നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിമാനയാത്രയിലും വൈ-ഫൈ ഉപയോഗിക്കാം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

  വിമാനയാത്രയിലും വൈ-ഫൈ ഉപയോഗിക്കാം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

  Flight passengers can use wifi | പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും

  In-Flight

  In-Flight

  • Share this:
   ന്യൂഡൽഹി: വിമാനയാത്രയിലും ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. വിമാനത്തിലെ വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

   മണിക്കൂറുകള്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനത്തിലിരുന്നും ജോലി ചെയ്യാം. മെയിലുകള്‍ അയയ്ക്കാം. ലോകത്തു നടക്കുന്നതെന്തെന്ന് അനുനിമിഷം അറിയുകയും ചെയ്യാം. ചാറ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും കമന്റുകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. വിമാനത്തില്‍ കയറുന്നതുമുതല്‍ ഇറങ്ങുന്നതുവരെ ലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടതുപോലെ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു.

   Read Also: Whatsapp: നിങ്ങളുടെ സ്വകാര്യ ഗ്രൂപ്പുകളിലെ ചാറ്റുകൾ അപരിചിതർ വായിക്കുന്നത് ഒഴിവാക്കാൻ എന്തു ചെയ്യണം?

   വിമാനത്തിലെ വൈഫൈ സംവിധാനം യാത്രക്കാര്‍ക്കു കൂടി അനുവദിച്ചാണ് ഉത്തരവ്. പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും. ഹാന്‍ഡ്‌സെറ്റ് ഫ്‌ലൈറ്റ് മോഡിലേക്ക് മാറ്റണം. ഫോണിനു പുറമെ ലാപ് ടോപ്, ടാബ്ലറ്റ്, സ്മാര്‍ട് വാച്ച് എന്നിവയെല്ലാം ഉപയോഗിക്കാം. കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച കരട് ചട്ടങ്ങള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

   ഓരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം. എമിററ്റ്‌സ് ഉള്‍പ്പെടെയുള്ള വിദേശ വിമാന സര്‍വിസുകളില്‍ നേരത്തെ തന്നെ വൈഫൈ നല്‍കുന്നുണ്ട്.
   Published by:Anuraj GR
   First published: