HOME » NEWS » Money » TECH RELIANCE JIO ACCELERATING ROLLOUT OF DIGITAL PLATFORMS INDIGENOUSLY DEVELOPED 5G STACK RIL REPORT GH

Reliance Jio| ആഗോള ഡിജിറ്റൽ വിപ്ലവത്തില്‍ ഇന്ത്യയെ നയിച്ച് റിലയൻസ് ജിയോ; 5 ജി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി വാർഷിക റിപ്പോർട്ട്

300 ദശലക്ഷം മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും 50 ദശലക്ഷത്തിലധികം ഫൈബർ വീടുകൾക്കും 50 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കുമായി ആവശ്യമായ നെറ്റ്‌വർക്ക് ശേഷി റിലയൻസ് ജിയോ കൈവരിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി

News18 Malayalam | news18-malayalam
Updated: June 3, 2021, 10:09 AM IST
Reliance Jio| ആഗോള ഡിജിറ്റൽ വിപ്ലവത്തില്‍ ഇന്ത്യയെ നയിച്ച് റിലയൻസ് ജിയോ; 5 ജി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി വാർഷിക റിപ്പോർട്ട്
Reliance Jio
  • Share this:
ന്യൂഡൽഹി: ആഗോള ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് തെളിയിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജിയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ 5 ജി സ്റ്റാക്കിന്റെയും വേഗത ഉടൻ വർധിപ്പിക്കുമെന്ന് ജിയോ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. അടുത്ത 300 ദശലക്ഷം മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും 50 ദശലക്ഷത്തിലധികം ഫൈബർ വീടുകൾക്കും 50 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കുമായി ആവശ്യമായ നെറ്റ്‌വർക്ക് ശേഷി റിലയൻസ് ജിയോ കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുകേഷ് അംബാനി വിശദീകരിച്ചു

ക്വാൽകോമും ജിയോയും ഇന്ത്യയിൽ 5 ജി സോല്യൂഷൻസ് വിജയകരമായി പരീക്ഷിച്ചു. ജിയോ 5 ജി റാൻ സോല്യൂഷൻസിൽ 1 ജിബിപിഎസ് നാഴികക്കല്ല് പിന്നിട്ടതായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. ജെ‌പി‌എല്ലിന്റെ സമ്പൂർ‌ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ റാഡിസിസ് കോർപ്പറേഷനൊപ്പം ജിയോയും ക്വാൽകോമും ചേർന്നാണ് 5 ജി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഇന്ത്യയിലെ 5 ജി സേവനങ്ങൾക്ക് കരുത്ത് പകരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read- Covid 19 | മരിച്ച ജീവനക്കാരുടെ കുടുംബത്തിന് അഞ്ചുവർഷം മുഴുവൻ ശമ്പളം; റിലയൻസ്

ജിയോയുടെ 5 ജി സേവനങ്ങൾക്ക് അടിവരയിടുക മാത്രമല്ല, ജിയോയും ഇന്ത്യയും ജിഗാബൈറ്റ് 5 ജി എൻ‌ആറിലേക്ക് പ്രവേശിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആഗോള ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നു. “ജിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം ത്വരിതപ്പെടുത്തുകയും തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ 5 ജി സ്റ്റാക്ക് താങ്ങാവുന്നതാണെന്നും എല്ലായിടത്തും ലഭ്യമാക്കുമെന്നും” കമ്പനി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ഡിജിറ്റൽ, കണക്റ്റിവിറ്റി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി ജിയോ ആരംഭിച്ചതിനുശേഷം 50 ബില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച ഡിജിറ്റൽ സൊസൈറ്റിയും സമ്പദ്‌വ്യവസ്ഥയും ആക്കി മാറ്റുന്നതിനൊപ്പം ജിയോ നിലവിലുള്ള 426 ദശലക്ഷം ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള സേവനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഉറപ്പു നൽകി.

Also Read- Reliance കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം റിലയൻസ് വർധിപ്പിക്കുന്നു

13 ആഗോള മാർക്യൂ നിക്ഷേപകരിൽ നിന്ന് 1,52,056 കോടി രൂപയുടെ ധനസമാഹരണം ജിയോ പ്ലാറ്റ്‌ഫോംസ് (ജെപിഎൽ) പൂർത്തിയാക്കിയത് കമ്പനിയുടെ 2020-21 സാമ്പത്തിക വർഷത്തെ പ്രധാന നാഴികകല്ലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സമീപഭാവിയിൽ സ്വയം പര്യാപ്തവും ചെലവ് കുറഞ്ഞതുമായ തദ്ദേശീയമായി വികസിപ്പിച്ച എൻഡ്-ടു-എൻഡ് ജിയോ 5 ജി റേഡിയോ, കോർ നെറ്റ്‌വർക്ക് സൊല്യൂഷൻസ് എന്നിവ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി.

അടുത്ത കുറച്ച് വർഷത്തേയ്ക്ക് രാജ്യത്തുടനീളം "കരുത്തുറ്റ" വയർലൈൻ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നതിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. “ഡിജിറ്റൽ ഓഫറുകളിലൂടെ ഒരു ബില്യൺ ഇന്ത്യക്കാർക്ക് സേവനം നൽകാനാണ് ജിയോ ഒരുങ്ങുന്നതെന്നും വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
Published by: Rajesh V
First published: June 3, 2021, 10:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories