HOME /NEWS /money / Breaking | Paytm | പേടിഎം ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

Breaking | Paytm | പേടിഎം ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

paytm

paytm

പ്ലേസ്റ്റോറിൽ തിരിച്ചെത്തിയ വിവരം പേടിഎം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്...

  • Share this:

    ന്യൂഡൽഹി: മണിക്കൂറുകളുടെ അനിശ്ചതത്വങ്ങൾക്കൊടുവിൽ പേടിഎം ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി. ഗൂഗിളിന്‍റെ നയം ലംഘിച്ചതോടെയാണ് പേടിഎമ്മിനെ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ തങ്ങൾ പ്ലേസ്റ്റോറിൽ തിരിച്ചെത്തിയതായി പേടിഎം തന്നെ അറിയിച്ചു.

    ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി പേടിഎം രംഗത്തെത്തിയിരുന്നു. 'പുതിയ ചില അപ്ഡേറ്റുകൾക്കായി താൽക്കാലികമായി ഒഴിവാക്കപ്പെട്ടെങ്കിലും ഉടൻ തന്നെ പ്ലേ സ്റ്റോറിലേക്ക് മടങ്ങിയെത്തുമെന്ന് ട്വിറ്ററിലൂടെ പേടിഎം അറിയിച്ചു. "നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാണ്, മാത്രമല്ല നിങ്ങളുടെ പേടിഎം ആപ്പ് സാധാരണപോലെ തുടർന്നും ആസ്വദിക്കാം'- അവർ വ്യക്തമാക്കിയിരുന്നു.

    വാതുവെപ്പ് പ്രോൽസാഹിപ്പിക്കുന്നുവെന്നും ഇത് നയപരമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്ലേസ്റ്റോറിൽനിന്ന്ആപ്പ് നീക്കിയത്. ഇതിനെക്കുറിച്ചു ഔദ്യോഗിക പ്രസ്‌താവന പുറത്തുവന്നിട്ടില്ല. ചൂതാട്ടത്തിനെതിരായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗൂഗിള്‍ ഇന്ന് പുറത്തിറക്കിയിരുന്നു.

    വാതുവെപ്പിന് കളമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കാൻ പേടിഎം ആപ്പ് ഉപയോക്താക്കളെ അനുവദിച്ചതാണ് അവരെ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കാൻ കാരണമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി തുടങ്ങിയ ആപ്പുകള്‍ ഇപ്പോഴും പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇതാദ്യമായാണ് പേടിഎം പ്രധാന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

    You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്; 2744 പേർ രോഗമുക്തി നേടി [NEWS]നPayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം [NEWS] യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം [NEWS]

    ഓൺലൈനായുള്ള ചൂതാട്ട ഗെയിമുകളും കായികമത്സരങ്ങൾക്കുള്ള വാതുവെപ്പുകളും അനുവദിക്കുന്ന ആപ്പുകളെ പേടിഎം പിന്തുണച്ചത് പ്ലേസ്റ്റോർ നയത്തിന് എതിരാണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ പണമോ മറ്റു സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാന്‍ സഹായിക്കുന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് നയിക്കുന്നത് കരാർ ലംഘനമാണ്. അപ്ലിക്കേഷന്‍ പോളിസി നയം ആവര്‍ത്തിച്ചു ലംഘിക്കുകയാണെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    First published:

    Tags: Google, Google play, Paytm, Paytm transactions, Play Store