നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Poco F3 GT | ആകർഷകമായ സവിശേഷതകളുമായി പോക്കോ എഫ്3 ജിടി ഇന്ത്യയിൽ

  Poco F3 GT | ആകർഷകമായ സവിശേഷതകളുമായി പോക്കോ എഫ്3 ജിടി ഇന്ത്യയിൽ

  നേരത്തെ മുതൽ തന്നെ പോക്കോ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ വൻ സ്വീകാര്യതയാണുള്ളത്. റെഡ്മിയുടെ ഇടത്തരം മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ഫീച്ചറുകളാണ് പോക്കോ ഫോണിലുള്ളത്

  poco-f3-gt

  poco-f3-gt

  • Share this:
   സ്മാർട് ഫോൺ പ്രേമികളുടെ മനം കവരുന്ന സവിശേഷതകളുമായി പോക്കോ എഫ്3 ജിടി ഇന്ത്യയിൽ അവതരിപ്പിച്ചു. നേരത്തെ ചൈനയിൽ ജനപ്രിയ ബ്രാൻഡ് ആയിരുന്ന റെഡ്മി കെ40 ഗെയിംമിങ് മോഡലിന്‍റെ റീബ്രാൻഡഡ് പതിപ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ച പോക്കോ എഫ്3 ജിടി. 26999 രൂപ മുതൽ 30999 രൂപ വരെയാണ് പോക്കോ എഫ്3 ജിടിയുടെ ഇന്ത്യയിലെ വില.

   നേരത്തെ മുതൽ തന്നെ പോക്കോ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ വൻ സ്വീകാര്യതയാണുള്ളത്. റെഡ്മിയുടെ ഇടത്തരം മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം സംവിധാനങ്ങളാണ് പോക്കോ ഫോണിലുള്ളത്. അതുകൊണ്ടുതന്നെ വില അൽപ്പം കൂടിയാലും ആളുകൾ പോക്കോ ഫോൺ ഇഷ്ടപ്പെടുന്നു. ഇപ്പോൾ അവതരിപ്പിച്ച പോക്കോ എഫ്3 ജിടിയ്ക്ക്, മീഡിയടെക് ഡൈമെന്‍സിറ്റി 1200 പ്രോസസറാണുള്ളത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍, 120 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേ, ഗെയിമിംഗിനായി ഹോള്‍ഡര്‍ ബട്ടണുകള്‍ എന്നിവയും പുതിയ പോക്കോ എഫ്3 ജിടിയുടെ സവിശേഷതകളാണ്. കൂടാതെ 67W ഫാസ്റ്റ് ചാര്‍ജറും ഫോണിനൊപ്പം ലഭ്യമാണ്. 15 മിനിട്ട് കൊണ്ട് ഫോൺ ചാർജ് ആകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

   Also Read- അമ്പമ്പോ..ഞെട്ടരുത്! ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സ‍ർമാ‍രുടെ വരുമാനം; 10 ലക്ഷം ഫോളോവേഴ്സുള്ള‍വ‍ർക്ക് 11 ലക്ഷം രൂപ

   പോക്കോ എഫ് 3 ജിടി ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 26,999 രൂപയാണ് വില. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 28,999 രൂപയാണ് വില. എട്ട് ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 30,999 രൂപയാണ് വില. അതേസമയം ഫോൺ വിൽപന ആരംഭിച്ചാൽ ഓഫറുകൾ തുടക്കകാല ലഭ്യമാകുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. പ്രീ-ഓര്‍ഡറുകള്‍ ജൂലൈ 24 ന് ആരംഭിക്കും, ആദ്യ വില്‍പ്പന ജൂലൈ 26 ന് ആരംഭിക്കും. ഫോൺ പുറത്തിറക്കി ഓഗസ്റ്റ് രണ്ടു വരെ 1000 രൂപ വിലക്കിഴിവ് ഉണ്ടായിരിക്കും. അതിനു ശേഷം ഓഗസ്റ്റ് ഒമ്പത് വരെ 500 രൂപ ഓഫറായിരിക്കും ലഭിക്കുക. ഓഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 12 ന് ശേഷം, യഥാര്‍ത്ഥ വിലയ്ക്ക് ആയിരിക്കും ഫോണിന്‍റെ വിൽപന തുടരുക.

   You May Also Read- OnePlus Nord 2 5G | പുതിയ 50 MP ക്യാമറ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്; OnePlus Nord 2 5G എത്തി; അറിയേണ്ടതെല്ലാം

   വിമാന ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് പോക്കോ എഫ് 3 ജിടി നിർമ്മിച്ചതെന്നും മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവത്തിനായി ‘മാഗ്ലെവ്’ ട്രിഗറുകൾ അവതരിപ്പിക്കുന്നുവെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. എൽ-ആകൃതിയിലുള്ള ചാർജിംഗ് കേബിൾ പോലുള്ള ഒപ്റ്റിമൈസേഷനും കമ്പനി നടത്തിയിട്ടുണ്ട്, ഇത് ഗെയിമിംഗിനിടെ ചാർജിംഗ് എളുപ്പമാണെന്ന് ഉറപ്പാക്കും. ഒപ്റ്റിമൈസ് ചെയ്ത ഗെയിമിംഗിനായി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 സോഫ്റ്റ്വെയറിൽ ‘ഗെയിം ടർബോ’ മോഡും ഇതിലേക്ക് ലഭ്യമാകും. ഡ്രിൽ ഹോൾ സ്ലോട്ടിൽ കേന്ദ്രീകൃത സെൽഫി ക്യാമറയും സ്‌ക്രീൻ പരിരക്ഷയ്ക്കായി മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ഉം ഉണ്ട്.
   Published by:Anuraj GR
   First published: