നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • RealMe | 'സി' സീരീസുകളുമായി റിയൽമി; സി20, സി21, സി 25 സ്‌മാർട്ട്‌ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ

  RealMe | 'സി' സീരീസുകളുമായി റിയൽമി; സി20, സി21, സി 25 സ്‌മാർട്ട്‌ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ

  ഏറെ സവിശേഷതകളുമായാണ് ഇപ്പോൾ ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ മൂന്ന് സീരീസുകൾ റിയൽമി പുറത്തിറക്കിയിരിക്കുന്നത്..

  Realme_C25-1-770x433

  Realme_C25-1-770x433

  • Share this:
   പുതിയ മൂന്ന് 'സി' സീരീസുകളുമായി റിയൽമി ഇന്ത്യൻ വിപണിയിൽ. റിയൽമി സി20, സി21, സി 25 എന്നീ സ്‌മാർട്ട്‌ഫോൺ സീരീസുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഈ ഫോണുകൾ ഇതിന് മുമ്പ് തന്നെ മറ്റ് വിപണികളിൽ ലോഞ്ച് ചെയ്‌തിരുന്നു. ഏറെ സവിശേഷതകളുമായാണ് ഇപ്പോൾ ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ മൂന്ന് സീരീസുകൾ എത്തിയിരിക്കുന്നത്.

   മുമ്പ് പുറത്തിറങ്ങിയ സി11, സി12, സി15 എന്നീ മോഡലുകളുടെ അപ്‌ഡേറ്റ് ചെയ്‌ത വേർഷനുകൾ ആയിരിക്കും ഇനി വരാൻ പോകുന്ന സീരീസുകൾ എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. 6.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയാണ് മൂന്ന് മോഡലുകളും വിപണിയിൽ എത്തുക. റിയൽ‌മി സി25-ൽ 6000 എംഎഎച്ച് ബാറ്ററിയും സി21, സി20 എന്നിവയിൽ 5000 എംഎഎച്ച് യൂണിറ്റ് വീതവുമുള്ള ബാറ്ററികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

   സീരീസിലെ ഏറ്റവും ചെലവ് കുറഞ്ഞത് സി 20 ആണ്. 6.5 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേയും മീഡിയ ടെക് ഹെലിയോ ജി 35 പ്രോസസ്സറുമാണ് സി 20 -യ്‌ക്ക്. 3 ജിബി റാം, 32 ജിബി സ്‌റ്റോറേജും 10W ചാർജ്ജിംഗ് സപ്പോർട്ടോടെ 5,000mAh ബാറ്ററിയുമാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 8 മെഗാപിക്‌സർ പിൻ ക്യാമറയും 5 മെഗാപിക്‌സൽ സെൽഫി ക്യാമറയുമാണ് ഈ സ്‌മാർട്ട് ഫോണിന് ഉള്ളത്.

   Also Read- ഷവോമിയുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എംഐ 11 അൾട്രാ ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷതകള്‍ അറിയാം

   റിയൽമി സി21 സീരീസിന്റെ സവിശേഷതകളും ഏകദേശം സി20 -യുടെ സമാനമാണ്. പ്രധാന വ്യത്യാസം എന്തെന്നാൽ, 3 ജിബി റാമും 13 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 3 മെഗാപിക്‌സൽ മാക്രോ ലെൻസ്, 2 മെഗാപിക്‌സൽ ബി & ഡബ്ല്യൂ സെൻസർ ഉൾക്കൊള്ളുന്ന പിൻ ക്യാമറകളുമാണ്. ഇതിലും 5 മെഗാപിക്‌സൽ സെൽഫി ക്യാമറ തന്നെയാണ് ഉള്ളത്.

   റിയൽമി സി25, 6.5 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേയും മീഡിയ ടെക്കിന്റെ മികച്ചതായി പ്രവർത്തിക്കുന്ന ഹീലിയോ ജി 70 പ്രോസസ്സറും വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം, 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിവയും മറ്റ് രണ്ട് സീരീസിൽ നിന്ന് ഈ സീരീസിനെ വ്യത്യസ്‌തമാക്കുന്നു. ഇതിന്റെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ, 48 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 2 മെഗാ പിക്‌സൽ മാക്രോ സെൻസർ, 2 മെഗാപിക്‌സൽ ബി&ഡബ്ല്യൂ ലെൻസ് എന്നിവ ഉൾപ്പെടുന്നു.

   ഇന്ന് 12 മണിയോടുകൂടിയാണ് റിയൽമി സി20, സി21, സി 25 സീരീസുകളുടെ വിൽപ്പന ആരംഭിക്കുക. ഇത് റിയൽമിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. റിയൽമി സി സീരീസുകൾ വിപണിയിൽ തരംഗം സൃഷ്‌ടിക്കാൻ തുടങ്ങിയിട്ട് അധിക നാളുകൾ ആയില്ല. റിയൽമി സി20 ജനുവരിയിൽ വിയറ്റ്‌നാമിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സി21, സി25 എനീ സീരീസുകൾ കഴിഞ്ഞ മാസം മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് ലോഞ്ച് ചെയ്‌തത്.

   റിയൽമി സി20, സി21, സി 25, റിയൽമി സി20, റിയൽമി സി21, റിയൽമി സി 25, റിയൽ മി, റിയൽമി, RealMe, RealMe C20, RealMe C21, RealMe C25, RealMe C20, C21, C25
   Published by:Anuraj GR
   First published:
   )}