നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • PUBG ഗെയിമിൽ മുഴുകിയ യുവാവ് വെള്ളത്തിന് പകരം കുടിച്ചത് ആസിഡ്

  PUBG ഗെയിമിൽ മുഴുകിയ യുവാവ് വെള്ളത്തിന് പകരം കുടിച്ചത് ആസിഡ്

  കളിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഇയാൾ വാട്ടർ ബോട്ടിൽ ആണെന്നു കരുതി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു

  • Last Updated :
  • Share this:
   PUBG ഗെയിം അഡിക്ഷൻ മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെ സംബന്ധിച്ച നിരവധി വാർത്തകളാണ് ഇപ്പോൾ വരുന്നത്. സ്വസ്ഥമായി ഗെയിം കളിക്കുന്നതിനായി യുവാവ് തന്റെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവം ഈയടുത്താണ് പുറത്ത് വന്നത്. എന്നാൽ ഇതിലും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നെത്തുന്നത്.

   Also  Read-PUBG ഗെയിമിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴിയോ?

   മധ്യപ്രദേശിലെ ഛിൻവാഡയിൽ PUBG കളിയിൽ മുഴുകിയിരുന്ന യുവാവ് വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്. കളിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഇയാൾ വാട്ടർ ബോട്ടിൽ ആണെന്നു കരുതി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് സൂചന.

   First published:
   )}