കൊറോണ മഹാമാരിയെ തുടർന്ന് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെയും ഓൺലൈൻ ക്ലാസ് വഴി പഠിക്കുന്നവരുടെയും എണ്ണം കൂടിയതോടെ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയുടെ വിൽപ്പന വർദ്ധിച്ചതായി കനാലിസ് റിപ്പോർട്ട്. 2020 ലെ മൂന്നാം പാദത്തിൽ ലാപ്ടോപ്പുകളുടെയും സ്മാർട്ട് ഫോണുകളുടെയും വിൽപ്പന 28.3 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. പുതിയതും പഴയതുമായ ലാപ്ടോപ്പുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ അവയുടെ പാർട്സുകൾ എന്നിവയുടെ ആവശ്യവും ഈ കാലയളവിൽ വർദ്ധിച്ചിട്ടുണ്ട്.
ഉപകരണങ്ങളുടെ ഉപഭോഗം വർദ്ധിച്ചതോടെ പാർട്സുകളുടെ ആവശ്യവും വർദ്ധിച്ചു. അടുത്തിടെ നടത്തിയ ഓൺസൈറ്റ് ഗോ ഗവേഷണത്തിൽ, ഇന്ത്യയിൽ അടുത്തിടെ നടത്തിയ 8,000 റിപ്പയർ കേസുകളിൽ 82.73 ശതമാനം ലാപ്ടോപ്പുകളുടെയും ഹാർഡ് വെയറുകൾക്കാണ് തകരാർ. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട തകരാറുള്ള 17.26 ശതമാനം ലാപ്ടോപ്പുകൾ മാത്രമാണുള്ളത്.
ഇന്ത്യയിലെ ലാപ്ടോപ്പുകളുടെ ഹാർഡ്വെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾലാപ്ടോപ്പിന്റെ ഹാർഡ്വെയർ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡിസ്പ്ലേ, കീബോർഡ് സംബന്ധമായ പ്രശ്നങ്ങളാണ്. അതിശയകരമായി ലാപ്ടോപ്പുകളുടെ വൈ-ഫൈ കണക്റ്റിവിറ്റി 27 ശതമാനമായി ഉയർന്നു. പതിനെട്ട് ശതമാനം പേരും കീബോർഡും ട്രാക്ക്പാഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നേരിടുന്നത്. 15 ശതമാനം ആളുകൾ നേരിടുന്നത് ലാപ്ടോപ്പിന്റെ ഡിസ്പ്ലേ സംബന്ധമായ പ്രശ്നങ്ങളാണ്. ബാറ്ററിയും ചാർജിംഗുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എട്ട് ശതമാനമാണ്. ഓഡിയോ, ബ്ലൂടൂത്ത്, എക്സ്ഹോസ്റ്റ് ഫാനുകൾ, ഹാർഡ് ഡിസ്ക്, അമിതമായി ചൂടാകൽ, പവർ ബട്ടൺ, വെബ്ക്യാം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ഹാർഡ്വെയർ പ്രശ്നങ്ങൾ നേരിടുന്ന ലാപ്ടോപ്പുകൾ രണ്ട് ശതമാനം മാത്രമാണ്.
Also Read
റിയല്‍മീ 8 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു; സവിശേഷതകള്‍ പരിശോധിക്കാംലാപ്ടോപ്പിന്റെ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 48.23 ശതമാനവും ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. 40.3 ശതമാനവും സിസ്റ്റം ഹാംഗ് ആകുന്നതുമായി ബന്ധപ്പെട്ടതാണ്. വിൻഡോസ് അപ്ഡേറ്റ്, ബൂട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആറ് ശതമാനത്തിൽ താഴെയാണ്.
ലാപ്ടോപ്പ് നന്നാക്കൽ ചെലവ്ഇന്ത്യയിൽ ഒരു ലാപ്ടോപ്പിന്റെ ശരാശരി നന്നാക്കൽ ചെലവ് 5,000 രൂപ മുതൽ 15,000 രൂപ വരെയാകാമെന്നും പഠനത്തിൽ കണ്ടെത്തി. ഉദാഹരണത്തിന്, 30,000 രൂപ വിലയുള്ള ഒരു ലാപ്ടോപ്പിന്റെ തകർന്ന ഡിസ്പ്ലേ നന്നാക്കാനോ മാറ്റിവാങ്ങാനോ ശരാശരി 5,553 രൂപ ചെലവ് വരും. ഒരു 50,000 രൂപ വില വരുന്ന ലാപ്ടോപ്പിന്റെ ഡിസ്പ്ലേ മാറ്റാൻ 8,136 രൂപ ചെലവ് വരും. 50,000 രൂപയ്ക്ക് മുകളിലുള്ള ഒരു ലാപ്ടോപ്പിന്റെ ഡിസ്പ്ലേ മാറ്റാൻ 13,667 രൂപ ചെലവ് വരും. അതുപോലെ, 30,000 രൂപയുടെ ലാപ്ടോപ്പിന്റെ ഒരു കീബോർഡ് അല്ലെങ്കിൽ ട്രാക്ക്പാഡ് നന്നാക്കാൻ ശരാശരി 4,309 രൂപയാണ് വില. 50,000 രൂപയ്ക്ക് മുകളിലുള്ള ലാപ്ടോപ്പിന് കീബോർഡും ട്രാക്ക്പാഡും മാറ്റണമെങ്കിൽ 10,729 രൂപ വരെ ചെലവ് വരും. ലാപ്ടോപ്പിന് ഹാർഡ്വെയർ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ലാപ്ടോപ്പിന്റെ വില പരിധി അനുസരിച്ച് 8,703 മുതൽ 15,351 രൂപ വരെ ചെലവ് വരും.
Keywords: Laptop, Hardware, Software, ലാപ്ടോപ്പ്, ഹാർഡ്വെയർ, സോഫ്ട് വെയർ
Link:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.