തെരഞ്ഞെടുപ്പ് 2019; ഓൺലൈൻ പരസ്യത്തിന് കോടികൾ ചെലവാക്കി പാർട്ടികൾ: മുന്നിൽ ബിജെപി

ഗൂഗിളിന്റെ പൊളിറ്റിക്കൽ അഡ്വർടൈസിംഗ് ട്രാൻസ്പാരൻസി റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഫെബ്രുവരി 19 മുതലുള്ള വിവിധ ഡിജിറ്റൽ സെഗ്മെന്റിലൂടെയുള്ള മൊത്തം ചെലവ് 86,311,600 രൂപ കടന്നിരിക്കുന്നുവെന്നാണ്.

Gowthamy GG | news18
Updated: April 16, 2019, 4:07 PM IST
തെരഞ്ഞെടുപ്പ് 2019; ഓൺലൈൻ പരസ്യത്തിന് കോടികൾ ചെലവാക്കി പാർട്ടികൾ: മുന്നിൽ ബിജെപി
News 18
  • News18
  • Last Updated: April 16, 2019, 4:07 PM IST
  • Share this:
കൊൽക്കത്ത: രാഷ്ട്രീയ പാർട്ടികളുടെ ഓൺലൈൻ പരസ്യത്തിന്റെ ചെലവ് വർധിച്ചതായി റിപ്പോർട്ട്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 400 മുതൽ 500 കോടി രൂപ വരെ വർധിച്ചെന്നാണ് വിദഗ്ധർ പറയുന്നത്. സ്മാർട്ട് ഫോണിന്റെ വ്യാപനവും വില കുറഞ്ഞ ഇന്റർനെറ്റ് പാക്കുകളുമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

also read: 'മുസ്ലിം സ്ത്രീകൾ സ്വന്തം വീടുകളിലാണ് പ്രാർത്ഥന നടത്തേണ്ടത്'; പള്ളികളിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമസ്ത

ഓൺലൈനിലൂടെ പരസ്യം നൽകുന്നതിൽ ഏറ്റവും മുന്നിലുള്ളത് ബിജെപിയാണ്. ഈ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൊത്തം പരസ്യത്തിന്റെ ചെലവ് 2500 -3000 കോടിക്ക് ഇടയിലാണെന്ന് ഗ്രേറ്റർ സൗത്ത്, ഡെന്റ്സു എയ്ജിസ് നെറ്റ്വർക്ക് സിഇഒ ആഷിഷ് ഭാസിൻ പറഞ്ഞു.

ഇതിൽ സോഷ്യൽ മീഡിയയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുമുള്ള പരസ്യങ്ങളുടെ ചെലവ് ഏതാണ്ട് 500 കോടിയാണെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മൊത്തം ചെലവിൽ പ്രചാരണത്തിന്റെ മനുഷ്യ ശക്തിയുടെ ചെലവും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും പരസ്യത്തിന്റെ ചെലവ് ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്മാർട്ട് ഫോൺ വിൽപ്പനയിലുണ്ടായ തരംഗമാണ് രാഷ്ട്രീയ പാർട്ടികളുടെ ഓൺലൈൻ പ്രചാരണം വർധിക്കാൻ കാരണമായതെന്ന് മറ്റൊരു അഡ്വർടൈസിംഗ് വിദഗ്ധൻ പറഞ്ഞു. ഇതിനു പുറമെ ടെലികോം ഓപ്പറേറ്റർമാർ ഇന്റർനെറ്റ് പാക്കിന് മത്സരിച്ച് വില കുറയ്ക്കുന്നതും ഓൺലൈൻ പ്രൊമോഷൻ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചില മേഖലകളിൽ നിയോജക മണ്ഡലം തിരിച്ചുള്ള ഓൺലൈൻ പരസ്യങ്ങളുമുണ്ടെന്നാണ് പരസ്യ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗൂഗിളിന്റെ പൊളിറ്റിക്കൽ അഡ്വർടൈസിംഗ് ട്രാൻസ്പാരൻസി റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഫെബ്രുവരി 19 മുതലുള്ള വിവിധ ഡിജിറ്റൽ സെഗ്മെന്റിലൂടെയുള്ള മൊത്തം ചെലവ് 86,311,600 രൂപ കടന്നിരിക്കുന്നുവെന്നാണ്. സമാനമായൊരു റിപ്പോർട്ടാണ് ഫേസ്ബുക്കും പുറത്തുവിട്ടിരിക്കുന്നത്. 61,248 പരസ്യങ്ങൾക്ക് 121,845,456 രൂപ ചെലവായെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തെരഞ്ഞെടുപ്പ്. മെയ് 23നാണ് ഫലപ്രഖ്യാപനം.
First published: April 16, 2019, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading