തിരുവനന്തപുരം: ചരിത്രപരമായ ചാന്ദ്രദൌത്യത്തിന് ഇന്ത്യ തുടക്കമിട്ടു. ഈ ഘട്ടത്തിൽ തിരുവനന്തപുരത്തിനും ഇത് അഭിമാന നിമിഷം. ചാന്ദ്രയാൻ-2നെ വഹിക്കുന്ന ബാഹുബലി എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചത് ഇവിടെയാണ്. 650 ടൺ ഭാരവും 10 മീറ്റർ വ്യാസവും 200 ടൺ വീതമുള്ള ഘര മോട്ടോറോടു കൂടിയ ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചെടുത്തത് തിരുവനന്തപുരത്തെ വി.എസ്.എസ്.സിയാണ്. ഇവിടുത്തെ ലോഞ്ച് വെഹിക്കിൾ ഡിസൈൻ ഗ്രൂപ്പിന്‍റെ ഏറെക്കാലത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ജി.എസ്.എൽ.വി മാർക്ക് 3 യാഥാർഥ്യമായത്.
1990കളിൽ തുടങ്ങിയ ദൌത്യമാണ് ഇതിന്‍റെ പിറവിയിലേക്ക് എത്തിയത്. 2001 ഏപ്രിലിൽ ജി.എസ്.എൽ.വി മാർക്ക് 2 വിക്ഷേപിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചത്. ഇത് യാഥാർഥ്യമായതോടെ ഭാരമേറിയ ഉപഗ്രങ്ങൾ വിക്ഷേപിക്കാൻ മറ്റ് രാജ്യങ്ങൾ ആശ്രയിക്കേണ്ട അവസ്ഥയിൽനിന്ന് ഇന്ത്യയ്ക്ക് മോചനമായി.
2018 നവംബർ 14ന് നടത്തിയ പരീക്ഷണ പറക്കൽ വിജയമായതോടെയാണ് ചാന്ദ്രയാൻ-2 ബാഹുബലിയുടെ ദൌത്യമായി മാറുന്നത്. ജിസാറ്റ് 29 ഉപഗ്രഹത്തെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും ഈ റോക്കറ്റിന് സാധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chandrayaan-2, GSLV Mark 3, Moon mission, VSSC Thiruvananthapuram, ഐ.എസ്.ആർ.ഒ, ചന്ദ്രയാൻ 2, ചാന്ദ്ര ദൌത്യം, വി.എസ്.എസ്.സി