നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജവാന്മാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു: PUBG വിലക്കി CRPF

  ജവാന്മാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു: PUBG വിലക്കി CRPF

  PUBG അഡിക്ഷൻ ജവാന്മാരുടെ ആക്രമണോത്സുകതയെയും പെരുമാറ്റ രീതിയെയും സാരമായി ബാധിച്ചു

  • News18
  • Last Updated :
  • Share this:
   സിആർപിഫ് ജവാന്മാരെ PUBG കളിയിൽ നിന്ന് വിലക്കാൻ നീക്കം. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ഇതുമായി ബന്ധപ്പെട്ട് മുഖ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. PUBG അഡിക്ഷൻ ജവാന്മാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കമെന്നാണ് മുതിർന്ന ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്.

   Also Read-ദേശസുരക്ഷയ്ക്ക് ഭീഷണി: PUBG അടക്കമുള്ള ഗെയിമുകൾ നിരോധിച്ച് ഇറാഖി സർക്കാർ

   PUBG വന്നതിന് ശേഷം മറ്റു ജവാൻമാരുമായി ഇടപഴകുന്നത് പോലും പലരും അവസാനിപ്പിച്ചിരിക്കുകയാണ്. കായിക പ്രവർത്തനങ്ങൾ കുറഞ്ഞതിനാൽ ഉറക്കത്തിലും വ്യതിയാനം വന്നു. എന്നാണ് അദ്ദേഹം പറയുന്നത്. സിആർപിഎഫിലെ ചെറുപ്പക്കരായ ജവാൻമാരില്‍ പലരും PUBG ഗെയിമിന് അടിമപ്പെട്ടവരാണ്. കളിയിൽ തന്നെ മുഴുകി ഇരിക്കുന്നത് അവരുടെ പ്രവർത്തനക്ഷമതയെയും ആക്രമണോത്സുകതയെയും പെരുമാറ്റരീതിയെയും ബാധിച്ചിട്ടുണ്ട്. ഗെയിമിന് വിലക്കേർപ്പെടുത്തിക്കൊണ്ട് സിആര്‍പിഎഫ് ബീഹാർ യൂണിറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

   Also Read-ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ഉപേക്ഷിച്ചു: ലക്ഷ്യം സ്വസ്ഥമായി PUBG കളിക്കണം

   തങ്ങൾക്ക് കീഴിലുള്ള ജവാന്‍മാർ ഫോണിൽ നിന്ന് ഈ ഗെയിം ഡിലീറ്റ് ചെയ്യുകയോ ഡീ ആക്ടിവിറ്റ് ചെയ്യുകയോ ചെയ്തുവെന്ന് ഉറപ്പു വരുത്തണമെന്നാണ് കമാൻഡിംഗ് ഓഫീസർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഗെയിം ഡിലീറ്റ് ചെയ്തെന്ന് ഉറപ്പാക്കാന്‍ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്.

   First published:
   )}