നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 550.56 കോടി രൂപ സമാഹരിച്ച് റിലയൻസ് ഇൻഫ്ര; സമാഹരണം സെക്യൂരിറ്റികളുടെ മുൻഗണനാ അലോട്ട്മെന്റ് വഴി

  550.56 കോടി രൂപ സമാഹരിച്ച് റിലയൻസ് ഇൻഫ്ര; സമാഹരണം സെക്യൂരിറ്റികളുടെ മുൻഗണനാ അലോട്ട്മെന്റ് വഴി

  പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വാഹനങ്ങളുടെ (എസ്പിവി) നി‌ർമ്മാണ പദ്ധതികളാണ് ഇപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത്.

  • Share this:
   സെക്യൂരിറ്റികളുടെ മുൻഗണന അലോട്ട്മെന്റ് വഴി 550.56 കോടി രൂപ സമാഹരിച്ചതായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അറിയിച്ചു. അലോട്ട്മെന്റിന് ശേഷം, വാറണ്ടുകൾ പൂർണ്ണമായി കൈമാറിയാൽ റിലയൻസ് ഇൻഫ്രയുടെ പ്രൊമോട്ടർ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികൾ 22.06 ശതമാനമായി ഉയരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

   അംഗങ്ങളുടെ അംഗീകാരത്തെത്തുടർന്ന് തപാൽ ബാലറ്റിലൂടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (റിലയൻസ് ഇൻഫ്ര) കമ്പനിയുടെ തുല്യമായ ഇക്വിറ്റി ഷെയറുകളായി പരിവർത്തനം ചെയ്യാവുന്ന 8.88 കോടി വാറന്റുകൾ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയായ റൈസി ഇൻഫിനിറ്റി പ്രൈവറ്റ് ലിമിറ്റഡിനും വാർ‌ഡ് ഇൻ‌വെസ്റ്റ്മെൻറ് പാർട്ണേഴ്സിന്റെ ഭാഗമായ വി‌എഫ്‌എസ്‌ഐ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിനും അനുവദിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.

   ഫണ്ടുകൾ ദീർഘകാല കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും ഭാവിയിലെ വളർച്ചയ്ക്ക് പണം കണ്ടെത്തുന്നതിനും കടം കുറയ്ക്കുന്നതിനും ഉപയോഗിക്കുമെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേരത്തെ വ്യക്തമാക്കിയിരുന്നു.

   പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വാഹനങ്ങളുടെ (എസ്പിവി) നി‌ർമ്മാണ പദ്ധതികളാണ് ഇപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത്. വൈദ്യുതി, റോഡുകൾ, അടിസ്ഥാന സൗകര്യ മേഖലകൾ, മെട്രോ റെയിൽ തുടങ്ങി വിവിധ വളർച്ചാ മേഖലകളിൽ ആവശ്യമായ പ്രത്യേക വാഹനങ്ങളുടെ നി‌ർമ്മാണമാണ് കമ്പനിയുടെ ലക്ഷ്യം.

   Also read- പരിധികളില്ലാത്ത ഭാവിയിലേക്കുള്ള കാൽവെയ്പ്പ്

   പാർബതി കോൾ‌ഡാം ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിലെ (പി‌കെ‌ടി‌സി‌എൽ) 74 ശതമാനം ഓഹരികൾ ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് (ഇൻ‌ഡിഗ്രിഡ്) വിറ്റത് റിലയൻസ് ഇൻ‌ഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ആർ‌ഇൻ‌ഫ്ര) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി (പി‌ജി‌സി‌എൽ) സംയുക്തമായി ഹിമാചൽ പ്രദേശിലും പഞ്ചാബിലും സ്ഥിതിചെയ്യുന്ന പി‌കെ‌ടി‌സി‌എല്ലിൽ 74 ശതമാനം ഓഹരികളും റിലയൻസ് ഇൻഫ്രയുടെ ഉടമസ്ഥതതയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഊർജ്ജമേഖലയായ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് ഇൻഡിഗ്രിഡ്.

   900 കോടി രൂപയായിരുന്നു ഈ ഇടപാടിന്റെ മൊത്തെം മൂല്യം. വിൽപ്പന വരുമാനം മുഴുവൻ കടം കുറയ്ക്കുന്നതിന് വിനിയോഗിക്കാനായിരുന്നു പദ്ധതി. ഇടപാടിന്റെ വരുമാനത്തിൽ നിന്ന് റിലയൻസ് ഇൻഫ്ര മൊത്തം കടബാധ്യത 6 ശതമാനം കുറച്ചിരുന്നു.

   Also read- Petrol diesel prices today | ഈ വർഷം പെട്രോൾ വില കൂടിയത് 63 തവണ; ഇന്നത്തെ വില

   റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് 2019ലാണ് അനിൽ അംബാനി രാജിവച്ചത്. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികൾ വിൽക്കുന്ന നടപടികൾ തുടങ്ങാനിരിക്കെയായിരുന്നു അന്ന് അനിൽ അംബാനിയുടെ രാജി. ഒരുകാലത്തെ് ലോകത്തെ പത്ത് സമ്പന്നരിൽ ഒരാളായിരുന്നു അനിൽ അംബാനി.

   Also read- കെട്ടിട നിർമ്മാണത്തിന് ഇനി സിമന്റിനൊപ്പം പ്ലാസ്റ്റിക്കും ചേർക്കാം; മണൽ ക്ഷാമം പരിഹരിക്കാൻ പുതിയ മാർഗം

   മുമ്പ് സ്വീഡിഷ് കമ്പനിയായ എറിക്‌സണ് നൽകാനുള്ള പിഴ ഒടുക്കാൻ അനിൽ അംബാനിയെ സഹായിച്ചത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും സഹോദരനുമായ മുകേഷ് അംബാനിയായിരുന്നു. അനിൽ അംബാനി എറിക്‌സണ് പിഴയായി നൽകാനുള്ള 458.77 കോടി രൂപ മുകേഷ് അംബാനി കൈമാറുകയായിരുന്നു.
   Published by:Naveen
   First published:
   )}