• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Onam 2019: വെറൈറ്റി പൂക്കളം തിരഞ്ഞ് മടുക്കേണ്ട; ഒറ്റ ആപ്പിൽ പൂക്കളങ്ങളുടെ വസന്തം

മത്സരങ്ങൾക്ക് തയ്യാറാക്കാൻ തരത്തിലുള്ള പൂക്കളങ്ങളും തിരുവോണത്തിന് വീടുകളിൽ തയ്യാറാക്കുന്ന വിധത്തിലുള്ള പൂക്കളങ്ങളുടെ ഡിസൈനുകളും ലഭ്യമാണ്.

news18
Updated: September 10, 2019, 5:15 PM IST
Onam 2019: വെറൈറ്റി പൂക്കളം തിരഞ്ഞ് മടുക്കേണ്ട; ഒറ്റ ആപ്പിൽ പൂക്കളങ്ങളുടെ വസന്തം
പൂക്കളം ആപ്പ്
  • News18
  • Last Updated: September 10, 2019, 5:15 PM IST IST
  • Share this:
തിരുവനന്തപുരം: ഓണക്കാലം ആഘോഷങ്ങളുടെ കാലമാണ്. പൂക്കളമത്സരവും വടംവലി മത്സരവും തുടങ്ങി ഓണക്കാലം മത്സരങ്ങളുടെയും ആഘോഷങ്ങളുടെയും കാലമാണ്. ഒരു പൂക്കളമത്സരത്തിലെങ്കിലും ഓണക്കാലത്ത് പങ്കെടുക്കാത്തവർ അപൂർവമാണ്. അതുകൊണ്ടു തന്നെ മികച്ചതും വ്യത്യസ്തവുമായ പൂക്കളം തയ്യാറാക്കാനാണ് എല്ലാവരും ശ്രദ്ധിക്കുക.

മികച്ച ഡിസൈനുകളിൽ പൂക്കളം ഒരുക്കാനാണ് എല്ലാവരും ശ്രമിക്കുക. അതിന് പതിവുപോലെ ആശ്രയിക്കുന്നത് ഗൂഗിളിനെയും യു ട്യൂബിനെയും ആയിരിക്കും. എന്നാൽ, ഒറ്റ ആപ്പിൽ ഒരായിരം പൂക്കളം ഡിസൈനുകൾ ലഭിക്കുമെങ്കിലോ.

ഓണം പൂക്കളം, ഓണം പൂക്കളം - ഡിസൈൻസ് ആൻഡ് വിഷസ് എന്നിങ്ങനെ രണ്ട് ആപ്പുകളിൽ പൂക്കളങ്ങളുടെ ഡിസൈനുകൾ ലഭ്യമാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ ഓണം പൂക്കളം എന്ന പേരിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. നാല് സ്റ്റാർ ആണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്ലിക്കേഷന്‍റെ റേറ്റിംഗ്.

Onam 2019: സിദ്ദിഖിന്‍റെ ഓണപ്പൂക്കളത്തിൽ വിരിഞ്ഞത് കന്യാമറിയവും ഉണ്ണിയേശുവും

ഓണം പൂക്കളം - ഡിസൈൻസ് ആൻഡ് വിഷസ് എന്ന ആപ്ലിക്കേഷനിൽ പൂക്കളം ഡിസൈനുകളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട്. ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 3.8 ആണ് ഈ ആപ്ലിക്കേഷന്‍റെ റേറ്റിംഗ്. മത്സരങ്ങൾക്ക് തയ്യാറാക്കാൻ തരത്തിലുള്ള പൂക്കളങ്ങളും തിരുവോണത്തിന് വീടുകളിൽ തയ്യാറാക്കുന്ന വിധത്തിലുള്ള പൂക്കളങ്ങളുടെ ഡിസൈനുകളും ലഭ്യമാണ്.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...