ഓപ്പോ എഫ്19 പ്രോ ഫോണുകൾ വിപണിയിൽ വൻ തരംഗം കാഴ്ചവെച്ചതിന് ശേഷം, ഓപ്പോ റെനോ 5 Z -മായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ഓപ്പോ റെനോ 5 Z സ്മാർട്ട് ഫോൺ യുഎഇയിലും സിംഗപ്പൂരിലുമാണ് ഇറക്കിയിരിക്കുന്നത്. ഓപ്പോ എഫ്19 പ്രോ ഫോണുകൾക്ക് സമാനമാണെങ്കിലും ചില സവിശേഷതകൾ റെനോ 5 Z -നെ മികച്ചതാക്കുന്നു. 16 എംപി പഞ്ച്-ഹോൾ ക്യാമറയും (സെൽഫി ക്യാമറ) 90.8 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള 6.43 ഇഞ്ച് എഫ്എച്ച്ഡി+അമോൾഡ് സ്ക്രീനും പ്രധാന സവിശേഷതകളിൽപ്പെടുന്നു. ഈ ഡിസ്പ്ലേ 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്നു.
ഓപ്പോ റെനോ 5 Z 5 ജിയിൽ എഫ് / 1.7 അപ്പാർച്ചർ വരുന്ന 48 എംപി പ്രൈമറി സെൻസറുള്ള ഒരു ക്വാഡ്-ലെൻസ് സെറ്റപ്പാണ് വരുന്നത്. പിൻവശത്തെ നാല് ക്യാമറകളിൽ ആദ്യ ക്യാമറ 48 മെഗാപിക്സലും മറ്റ് ക്യാമറകൾ യഥാക്രമം എട്ട് മെഗാപിക്സല്‍ വൈഡ് ആംഗിള്‍ മാക്രോ ഷൂട്ടര്‍, രണ്ട് മെഗാപിക്സല്‍ വീതം പോര്‍ട്രെയ്റ്റ് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയുമാണ്. 4,310 എം എ എച്ച് ആണ് ബാറ്ററി. എൻഎഫ്സി, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ തുടങ്ങിയവ സാധാരണയുള്ള സവിശേഷതകളും ഈ ഹാൻഡ്സെറ്റ് നൽകുന്നു
5 ജി എസ്എ/എൻഎസ്എ, 8 ജിബി റാം, കളർ ഒഎസ് എന്നിവ മറ്റ് പ്രത്യേകതകൾ ആണ്. 173 ഗ്രാം ലൈറ്റും 7.8 എംഎം കനം കുറഞ്ഞതുമായ ഈ ഫോൺ 5ജി ഫോണുകളിൽ ഏറ്റവും കനം കുറവുള്ള ഫോൺ ആണെന്ന് കമ്പനി അറിയിച്ചു. സ്ക്രാച്ച് ആകാത്ത ഗൊറില്ല ഗ്ലാസുകളായിരിക്കും. 30 വാൾട്ട് വിഒഒസി ഫ്ലാഷ് ചാർജ്ജ് 4.0 ഫാസ്റ്റ് ചാർജ്ജിംഗ് എന്നിവയ്ക്കൊപ്പം 5 മിനുട്ട് ചാർജ്ജ് ചെയ്താൽ 2.9 മണിക്കൂർ സംസാരിക്കാൻ കഴിയുന്ന 4,310 എം എ എച്ച് ആണ് ബാറ്ററിയും മറ്റൊരു പ്രധാന സവിശേഷതയാണ്.
Also Read-
RealMe | 'സി' സീരീസുകളുമായി റിയൽമി; സി20, സി21, സി 25 സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽമീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്സെറ്റാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് മെമ്മറിയും ഈ ഹാൻസെറ്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. കളർ ഒ.എസ് 11.1 സ്കിൻ ഓവർലേയുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നു. ഫെയ്സ് അൺലോക്ക് ഓപ്ഷനും ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ്സ്കാനറും ഈ സെറ്റിന്റെസവിശേഷതകളിൽപ്പെടുന്നു.
ഓപ്പോ റെനോ 5 Z മോഡലിന് 529 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 29,300 രൂപ) ആണ് നിലവിലെ വില. ലസാഡ, ഷോപ്പീ എന്നീ ഇ- വാണിജ്യ സൈറ്റുകളില്‍ ഫോണുകൾ ലഭ്യമാകും. ഇതിനൊപ്പം 69 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3,800 രൂപ) വരുന്ന ട്രൂ വയര്‍ലെസ്സ് സ്റ്റീരിയോ (ടി ഡബ്ല്യു എസ്) ഇയര്‍ബഡും ലഭിക്കും.
ഓപ്പോ റെനോ 5 Z, ഓപ്പോ റെനോ 5 ഇസഡ്, ഓപ്പോ എഫ്19 പ്രോ, സ്മാർട്ട് ഫോൺ, OPPO Reno5 Z, AMOLED screen , Oppo F19 Pro, Oppo F19, OPPO Reno, OPPO Reno5
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.