വീഡിയോ കോൺഫറൻസിംഗിന് ജിയോമീറ്റ് ആപ്പുമായി റിലയൻസ് ജിയോ. ഒരേസമയം നൂറുപേർക്ക് വരെ ഇതിൽ പങ്കെടുക്കാമെന്നതാണ് പ്രത്യേകത. ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്ന് ജിയോമീറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാം. വ്യക്തിപരമായോ തൊഴിൽപരമായോ ഉപയോക്താക്കൾക്ക് വിശ്വസ്തയോടെ വീഡിയോ കോൺഫറൻസ് നടത്താനുള്ള സംവിധാനമാണ് ജിയോ ഒരുക്കുന്നത്.
നൂറുപേർക്ക് വരെ പങ്കെടുക്കാമെന്ന് മാത്രവുമല്ല, മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യാനും സ്ക്രീനുകൾ പരസ്പരം പങ്കുവെക്കാനുമുള്ള സംവിധാനവും ജിയോ മീറ്റിലുണ്ട്. ഓഫീസുകൾക്ക് പകരം വീടുകളിലും മറ്റുമായി ജീവനക്കാർ പണിയെടുക്കുന്ന ഈ കോവിഡ് കാലത്ത് പതിനായിരങ്ങൾക്ക് സഹായകമാണ് പുതിയ ചുവടുവെയ്പ്പ്.
ഉപയോക്താക്കൾ എളുപ്പത്തിലും സൗകര്യപ്രദമായും ഉപയോഗിക്കാവുന്ന വിധമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗൂഗിൾ ക്രോം വഴിയും മോസില്ല ഫയർഫോക്സ് വഴിയും ജിയോ മീറ്റ് വീഡിയോ കോൺഫറൻസിംഗിൽ ഉപയോക്താക്കൾക്ക് പങ്കുചേരാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ തികച്ചും സൗജന്യമായി തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. റിലയൻസ് ജിയോ ഏപ്രിൽ 30നാണ് പുതിയ ആപ്പ് പുറത്തിറക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്.
ഇന്ത്യയുടെ പ്രമുഖ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് ലോകമെമ്പാടും നിന്ന് അവിശ്വസനീയമായ രീതിയിൽ നിക്ഷേപങ്ങൾ ലഭിച്ച സമയത്താണ് പുതിയ ആപ്പ് പുറത്തിറക്കിയത്. സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് 9.99 ശതമാനം ഓഹരിക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെ റിലയൻസ് ജിയോയിലേക്ക് ലോകത്തിലെ പ്രധാന കമ്പനികൾ നിക്ഷേപങ്ങൾക്ക് തയാറായിരുന്നു.
(Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd)
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.