• HOME
  • »
  • NEWS
  • »
  • money
  • »
  • TECH REALME X50 PRO 5G WITH SNAPDRAGON 865 SOC TO LAUNCH IN INDIA ON FEBRUARY 24

റിയൽമി എക്സ് 50 പ്രോ 5G വരുന്നു; ഈ മാസം 24ന് വിപണിയിൽ അവതരിപ്പിക്കും

65 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് പിന്തുണയും 90 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

News18 Malayalam

News18 Malayalam

  • Share this:
    റിയൽമിയുടെ 5ജി സ്മാർട്ട് ഫോണായ റിയൽമി എക്സ്50 പ്രോ 5G ഫെബ്രുവരി 24ന് ആഗോളതലത്തിൽ വിപണിയിൽ അവതരിപ്പിക്കും. മാഡ്രിഡില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിക്കുക. അതേസമയം തന്നെ ഇന്ത്യന്‍ വിപണിയിലും ഫോണ്‍ അവതരിപ്പിക്കപ്പെടും. നേരത്തെ ബാര്‍സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ അവതരിപ്പിക്കാനായിരുന്നു റിയല്‍മിയുടെ പദ്ധതി. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ഒഴിവാക്കുകയായിരുന്നു.

    65 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് പിന്തുണയും 90 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. റിയല്‍മി നേരത്തെ അവതരിപ്പിച്ച റിയല്‍മി എക്‌സ്50 5ജി ഫോണിന് 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ ആയിരുന്നെങ്കിലും റിയല്‍മി എക്‌സ് 50 പ്രോ 5ജി ഡിസ്‌പ്ലേയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ആണുള്ളത്. റിയല്‍മി എക്‌സ്50 പ്രോ 5ജിയ്ക്ക് 65 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയാണുണ്ടാവുകയെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

    Also Read- ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ എന്ത് സംഭവിക്കും? 12 കോടിപ്പേർ മരിച്ചുവീഴും



    കമ്പനി ഇതുവരെ ഉപയോഗിച്ചിരുന്ന വൂക് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയില്‍ നിന്നുള്ളൊരു അപ്‌ഡേറ്റാണത്. റിയല്‍മി എക്‌സ്50 പ്രോ 5ജിയില്‍ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആറ് ജിബി മുതല്‍ 12 ജിബി വരെയുള്ള റാം വേരിയന്റുകളും 256 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്മാർട്ട്‌ഫോണിൽ എൻ‌എഫ്‌സിയും ഡ്യുവൽ സിം പിന്തുണയും നൽകും. ആൻഡ്രോയിഡ് 10 ൽ റിയൽ‌മി യുഐ ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കും. എക്സ് 50 പ്രോ 5 ജി സ്മാർട്ഫോണിൻറെ മുകളിലായി ഇടത് കോണിൽ ഒരു പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറ അവതരിപ്പിക്കും.

     
    First published:
    )}