'ഹൃദയം അൽപനേരം നിലച്ചതുപോലെ'; ചാന്ദ്രഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 പ്രവേശിച്ച നിമിഷത്തെ കുറിച്ച് ISRO ചെയർമാൻ കെ ശിവൻ

ചൊവ്വാഴ്ച രാവിലെ 9.02നാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്

news18
Updated: August 20, 2019, 9:22 PM IST
'ഹൃദയം അൽപനേരം നിലച്ചതുപോലെ'; ചാന്ദ്രഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 പ്രവേശിച്ച നിമിഷത്തെ കുറിച്ച് ISRO ചെയർമാൻ കെ ശിവൻ
ചൊവ്വാഴ്ച രാവിലെ 9.02നാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്
  • News18
  • Last Updated: August 20, 2019, 9:22 PM IST
  • Share this:
ബംഗളൂരു: ചന്ദ്രയാന്‍ 2 ചാന്ദ്രഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഭ്രമണപഥത്തിലേക്ക് പേടകം കടക്കുന്നവേളയില്‍ തങ്ങളുടെ ഹൃദയം അല്‍പ്പനേരം നിലച്ചുപോയെന്ന് അദ്ദേഹം വിശദീകരിച്ചു. ലക്ഷ്യം വിജയം കണ്ടതോടെയാണ് ശ്വാസം നേരെ വീണതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 2 പേടകത്തിന്റെ യാത്ര എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.02നാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.

പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നത് സെപ്തംബര്‍ ഏഴിനാണ്. അന്ന് പുലര്‍ച്ചെ 1.55നാണ് ലാന്‍ഡര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെട്ട് ഉപരിതലത്തില്‍ ഇറങ്ങുക. ഇത് 'ഭയപ്പെടുത്തുന്ന നിമിഷം' ആണെന്നും ഇതിന് മുൻപ് ഐഎസ്ആർഒ ഇത്തരമൊരുകാര്യം ചെയ്തിട്ടില്ലെന്നും ശിവൻ പറഞ്ഞു. അതേസമയം ചന്ദ്രയാൻ 1 ദൗത്യത്തിലും സമാനമായ നീക്കംവിജയകരമായി നടത്തിയിട്ടുണ്ട്. 'ഇപ്പോൾ പിരിമുറുക്കം വർധിച്ചതേയുള്ളൂ, കുറഞ്ഞിട്ടില്ല'- വാർത്താസമ്മേളനത്തിനെട ശിവൻ പറഞ്ഞു.

കഴിഞ്ഞ 29 ദിവസമായി ഭൂമിയുടെ ഭ്രമണപഥത്തിലായിരുന്നു പേടകം. ഈ മാസം 14നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ടതും ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിയതും. ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തിലെ നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. വേഗത നിയന്ത്രിച്ച് ദ്രവ എഞ്ചിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക എന്നത് ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു. ഇപ്പോള്‍ ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം. ഇനി ഘട്ടങ്ങളായി സഞ്ചാരപഥം മാറ്റി ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസമാണ് പേടകം കറങ്ങുക.

First published: August 20, 2019, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading