• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റെയില്‍വേയുടെ വിഷുകൈനീട്ടം; ടിക്കറ്റെടുക്കാന്‍ ഇനി ക്യൂ വേണ്ട


Updated: April 17, 2018, 5:50 PM IST
റെയില്‍വേയുടെ വിഷുകൈനീട്ടം; ടിക്കറ്റെടുക്കാന്‍ ഇനി ക്യൂ വേണ്ട

Updated: April 17, 2018, 5:50 PM IST
തിരുവനന്തപുരം: റെയിൽവേ, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഇനി ക്യൂ നില്‍ക്കാതെ വാങ്ങാം. ഇതിനായി ഒരു മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുയാണ് ഇന്ത്യന്‍ റെയില്‍വേ. ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലേക്കുള്ള ടിക്കറ്റുകള്‍ ഇതുവഴി ലഭ്യമാകും. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ സംവിധാനം നാളെ നിലവില്‍ വരും.

സ്റ്റേഷനില്‍ എത്തും മുന്‍പു തന്നെ പ്ലാറ്റ്‌ഫോം ടിക്കറ്റും ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്കുള്ള ടിക്കറ്റുകളും എടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. സ്റ്റേഷനുകളിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറാം. മൊബൈല്‍ ആപ് വഴി ടിക്കറ്റ് ലഭിക്കുന്ന സംവിധാനം തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ നാളെ നിലവില്‍ വരും. ഐആര്‍ടിസി നല്‍കുന്ന ഓണ്‍ലൈന്‍ ടിക്കറ്റിങ്ങിന് സമാനമായ സംവിധാനമാണിത്.

യു ടി എസ് ഓണ്‍ മൊബൈല്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത്, ടിക്കറ്റുകള്‍ക്കുള്ള പണം റെയില്‍വെ ആര്‍ വാലറ്റുകള്‍ വഴി കൈമാറ്റാം. ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ പണം കൈമാറുന്നതിന് ഉപയോഗിക്കാം. മൊബൈല്‍ സ്‌ക്രീനില്‍ ഡൗണ്‍ലോഡാക്കുന്ന ടിക്കറ്റ് പരിശോധനാ സമയത്ത് കാണിച്ചാല്‍ മതി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനു പുറമെ ഡിവിഷനു കീഴിലെ 18 സ്ഥലങ്ങളില്‍ മൊബൈല്‍ ആപ്പു വഴി ടിക്കറ്റുകള്‍ എടുക്കാനാകും. തിരുവനന്തപുരം ഡിവിഷനു കീഴിലെ പ്രതിദിനമുള്ള ഒരു ലക്ഷത്തോളം വരുന്ന ജനറല്‍ കംപാര്‍ട്ട്‌മെന്റ് യാത്രക്കാര്‍ ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.

യുടിഎസ് ഓൺ മൊബൈൽ അപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെ...

1. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവിടങ്ങളില്‍നിന്ന് യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയാം. www.utsonmobile.indianrail.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും ഇത് ഉപയോഗിക്കാം.



2, യാത്രക്കാർ മൊബൈൽ നമ്പർ ആദ്യം ആപ് വഴിയോ ഓൺലൈൻ വഴിയോ രജിസ്റ്റർ ചെയ്യണം.

3, ജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന നാലക്ക മൊബൈൽ പിൻ നമ്പർ (എം പിൻ) വഴി ആപിൽ ലോഗ് ഇൻ ചെയ്യാം.

4. ലോഗ് ഇൻ ചെയ്യുമ്പോള്‍ സീറോ ബാലൻസുമായി ആർ വാലറ്റ് ലഭ്യമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ പേ ടിഎമ്മില്‍ നിന്നോ ആർ വാലറ്റിൽ പണം നിറയ്ക്കാം. വെബ്സൈറ്റിലെ വാലറ്റ് റീചാർജ് ഓപ്‌ഷൻ വഴിയും പണം നിറയ്ക്കാം.



ലോഗിൻ ഐഡിയായി മൊബൈൽ നമ്പറും പാസ്‌വേഡായി എം പിൻ നാലക്ക നമ്പറും നൽകണം.



5. സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിൽ പെട്ടെന്നു ടിക്കറ്റ് എടുക്കാനായി ക്വിക്ക് ബുക്ക് എന്ന ഓപ്ഷൻ എടുക്കാവുന്നതാണ്.

6. മൊബൈൽ ഫോണിന്റെ ചാർജ് തീരുകയോ സ്വിച്ച് ഓഫ് ആകുകയോ ചെയ്താൽ മൊബൈൽ നമ്പർ ഉപയോഗിച്ചു യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്നു ടിടിഇയ്ക്കു കണ്ടെത്താൻ കഴിയും.





റെയില്‍വേ സ്റ്റേഷനുള്ളിലോ ട്രെയിനുള്ളിലോ വെച്ച് ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനാകില്ല. പ്ലാറ്റ്‌ഫോമിനും റെയില്‍വേ പാതയ്ക്കും 25 മീറ്റര്‍ മാറിയേ ഈ ആപ്പ് ഫോണില്‍ ഉപയോഗിക്കാനാകൂ.
First published: April 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍