നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • റിലയൻസ് ഫൗണ്ടേഷൻ അധ്യാപക പുരസ്കാരം

  റിലയൻസ് ഫൗണ്ടേഷൻ അധ്യാപക പുരസ്കാരം

  • Last Updated :
  • Share this:
   മുംബൈ: സെന്റയുടെ (സെന്‍ർ ഫോർ ടീച്ചർ അക്രഡിറ്റേഷൻ) ടീച്ചിങ്ങ് പ്രൊഫഷണല്‍ ഒളിപ്യാഡിന്റെ (ടിപിഒ) മുഖ്യ സ്‌പോണ്‍സറായി റിലയന്‍സ് ഫൗണ്ടേഷന്‍. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ അധ്യാപക സര്‍ട്ടിഫിക്കേഷന്‍ സംരംഭമായ സെന്റര്‍ ഫോര്‍ ടീച്ചിങ്ങ് അക്രഡിഷന്‍ (സെന്റ)യുമായി കരാറിലേര്‍പ്പെട്ടതിന്റെ ഭാഗമായാണ് ടിപിഒയുടെ മുഖ്യ സ്‌പോണ്‍സറായി റിലയന്‍സ് ഫൗണ്ടേഷന്‍ മാറിയത്.

   അധ്യാപകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അധ്യാപനത്തിന് അംഗീകാരവും അവസരങ്ങളും നല്‍കുന്ന സൗകാര്യ സംരഭമാണ് സെന്റ. എല്ലാ വര്‍ഷവും സെന്റ നടത്തിവരുന്ന അധ്യാപകര്‍ക്കുള്ള മത്സരമായ ടിപിഒയുടെ (ടീച്ചിങ് പ്രൊഫഷണൽസ് ഒളിംപ്യാഡ്) ഇത്തവണത്തെ മുഖ്യ സ്‌പോണ്‍സറാണ് റിലയന്‍ ഫൗണ്ടേഷന്‍ മാറിയത്.

   ടിപിഒയുടെ നാലാമത് എഡിഷൻ ഡിസംബര്‍ എട്ടിന് നടക്കും. ഇന്ത്യ, ദുബായി, അബുദാബി എന്നിവിടങ്ങളിലെ 46 നഗരങ്ങളിലാണ് ടിപിഒ നടക്കുക. പ്രൈമറിതലം മുതല്‍ സീനിയര്‍ സെക്കണ്ടറി വരെയുള്ള വിഭാഗങ്ങളിലായി 21 സബ്ജക്ട് ട്രാക്കുകളിലാണ് മത്സരം നടക്കുന്നത്. മിഡില്‍ സ്‌കൂള്‍, സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി എന്നീ വിഭാഗങ്ങള്‍ ഇംഗ്ലീഷിലും പ്രൈമറി തലത്തിനുള്ള ട്രാക്ക് ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഭാഷകളിലുമാണ് നടക്കുക. ഇതിൽ വിജയികളാകുന്നവർ റിലയൻസ് ഫൗണ്ടേഷൻ അധ്യാപക അവാർഡിന് അർഹരാകും.

   വിദ്യാഭ്യാസരംഗത്ത് നിരവധി പ്ലാറ്റ് ഫോമുകളിൽ റിലയൻസ് ഫൗണ്ടേഷൻ സജീവമാണ്. ടെക് പ്ലാറ്റ്ഫോമായ ജിയോ എംബിബെ, ധീരുഭായി അംബാനി ഇന്‍റർനാഷണൽ സ്കൂൾ, റിലയൻസ് ഫൗണ്ടേഷൻ സ്കൂളുകൾ, ഉടൻ വരാൻ പോകുന്ന ജിയോ സർവകലാശാല തുടങ്ങി വിദ്യാഭ്യാസരംഗത്ത് മികച്ച സേവനമാണ് റിലയൻസ് നൽകുന്നത്. വിദ്യാഭ്യാസം എന്ന പ്രക്രിയയിലെ പ്രധാനികളായ അധ്യാപകരെ പിന്തുണയ്ക്കുകയാണ് റിലയൻസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

   ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ജിയോ എംബിബെയിലൂടെയും മറ്റും റിലയൻസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത് അധ്യാപകർക്ക് പ്രൊഫഷണൽ രംഗത്ത് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ്. അത്രയേറെ മികച്ച പ്രൊഫഷനായി അധ്യാപനത്തെ മാറ്റുകയും അതുവഴി വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തുകയുമാണ് റിലയൻസ് ഫൗണ്ടേഷൻ ലക്ഷ്യം വെയ്ക്കുന്നത്. ഇക്കാര്യത്തിൽ സെന്‍റ ടി പി ഒയെ സഹായിക്കാനാണ് റിലയൻസ് ഫൗണ്ടേഷൻ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തമാണ് ഇതിൽ ലക്ഷ്യം വെയ്ക്കുന്നത്.

    
   First published:
   )}