ഏറ്റവും പുതിയ റിയൽമി 9 പ്രോ (Realme 9 Pro) സ്മാർട്ട് ഫോൺ സീരീസ് ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി (Realme). റിയൽമിയുടെ സിഇഒ മാധവ് ഷെതാണ് ഈ കാര്യം സ്ഥിരീകരിച്ചത്. റിയൽമി 9 പ്രോ, റിയൽമി 9 പ്രോ+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഫോൺ വിപണിയിലെത്തുക. വിപണിയെ ഏറെ സ്വാധീനിച്ച റിയൽമിയുടെ 8 ഐ സ്മാർട്ട് ഫോണിന് ശേഷം റിയല്‍മിയിൽ നിന്നും പുറത്തിറങ്ങുന്ന മെഗാപാക്ക് ആയിരിക്കും റിയല്‍മിയുടെ 9 പ്രോ. 8 ഐയിൽ നിന്നും വ്യത്യസ്തമായി പുതിയ പ്രൊസസറും ഡിസൈനുമാണ് 9 പ്രോയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്. റിയൽമിയുടെ സിഇഒ മാധവ് ഷെത്ത് അടുത്തിടെ നടത്തിയ ട്വിറ്റർ വോട്ടെടുപ്പ് ശ്രദ്ധേയമായിരുന്നു. ഏത് സ്മാർട്ട് ഫോണാണ് ആദ്യം പുറത്തിറക്കേണ്ടത് എന്ന ഷെത്തിന്റെ ചോദ്യത്തിന് 67 ശതമാനം ആരാധകരും റിയൽമി 9 Pro+ ആദ്യം ലോഞ്ച് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെ ഉടനെ 9 പ്രോ സീരീസ് വിപണിയിലേക്ക് എത്തിക്കാനുള്ള തീരുമാനവും അറിയിച്ചു.
ഹോൾ-പഞ്ച് ഡിസ്‌പ്ലേയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും നൽകുന്ന റിയൽമി 9 പ്രോയുടെ പ്രത്യേകതകളറിയാം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉള്ള 6.59 ഈഞ്ച് എല്‍സിഡി ഡിസ്പ്ലെയാണ് ഫോണിന്റെ സവിശേഷത. 120Hz റിഫ്രഷ് റേറ്റും റിയല്‍മിയുടെ 9 പ്രോയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന റിയൽമി 9 പ്രോ സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകളും ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 33W ഫാസ്റ്റ് ചാർജിങ് ചെയ്യാൻ കഴിയുന്ന 5,000mAh ബാറ്ററി റിയൽമി 9 പ്രോയിൽ ഉണ്ടായിരിക്കും.
Also Read-
Flipkart Offer: സ്മാർട്ട് ഫോൺ വാങ്ങാൻ ആലോചിക്കുകയാണോ? കിടിലൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട്റിയൽമി 9 Pro+ സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റിയൽമി 9 പ്രോയെ അപേക്ഷിച്ച് വേഗതയേറിയ 65W ചാർജിംഗ് സവിശേഷത റിയൽമി 9 Pro+ നുണ്ടാകും. ഡിസ്‌പ്ലേയും ക്യാമറയും താരതമ്യേന മികച്ചതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റിയൽമി 9 Pro+ ന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.
ഇടത്തരക്കാരുടെ ബജറ്റിൽ ഒതുങ്ങുന്ന റിയൽമി 9i അടുത്തിടെ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി 9i സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയത്. ഇതിന്റെ ആദ്യ വിൽപ്പന ജനുവരി 22 ന് ഫ്ലിപ്കാർട്ട്, റിയൽമി സ്റ്റോറുകൾ വഴി കമ്പനി ആരംഭിക്കും. രണ്ട് വേരിയന്റുകളിലായാണ് ഫോണ്‍ എത്തുന്നത്. നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 13,999 രൂപയാണ് ഇന്ത്യയിലെ വില. ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 15,999 രൂപയുമാണ് വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.