• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആമസോൺ ഉൽപന്നങ്ങൾ ഇനി പോസ്റ്റുമാൻ വീട്ടിലെത്തിക്കും


Updated: November 2, 2018, 9:58 PM IST
ആമസോൺ ഉൽപന്നങ്ങൾ ഇനി പോസ്റ്റുമാൻ വീട്ടിലെത്തിക്കും
The logo of Amazon is seen at the company logistics center in Lauwin-Planque, northern France, February 20, 2017. REUTERS/Pascal Rossignol

Updated: November 2, 2018, 9:58 PM IST
ന്യൂഡൽഹി: പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിൽനിന്ന് ബുക്ക് ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിക്കാൻ തപാൽവകുപ്പ്. ഇതുസംബന്ധിച്ച കരാറിൽ ആമസോണും തപാൽവകുപ്പും ഒപ്പുവെച്ചു. രാജ്യത്ത് തപാല്‍ ശൃംഖല പൂർണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ആമസോണ്‍, തപാൽ വകുപ്പുമായി കരാറിലേര്‍പ്പെട്ടത്. പുതിയ കരാറിലൂടെ പോസ്റ്റ്മാന്‍ വഴി ഉപഭോക്താക്കളുടെ വീട്ടിലേക്ക് ആമസോണിൽ ബുക്ക് ചെയ്ത സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും.

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആമസോണിനുവേണ്ടി തപാൽവകുപ്പ് വിതരണം നടത്തുന്നുണ്ട്. കേരളത്തിൽ സ്വകാര്യ കൊറിയർ സ്ഥാപനങ്ങളാണ് ആമസോണിന്‍റെ സാധനങ്ങൾ വിതരണം ചെയ്തിരുന്നത്. പുതിയ കരാർ നിലവിൽ വരുന്നതോടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ആമസോണിന്‍റെ സാധനങ്ങൾ തപാൽവകുപ്പ് ഉപഭോക്താക്കളിലെത്തിക്കും.

ആമസോണുമായുള്ള കരാർ പുതിയ ഉണർവേകുമെന്നാണ് തപാൽവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇ-മെയിൽ പോലെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചതോടെ പലരംഗങ്ങളിലും പ്രസക്തി നഷ്ടമായ തപാൽവകുപ്പ് അതിജീവനത്തിനായി പല വഴികളും തേടുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ബാങ്കിങ് മേഖലയിലേക്കും തപാൽവകുപ്പ് കടന്നിരുന്നു. തപാൽവകുപ്പിലെ ആധുനികവൽക്കരണത്തിന്‍റെ ഭാഗമായാണ് ഓൺലൈൻ ഷോപ്പിങ് സ്ഥാപനങ്ങളുമായുള്ള കരാർ. കൂടുതൽ ഓൺലൈൻ ഷോപ്പിങ് സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെക്കാൻ തയ്യാറെടുക്കുകയാണ് തപാൽവകുപ്പ്.

'സമനിലയൊഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്; പൂണെയെ തളച്ചത് ഒരുഗോളിന് പിന്നിട്ട് നിന്നശേഷം

First published: November 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626