നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • TikTok| ഡൊണാൾട് ട്രംപ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; ടിക് ടോക്കുമായി ചർച്ച സ്ഥിരീകരിച്ച് ഒറാക്കിൾ

  TikTok| ഡൊണാൾട് ട്രംപ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; ടിക് ടോക്കുമായി ചർച്ച സ്ഥിരീകരിച്ച് ഒറാക്കിൾ

  ടിക് ടോക്കുമായുള്ള ചർച്ചകൾ ഒറാക്കിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.

  tiktok

  tiktok

  • Share this:
   ടിക്ക് ടിക് ടോക്കിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ ബൈറ്റ് ഡാൻസുമായി ചർച്ചകൾ സ്ഥിരീകരിച്ച് ഒറാക്കിൾ. അമേരിക്കയിൽ മൈക്രോസോഫ്റ്റ് ടിക് ടോക്ക് വാങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മൈക്രോസോഫ്റ്റിനെ തള്ളി ടിക് ടോക് സ്ഥാപക കമ്പനിയായ ബൈറ്റ് ഡാൻസ് ഒറാക്കിളിനെ തിരഞ്ഞെടുത്തു.

   ടിക് ടോക്കുമായുള്ള ചർച്ചകൾ ഒറാക്കിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ടിക് ടോക്ക്-ഒറാക്കൾ ഇടപാടിന് യുഎസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന് ഒറാക്കിളുമായുള്ള ഇടപാടിന്റെ രൂപരേഖ ബൈറ്റ് ഡാൻസ് സമർപ്പിച്ചു.

   ചൈനീസ് കമ്പനിയായ ടിക് ടോക്കിന് അമേരിക്കയിൽ തുടരണമെങ്കിൽ ആപ്പിന്റെ നടത്തിപ്പ് അമേരിക്കൻ കമ്പനിക്കായിരിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ബൈറ്റ് ഡാൻസിന് ട്രംപ് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

   ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ടിക്ടോക്ക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്നാണ് ആരോപണം. കൈമാറ്റത്തിന്റെ നിശ്ചിത തുക യുഎസ് ട്രഷറി ഡിപ്പാർട്മെന്റിന് നൽകണമെന്നും ട്രംപ് അറിയിച്ചിരുന്നു.

   ടിക് ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. 80 ദശലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത്. ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റുമായി ബൈറ്റ് ഡാൻസ് ചർച്ചകൾ നടത്തിയിരുന്നു.
   Published by:Naseeba TC
   First published:
   )}