HOME » NEWS » Money » TECH REDMI NOTE 10S LAUNCH IN INDIA TODAY AT 12 PM WHERE TO WATCH THE LIVE STREAM EXPECTED PRICE SPECS GH

Redmi Note 10S | ഇന്ത്യയിൽ റെഡ്മി നോട്ട് 10 എസ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറക്കും; വിലയും സവിശേഷതകളും അറിയാം

ഇന്ത്യയിൽ റെഡ്മി നോട്ട് 10 എസിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 10 എസ് ലോഞ്ച് ഇവന്റിൽ വിലയും ഫോണിന്റെ ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിക്കും.

News18 Malayalam | news18-malayalam
Updated: May 13, 2021, 11:24 AM IST
Redmi Note 10S | ഇന്ത്യയിൽ റെഡ്മി നോട്ട് 10 എസ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറക്കും; വിലയും സവിശേഷതകളും അറിയാം
Redmi_Note10_S
  • Share this:
ഇന്ത്യയിൽ ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12ന് പുറത്തിറക്കും. നോട്ട് 10 സീരീസിന് കീഴിലുള്ള ഷവോമിയുടെ നാലാമത്തെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണിത്. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നിവ മാർച്ചിൽ ഇന്ത്യയിൽ ഷവോമി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ റെഡ്മി നോട്ട് 10 എസിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 10 എസ് ലോഞ്ച് ഇവന്റിൽ വിലയും ഫോണിന്റെ ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിക്കും.

റെഡ്മി നോട്ട് 10 എസ് ലോഞ്ചിന്റെ തത്സമയ സംപ്രേക്ഷണം കാണാം

റെഡ്മി നോട്ട് 10 എസിന്റെ ലോഞ്ച് ലൈവായി കാണുന്നതിനും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിനും കമ്പനിയുടെ യൂട്യൂബ് ചാനലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സന്ദർശിക്കാം. റെഡ്മി നോട്ട് 10 എസ് ആഗോളതലത്തിൽ ലോഞ്ച് ചെയ്തെങ്കിലും ഇന്ത്യയിൽ പുറത്തിറക്കിയിരുന്നില്ല.

റെഡ്മി നോട്ട് 10 എസിന്റെ സവിശേഷതകൾ

റെഡ്മി നോട്ട് 10 സീരീസിന് കീഴിലുള്ള നാലാമത്തെ ഫോണാണ് റെഡ്മി നോട്ട് 10 എസ്. നിലവിൽ ഈ സീരിസിലെ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ പുറത്തിറക്കിയിട്ടുണ്ട്. നോട്ട് 10 എസ് ഇതിനകം യൂറോപ്പിൽ പുറത്തിറക്കിയിരുന്നു. 33W ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്.

Also Read- Oppo Reno 5Z 5G | മികച്ച സവിശേഷതകളുമായി ഓപ്പോ റെനോ 5 Z വിപണിയിൽ

ഫോണിന്റെ പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. 64 എംപി, എഫ് / 1.79 പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ക്യാമറ എന്നിവയാണ് നോട്ട് 10 എസിന്റെ ക്യാമറയുടെ പ്രത്യേകകൾ. മുൻവശത്ത്, 13 എംപി സെൽഫി ക്യാമറ ലഭിക്കും. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്. യുഎസ്ബി സി പോർട്ട്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.

റെഡ്മി നോട്ട് 10 എസിന്റെ പ്രതീക്ഷിക്കുന്ന വില
റെഡ്മി നോട്ട് 10 സീരീസിന് നിലവിൽ 12,499 രൂപ മുതൽ 21,999 രൂപ വരെയാണ് വില. അതേസമയം റെഡ്മി നോട്ട് 10 ന്റെ വില അടുത്തിടെ 500 രൂപ ഉയർത്തിയിരുന്നു. റെഡ്മി നോട്ട് 10 എസിന് 10,000 മുതൽ 15,000 രൂപ വരെ വില പ്രതീക്ഷിക്കാം. എന്നാൽ ഇത് നോട്ട് 10 ന് മുകളിലായിരിക്കുമോ ഇല്ലയോ എന്നത് ഇനിയും വ്യക്തമല്ല.

Keywords: Redmi, Xiaomi, Xiaomi Redmi Note 10S, Xiaomi Redmi Note 10, Xiaomi Redmi Note 10S Price, റെഡ്മി, ഷവോമി, റെഡ്മി നോട്ട് 10 എസ്, റെഡ്മി നോട്ട് 10 എസിന്റെ വില
Published by: Anuraj GR
First published: May 13, 2021, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories