകത്തെ ആദ്യ പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സുമാണ് പ്രധാന സവിശേഷത.

    സ്മാര്‍ട്‍ഫോണ്‍ വിഭാഗത്തില്‍ ഒരു ഗെയിം ചേഞ്ചര്‍ എന്ന നിലയ്ക്ക്, ഒപ്പോ റെനോ 10x സൂം ഇതിനകംതന്നെ ലോകത്താകമാനം വന്‍ പ്രതികരണങ്ങളാണ്‌ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നൂതനസവിശേഷതകളോടെ രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ള റെനോ 10x സൂം അതിന്‍റെ സ്മാര്‍ട്‍ഫോണ്‍ സെഗ്മെന്‍റിലുള്ള എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു.

    ഒരു ഫോട്ടോ-ഫിനിഷ് വിജയം

    10x ഹൈബ്രിഡ് സൂം ഒപ്പോയുടെ ഉല്‍പന്നം എന്ന നിലയിലും അല്ലാതെയും തുടക്കം മുതല്‍തന്നെ വന്‍ വിജയമാണ്‌ നേടിയത്. പിന്‍ഭാഗത്ത് മൂന്ന് ലെന്‍സുകളുടെ ഒരു കൂട്ടമാണ്‌ ഒരുക്കിയിരിക്കുന്നത്. പ്രാഥമിക ക്യാമറ 48-മെഗാപിക്സല്‍ IMX586 f/1.7 സെന്‍സറും OIS കൂടാതെ PDAF എന്നിവസഹിതം ഉള്ളവയുമാണ്‌. 13-മെഗാപിക്സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ് ഉപയോക്താക്കളെ 10x ഹൈബ്രിഡ് സൂമും കൂടാതെ ചിത്രങ്ങളെ 60x വരെ ഡിജിറ്റല്‍ സൂമും ചെയ്യാന്‍ കഴിയുന്നതാണ്‌. അവസാനത്തെ 8-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറകൂടി ചേരുന്നതോടെ സമ്പൂര്‍ണ്ണമായൊരു ത്രികോണ-ക്യാമറാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.

    റെനോ 10x സൂം വ്യത്യസ്ത ഫോക്കല്‍ റേഞ്ചുകളില്‍ മൂന്ന് ലെന്‍സുകളെയും ഒരുമിപ്പിക്കുകയും ആകെ 16-160മിമീ കവറേജ് സാദ്ധ്യമാക്കുകയും ചെയ്യുന്നു. കൃത്യതയോടെ സൂം ചെയ്ത ചിത്രങ്ങള്‍ എടുക്കുന്നതുകൂടാതെ, കുറഞ്ഞ വെളിച്ചത്തിലും അത്യുഗ്രന്‍ ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നതാണ് ഒപ്പോ റെനോയുടെ ക്യാമറ, ഇതിന്‌ നന്ദിപറയേണ്ടത് അള്‍ട്രാ നൈറ്റ് മോഡ് 2.0 യോടാണ്‌. രാത്രി ഫോട്ടോഗ്രാഫിയ്ക്കുവേണ്ടിയുള്ള ഇതിന്‍റെ AI പോര്‍ട്ട്രെയ്റ്റ് ഒപ്റ്റിമൈസേഷന് പശ്ചാത്തലത്തില്‍ നിന്ന് വിഷയത്തെ വേര്‍തിരിച്ച് മനസിലാക്കാനാകും, ഇത് സ്കിന്‍ ടോണ്‍ അതുതന്നെയായിരിക്കും എന്ന് ഉറപ്പുവരുത്തുന്നു. ചുരുക്കത്തില്‍ ഒരു പ്രൊഫഷണല്‍ ഗുണനിലവാരമുള്ള ഫോട്ടോ ഉറപ്പിക്കാനാകും.

    ഈ സ്മാര്‍ട്‍ഫോണിന്‌ അനായാസമായി പ്രൊഫഷണല്‍ പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ എടുക്കാനാകും. ഗംഭീരമായ അഞ്ച് തരം സജ്ജീകരണങ്ങള്‍ ഇതിനുവേണ്ടി മാത്രമുണ്ട്. ഡാസില്‍ കളര്‍ മോഡ് പിക്സല്‍-നിലയില്‍ വീണ്ടെടുപ്പ് നടത്തുകയും ജീവിതം പോലെത്തന്നെയുള്ള വൈവിദ്ധ്യമാര്‍ന്ന നിറങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

    ഈ ഫോണിന്‍റെ അതുല്യമായ സവിശേഷതകളിലൊന്ന് ഇതിന്‍റെ ഷാര്‍ക്ക് ഫിന്‍ പോലെ ഉയരുന്ന മുന്‍ ക്യാമറയാണ്‌. ഇതിന്‍റെ ഗംഭീരമായി രൂപകല്‍പന ചെയ്തിട്ടുള്ള 16-മെഗാപിക്സല്‍ ക്യാമറ വെറും 0.8 സെക്കന്‍റ് സമയം കൊണ്ട് ഉയര്‍ന്നുവരും. വശത്തുനിന്ന് 11-ഡിഗ്രി ആംഗിളിലാണ്‌ ക്യാമറ ഉയര്‍ന്നുവരുന്നത്, ഇതാണ്‌ സെല്‍ഫികള്‍ എടുക്കാന്‍ ഏറ്റവും മികച്ച ആംഗിളായി കണക്കാക്കപ്പെടുന്നത്.

    OPPO Reno 10X: മൂന്നു ക്യാമറയുമായി ഒപ്പോ റെനോ 10 X സൂം

    ബോക്സില്‍ എന്താണുള്ളത്?

    നിലവില്‍, ഒപ്പോ റെനോ 10x സൂം ജെറ്റ് ബ്ലാക്ക്, ഓഷന്‍ ഗ്രീന്‍ നിറങ്ങളിലാണ്‌ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാന മോഡല്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ളതാണ്‌. വില 39,990 രൂപ.

    എട്ട് ജിബി റാമും + 256 ജിബി റോം ഉള്ള വേരിയന്‍റ് ലഭിക്കുന്നത് 49,990 രൂപയിലാണ്‌. ഈ ഡിവൈസിന്‍റെ ഇന്ത്യയിലെ ആദ്യ വില്‍പന ജൂണ്‍ ഏഴിനാണ്‌.

    പ്രത്യേകതകൾ

    ത്രീഡി കര്‍വ്ഡ് ഗ്ലാസുള്ള കനം കുറഞ്ഞ രൂപത്തിലുള്ള റെനോ 10x സൂം ലെന്‍സില്‍ പിന്‍ കവറില്‍ ക്യാമറാ ഫ്ലാഷോടുകൂടിയാണ്‌ വരുന്നത്. സ്മാര്‍ട്‍ഫോണ്‍ സവിശേഷതകളില്‍ ചിലത് ബെസല്‍-ലെസ്സ് ഡിസ്പ്ലേയും ഷാര്‍ക്ക്-ഫിന്‍ എലിവേറ്റിംഗ് ക്യാമറയുമാണ്‌. ഒരു ഇയര്‍പീസും കൂടാതെ ഒരു ലൌഡ്‍സ്പീക്കറും ഡിസ്പ്ലേയ്ക്ക് മുകളിലുള്ള ചെറിയ സ്ഥലത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഉപകരണത്തിന്‌ ഒരു സ്റ്റീരിയോ സ്പീക്കറിന്‍റെ ശബ്ദം ലഭ്യമാകുന്നു.

    റെനോ 10x സൂം നല്‍കുന്നത് 6.6-ഇഞ്ച് FHD+ ഡിസ്പ്ലേ, AMOLED പാനലുകള്‍, ഫിംഗര്‍പ്രിന്‍റ് സെന്‍സറുകള്‍ക്ക് പിന്തുണ നല്‍കല്‍, കൂടാതെ ഇതിനെ സം‍രക്ഷിച്ചിരിക്കുന്നത് സ്ക്രാച്ച്-പ്രതിരോധമുള്ള ഗൊറില്ല ഗ്ലാസ് 6 കൊണ്ടാണ്‌.

    ഏറ്റവും മികച്ച ക്യുവല്‍കോം സ്നാപ്‍ഡ്രാഗണ്‍ 855 പ്രൊസസ്സറും കൂടാതെ എട്ട് ജിബി റാമും, സ്പങ്കി റെനോ 10x സൂമും ഉള്‍ക്കൊള്ളുന്നത് നാലാം തലമുറയില്‍പെട്ട AI എഞ്ചിന്‍കൊണ്ടാണ്‌. 4,065 mAh ബാറ്ററി ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നു. ഒപ്പം ഒപ്പോയുടെ VOOC 3.0 അതിവേഗചാര്‍ജ്ജിങ്ങും നല്‍കുന്നു. ഇതില്‍ കളര്‍ OS 6 – ആന്‍ഡ്രോയിഡ് 9 നെ അടിസ്ഥാനമാക്കി – ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ഉള്ളത്.

    കളി തുടങ്ങാം

    ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് കൂടിയാണ് ഈ ഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്. ഈ സ്മാര്‍ട്‍ഫോണില്‍ ഒരു സിസ്റ്റം-നിലയിലുള്ള ഒപ്റ്റിമൈസേഷനും, ഹൈപ്പര്‍ ബൂസ്റ്റും അടങ്ങിയിട്ടുണ്ട്. ഒപ്പോ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണിത്. മൂന്ന് മൊഡ്യൂളുകളാണ്‌ ഇതിൽ ഉള്‍പ്പെട്ടിട്ടുള്ളത്: ഗെയിം ബൂസ്റ്റ്, സിസ്റ്റം ബൂസ്റ്റ്, ആപ്പ് ബൂസ്റ്റ്. ഇവയെല്ലാം ഗെയിമിംഗ് അനുഭവം, സിസ്റ്റം വേഗത, ആപ്പ് തുറന്നുവരുന്ന വേഗത എന്നിവയില്‍ അത്യുഗ്രനായുള്ള മാറ്റം കൊണ്ടുവരുന്നു.

    ഈ ശ്രേണിയില്‍ ലോകത്തില്‍തന്നെ ആദ്യമായി ഗെയിമിങ്ങില്‍ TÜV റെയിന്‍ലാന്‍റിന്‍റെ ഉയര്‍ന്ന പ്രകടനത്തിനുള്ള സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

    അതുകൂടാതെ, റെനോ 10x സൂം തെര്‍മല്‍ ജെല്ലും ഗ്രാഫൈറ്റ് ഷീറ്റും കോപ്പര്‍ പൈപ്പ് ലിക്വിഡ് കൂളിങ്ങും ഒപ്പം ഒരു ട്രൈ-കൂളിംഗ് നിയന്ത്രണവും ഉപയോഗിച്ചുകൊണ്ട് സ്മാര്‍ട്‍ഫോണിന്‍റെ താപനില നിയന്ത്രിക്കുകയും അമിതമായി ചൂടാവുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും.

    ഇത് വാങ്ങണോ?

    ഒപ്പോ റെനോ 10x സൂം അതിന്‍റെ ഫ്ലാഗ്‍ഷിപ്പ് മോഡൽ ആണെന്ന് പറയാം. മികച്ചരീതിയിൽ രൂപകല്‍പനചെയ്ത മോഡലാണിത്. രൂപത്തിലും വിലയിലും പ്രത്യേകതകളിലും ആരെയും ആകർഷിക്കുന്ന മോഡൽ. മദ്ധ്യ-ശ്രേണിയിലുള്ള ഏറ്റവും മികച്ച മൊബൈലുകള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന മോഡലാണിത്. ഇതിന്‍റെ ട്രിപ്പിള്‍-ക്യാമറ സംവിധാനവും വിലയും ഒപ്പോ റെനോ 10x സൂമിനെ മുന്നോട്ടുള്ള ഭാവിയില്‍ ഫാഷന്‍റെ കാര്യത്തിലും, സാങ്കേതികമികവിന്‍റെ കാര്യത്തിലും ഒന്നാം നിരയിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    First published:

    Tags: OPPO Reno 10X Zoom First Impressions, OPPO Reno 10X Zoom Review, OPPO Reno features, OPPO Reno First Impressions, OPPO Reno price, OPPO Reno Review, OPPO Reno Specs, ഒപ്പോ റെനോ, ഒപ്പോ റെനോ 10x സൂം, ഒപ്പോ റെനോ പ്രത്യേകതകൾ, ഒപ്പോ റെനോ വില