ജനപ്രിയ ഗെയിമായ പബ്ജിയുടെ ഡെസ്ക്ടോപ്പ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ജിയോ ഡിജിറ്റലിന്‍റെ സഹകരണത്തോടെ അവതരിപ്പിച്ച ഗെയിം പബ്ജി ലൈറ്റ് എന്നാണ് അറിയപ്പെടുന്നത്. മികച്ച ഗ്രാഫിക്സ് സംവിധാനത്തോടെയാണ് പബ്ജി ലൈറ്റ് വരുന്നത്.
ജിയോയാണ് പബ്ജി ലൈറ്റിന്‍റെ ഇന്ത്യയിലെ ഡിജിറ്റൽ പാർട്ണർ. ഗെയിം പ്രേമികളായ പുതിയ തലമുറയ്ക്കായി വ്യത്യസ് അനുഭവമാണ് ജിയോ-പബ്ജി കൂട്ടുകെട്ട് ഒരുക്കുന്നത്.
ജിയോ ഉപയോക്താക്കൾക്ക് പബ്ജി ലൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ മറ്റാർക്കും ലഭിക്കാത്ത റിവാർഡുകൾ ലഭിക്കും.
പബ്ജി ലൈറ്റിൽ ജിയോ ഉപയോക്താക്കൾക്ക് എങ്ങനെ ഉപയോഗിക്കാം?1. പബ്ജി ലൈറ്റ് ഉപയോഗിക്കുന്നതിനായി https://gamesarena.jio.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക
2. അതിനുശേഷം ഇമെയിലിൽ വേരിഫിക്കേഷൻ ലിങ്ക് ലഭിക്കും.
3. വേരിഫിക്കേഷൻ പൂർത്തിയായ രണ്ടാമതൊരു ഇ മെയിൽ കൂടി ലഭിക്കും. ഇതിൽ റിവാർഡ് റെഡീം ചെയ്യുന്നതിനുള്ള റെഡംപ്ഷൻ കോഡ് ഉണ്ടാകും.
വിവാഹവേദിയില്‍ വധുവിന്റെ മുഖത്തു നോക്കാതെ PUBG കളിച്ച് വരന്‍; വൈറലായി ഒരു വീഡിയോറെഡംപ്ഷൻ കോഡ് എങ്ങനെ ഉപയോഗിക്കും?1. പബ്ജി ലൈറ്റ് ഡൌൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്തശേഷം മെനൂ സ്റ്റോറിലേക്ക് പോകുക.
2. ഇതിൽ Add Bonus / Gift Code എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
3. ഇവിടെ നിശ്ചിത സ്ഥാനത്ത് റെഡംപ്ഷൻ കോഡ് അടിച്ചുനൽകിയശേഷം റെഡീം ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.