നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ദേശസുരക്ഷയ്ക്ക് ഭീഷണി: PUBG അടക്കമുള്ള ഗെയിമുകൾ നിരോധിച്ച് ഇറാഖി സർക്കാർ

  ദേശസുരക്ഷയ്ക്ക് ഭീഷണി: PUBG അടക്കമുള്ള ഗെയിമുകൾ നിരോധിച്ച് ഇറാഖി സർക്കാർ

  സൗത്ത് കൊറിയൻ കമ്പനിയായ ബ്ലൂഹോൾ പുറത്തിറക്കിയ പ്ലേയർ അണ്‍നോൺസ് ബാറ്റിൽഗ്രൗണ്ട്സ് (PUBG) ക്ക് ആഗോളതലത്തിൽ വൻ ആരാധകരാണുള്ളത്

  PUBG

  PUBG

  • Last Updated :
  • Share this:
   ദേശസുരക്ഷ മുൻനിർത്തി PUBG അടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇറാഖി സർക്കാർ. സമൂഹത്തിന് ദോഷകരമാകുന്ന ഇത്തരം ഗെയിമുകൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.

   സദ്ദാമിന്റെ ഏകാധിപത്യ ഭരണം, അമേരിക്കന്‍ കടന്നു കയറ്റം, ആഭ്യന്തരയുദ്ധങ്ങൾ, ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം തുടങ്ങി ഇറാഖിന് അനുഭവിക്കേണ്ട വന്ന ദുരന്തങ്ങൾ നിരവധിയാണ്. അഴിമതിയിൽ മുങ്ങിയ രാജ്യത്ത് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങളും ദൗർലഭ്യമാണ്. തൊഴിലില്ലായ്മയും രൂക്ഷമാണ്.

   Also Read-ആറു മാസത്തെ പ്രണയം, വിവാഹം പിന്നെ ഒരു ട്വിസ്റ്റോടെ ഒരുമണിക്കൂറിനുള്ളില്‍ വേർപിരിയലും

   ആ സാഹചര്യത്തിൽ അനാവശ്യ പ്രാധാന്യമാണ് സർക്കാർ ഇക്കാര്യത്തിന് കൊടുത്തിരിക്കുന്നതെന്നാണ് മുഖ്യ വിമർശനം. ഗെയിമുകൾ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാർ ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനങ്ങളും ശക്തമായിട്ടുണ്ട്.

   സൗത്ത് കൊറിയൻ കമ്പനിയായ ബ്ലൂഹോൾ പുറത്തിറക്കിയ പ്ലേയർ അണ്‍നോൺസ് ബാറ്റിൽഗ്രൗണ്ട്സ് (PUBG) ക്ക് ആഗോളതലത്തിൽ വൻ ആരാധകരാണുള്ളത്. കളിക്കാരിൽ അമിത സ്വാധീനം ചെലുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി PUBG നിരോധനം എന്ന ആവശ്യം മുൻപും പല രാജ്യങ്ങളിലും ഉയർന്നിരുന്നു.

   First published: