നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Redmi Note 11 | റെഡ്മി നോട്ട് 11 സീരീസ് ഈ വർഷം എത്തും; പ്രധാന സവിശേഷതകൾ പുറത്ത്

  Redmi Note 11 | റെഡ്മി നോട്ട് 11 സീരീസ് ഈ വർഷം എത്തും; പ്രധാന സവിശേഷതകൾ പുറത്ത്

  റെഡ്മി നോട്ട് 11ന്‍റെ സവിശേഷതകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ നിലവിലുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല

  Redmi_Note_11

  Redmi_Note_11

  • Share this:
   സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന റെഡ്മി നോട്ട് 11 സീരീസ് ഈ വർഷം പുറത്തിറങ്ങുമെന്ന് സൂചന. ഇതിനൊപ്പം ഈ ഫോണിലെ പ്രധാന സവിശേഷതയും പുറത്തുവന്നിട്ടുണ്ട്. ഡിസ്പ്ലേയിലുള്ള മാറ്റമായിരിക്കും റെഡ്മി നോട്ട് 11 സീരീസിന്‍റെ വലിയ പ്രത്യേകത. റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇറങ്ങിയതോടെ, ഐപിഎസ് എൽസിഡി പാനലുകളിൽ നിന്ന് ഷവോമി പൂർണ്ണമായും അമോലെഡ് ഡിസ്പ്ലേകളിലേക്ക് മാറിയിരുന്നു. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് തുടങ്ങിയ മോഡലുകൾ 120 ഹെർട്സ് റിഫ്രെഷ് റേറ്റ് സ്ക്രീൻ ആണുള്ളത്. ഇത് ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന സവിശേഷതയാണ്.

   റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ചില വകഭേദങ്ങൾ ഇപ്പോഴും ചൈനയിൽ ഒരു ഐപിഎസ് എൽസിഡി സ്ക്രീൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആരാധകരുടെ അഭ്യർഥന മാനിച്ച് റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്‌ഫോണുകൾ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുമായി എത്തുമെന്ന സൂചനയാണ് ഷവോമി പ്രസിഡന്റ് ലു വെയ്ബിംഗ് നൽകുന്നത്. ബ്ലോഗ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ പ്രവണത കണക്കിലെടുക്കുമ്പോൾ, റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്‌ഫോണുകളുടെ എല്ലാ മോഡലുകളും കുറഞ്ഞത് FHD + OLED പാനലിൽ അവതരിപ്പിക്കാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

   റെഡ്മി നോട്ട് 11ന്‍റെ സവിശേഷതകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ നിലവിലുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം ഇതൊരു 5ജി ഫോൺ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. റെഡ്മി നോട്ട് 10 ചൈനയിൽ 5ജി ആയി പുറത്തിറക്കിയപ്പോൾ ഇന്ത്യയിൽ ഇതിന് 4ജി മാത്രമെ പിന്തുണയ്ക്കുന്നുള്ളു. റെഡ്മി നോട്ട് 11 സീരീസ് റിയൽ‌മെയിൽ നിന്നും മറ്റ് സമകാലികരിൽ നിന്നുമുള്ള മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കാൻ സാധ്യതയുണ്ട്. രൂപവും ഭാവവും കണക്കിലെടുക്കുമ്പോൾ, റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്‌ഫോണുകളിൽ രൂപകൽപനയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകില്ല.

   പ്രത്യേകിച്ചും റെഡ്മി നോട്ട് 10 മായി താരതമ്യപ്പെടുത്തുമ്പോൾ. റെഡ്മി നോട്ട് 11 ആൻഡ്രോയിഡ് 12 ഒഎസിൽ റൺ ചെയ്യുന്ന ഫോൺ ആയിരിക്കും. കസ്റ്റമൈസ് ചെയ്ത MIUI 12.5 ഒ എസ് ആയിരിക്കും ഇതിന്. ഇന്ത്യയിൽ, റെഡ്മി നോട്ട് 11 ന്റെ കുറഞ്ഞത് മൂന്ന് - നാല് വേരിയന്റുകളെങ്കിലും പ്രതീക്ഷിക്കുന്നു, റെഡ്മി നോട്ട് 11 പ്രോ മാക്സിലേക്ക്, 108 എംപി ക്യാമറ പോലുള്ള സവിശേഷതകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ ബാറ്ററിയും ഇതിലേക്ക് കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.

   Also See- Best phones under Rs 15000 | ഏത് ഫോൺ വാങ്ങണം? 15000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ഫോണുകൾ ഇവയാണ്

   ഇന്ത്യയിൽ റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്‌ഫോണുകൾ ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. പരമാവധി ആറ് മാസത്തിനകം ഫോൺ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തും. റെഡ്മി 11 സീരീസിന്‍റെ പ്രോസസർ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ക്വാൽകോം അല്ലെങ്കിൽ മീഡിയാടെക് ആയിരിക്കും പ്രോസസർ. ഫോണിന്‍റെ വില സംബന്ധിച്ച വിവരങ്ങളും ഷവോമി പുറത്തുവിട്ടിട്ടില്ല.
   Published by:Anuraj GR
   First published:
   )}