നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Twitter | ട്വിറ്ററിൽ സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഇനി അനുമതിയില്ലാതെ പങ്കിടാന്‍ അനുവദിക്കില്ല; സുരക്ഷാ നയങ്ങൾ നവീകരിക്കുന്നു

  Twitter | ട്വിറ്ററിൽ സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഇനി അനുമതിയില്ലാതെ പങ്കിടാന്‍ അനുവദിക്കില്ല; സുരക്ഷാ നയങ്ങൾ നവീകരിക്കുന്നു

  ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോര്‍സിയ്ക്ക് പകരമായി ഇന്ത്യൻ വംശജനായ പരാഗ് അഗര്‍വാള്‍ സിഇഒ ആയി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ട്വിറ്റര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

  twitter

  twitter

  • Share this:
   സമൂഹമാധ്യങ്ങളിലൂടെ സ്ഥിരമായി അക്ഷേപങ്ങളും വ്യക്തിഹത്യകള്‍ക്കും ഇരയാകുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം. ട്വിറ്റര്‍ (Twitter) ഉപയോക്താകള്‍ക്ക് ഇനി സമ്മതമില്ലാതെ സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ സാധിക്കില്ല. ആന്റി ഹരാസ്മെന്റ് നയങ്ങൾ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ തങ്ങളുടെ സ്വകാര്യ വിവര നയം (Private information policy) അപ്ഡേറ്റുചെയ്തു. ഇതുപ്രകാരം സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ അനുമതിയില്ലാതെ പോസ്റ്റു ചെയ്യാന്‍ ഉപയോക്താക്കളെ ഇനി അനുവദിക്കില്ല. ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോര്‍സിയ്ക്ക് പകരമായി ഇന്ത്യൻ വംശജനായ പരാഗ് അഗര്‍വാള്‍ സിഇഒ ആയി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ട്വിറ്റര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

   ''സ്വകാര്യതയും സുരക്ഷയും ഉള്‍ക്കൊണ്ട് ടൂളുകള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഞങ്ങള്‍ നിലവിലുള്ള സ്വകാര്യ വിവര നയം അപ്ഡേറ്റ് ചെയ്യുകയും 'സ്വകാര്യ മാധ്യമ'-ത്തെ ഉള്‍പ്പെടുത്തുന്നതിനായി ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ നിലവിലുള്ള നയം അനുസരിച്ച്, മറ്റ് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍, ഐഡികള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ട്വിറ്ററില്‍ അനുവദനീയമല്ല. സ്വകാര്യ വിവരങ്ങള്‍ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു,'' കമ്പനി തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

   Also Read- Parag Agrawal | ആരാണ് പരാഗ് അഗ്രവാള്‍? ഐഐടി ബോംബെയിൽ നിന്ന് ട്വിറ്റർ സിഇഒ സ്ഥാനത്തേയ്ക്ക്

   'വ്യക്തികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും വ്യക്തിത്വങ്ങള്‍ വെളിപ്പെടുത്താനുമുള്ള ഒരു ഉപകരണമായി - ഓണ്‍ലൈനില്‍ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളാണ്'' ഈ പുതിയ അപ്ഡേറ്റിന് പിന്നിലെ പ്രചോദനം എന്ന് ട്വിറ്റര്‍ പറയുന്നു. ''ചിത്രങ്ങളോ വീഡിയോകളോ പോലുള്ള സ്വകാര്യ മാധ്യമങ്ങള്‍ പങ്കിടുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കാനും, വൈകാരികമോ ശാരീരികമോ ആയ വിഷമങ്ങളിലേയ്ക്കും നയിച്ചേക്കാം. സ്വകാര്യ മാധ്യമങ്ങളുടെ ദുരുപയോഗം എല്ലാവരെയും ബാധിക്കും. സ്ത്രീകള്‍, ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഇത് കൂടുതല്‍ ബാധിക്കും,'' ട്വിറ്റര്‍ അഭിപ്രായപ്പെട്ടു.

   സ്വകാര്യ വ്യക്തികളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കള്‍ പോസ്റ്റു ചെയ്യുമ്പോള്‍ ഒരു സമ്മത ഫോം സമര്‍പ്പിക്കണമെന്ന് ഇതിനര്‍ത്ഥമില്ലെങ്കിലും, ആരെങ്കിലും നയം ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ ട്വിറ്റര്‍ നടപടിയെടുക്കും. ''ട്വിറ്ററില്‍ സ്വകാര്യ വിവരങ്ങളോ മാധ്യമങ്ങളോ പങ്കിടുമ്പോള്‍ അവരുടെ അനുവാദമില്ലാതെയാണ് ചിത്രമോ വീഡിയോയോ പങ്കിട്ടതെന്ന് നിര്‍ണ്ണയിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ഫസ്റ്റ്-പേഴ്സണ്‍ റിപ്പോര്‍ട്ടോ അല്ലെങ്കില്‍ അംഗീകൃത പ്രതിനിധിയുടെ റിപ്പോര്‍ട്ടോ ആവശ്യമാണ്'' എന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

   ''പൊതു വ്യക്തികളെയോ ആളുകളെയോ ഫീച്ചര്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഈ നയം ബാധകമല്ല. കൂടാതെ പൊതു താല്‍പ്പര്യത്തിനോ പൊതു വ്യവഹാരത്തിനോ വേണ്ടി പങ്കിടുന്ന വിവരങ്ങള്‍ക്കും ഇത് ബാധകമല്ല.'' കമ്പനി വ്യക്തമാക്കി.
   Published by:Rajesh V
   First published: