ഇന്റർഫേസ് /വാർത്ത /Money / Reliance Jio | BSNLനെ മറികടന്ന് ജിയോ ഒന്നാമത്; ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 43 ലക്ഷം കടന്നു

Reliance Jio | BSNLനെ മറികടന്ന് ജിയോ ഒന്നാമത്; ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 43 ലക്ഷം കടന്നു

43.4 ലക്ഷം ഉപഭോക്താക്കളുമായി ജിയോ, ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 20 വർഷക്കാലമായി ഈ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നത് ബിഎസ്എൻഎൽ ആയിരുന്നു.

43.4 ലക്ഷം ഉപഭോക്താക്കളുമായി ജിയോ, ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 20 വർഷക്കാലമായി ഈ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നത് ബിഎസ്എൻഎൽ ആയിരുന്നു.

43.4 ലക്ഷം ഉപഭോക്താക്കളുമായി ജിയോ, ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 20 വർഷക്കാലമായി ഈ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നത് ബിഎസ്എൻഎൽ ആയിരുന്നു.

  • Share this:

ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ (Fixed-line Broadband Services) ആരംഭിച്ച് രണ്ടു വർഷം പിന്നിടുമ്പോൾ, 20 വർഷത്തെ പാരമ്പര്യമുള്ള ബിഎസ്എൻഎലിനെ (BSNL) പിന്തള്ളി റിലയൻസ് ജിയോ (Reliance Jio) ഈ വിഭാഗത്തിലെ മികച്ച സേവന ദാതാവായി മാറി. ടെലികോം റെഗുലേറ്ററായ ട്രായ് (TRAI) ചൊവ്വാഴ്ച പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ട് പ്രകാരം, 43.4 ലക്ഷം ഉപഭോക്താക്കളുമായി ജിയോ, ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 20 വർഷക്കാലമായി ഈ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ ആയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ 41.6 ദശലക്ഷമായിരുന്നു റിലയൻസ് ജിയോയുടെ ഫിക്‌സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണം. എന്നാൽ, നവംബറോടെ ഉപഭോക്താക്കളുടെ എണ്ണം 43.4 ദശലക്ഷമായി വർദ്ധിച്ചു. അതേസമയം, ഒക്ടോബറിൽ 47.2 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ബിഎസ്എൻഎലിന് നവംബറിൽ ഉപഭോക്താക്കളുടെ എണ്ണം 42 ലക്ഷമായി കുറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ ജിയോഫൈബർ എന്ന പേരിൽ ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനത്തിന് ജിയോ തുടക്കം കുറിച്ചത് 2019 സെപ്റ്റംബറിലാണ്. ജിയോയുടെ തുടക്ക ഘട്ടത്തിൽ ബിഎസ്എൻഎലിന് 86.9 ലക്ഷം ഉപഭോക്താക്കളായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നാണ് 2021 നവംബറോടെ ഉപഭോക്താക്കളുടെ എണ്ണം പകുതിയിൽ താഴെയായി കുറഞ്ഞത്.

Also Read- Network18ന് മൂന്നാം പാദത്തിൽ റെക്കോ‍‍‍ർഡ് ലാഭം; വരുമാന നേട്ടത്തിൽ സർവകാല റെക്കോഡ്

അതേസമയം, 2019 സെപ്റ്റംബറിൽ 24.1 ലക്ഷമായിരുന്ന ഭാരതി എയർടെലിന്റെ ബ്രോഡ്ബാൻഡ് സേവനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണം 2021 നവംബറിൽ 40.8 ലക്ഷമായി വർദ്ധിച്ചു. ഉപഭോക്താക്കളുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ വളർച്ചയാണ് ഈ കാലയളവിൽ എയർടെലിന് ഉണ്ടായത്. ഇതേ നിലയിൽ മുന്നോട്ട് പോയാൽ വൈകാതെ എയർടെലും ബിഎസ്എൻഎലിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രായിയുടെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ആകെ ബ്രോഡ്ബാൻഡ് സേവന ഉപഭോക്താക്കളുടെ എണ്ണം 2021 ഒക്ടോബറിൽ 798.95 ദശലക്ഷമായിരുന്നത് നവംബറിൽ 801.6 ദശലക്ഷമായി ഉയർന്നു. നവംബർ അവസാനത്തെ കണക്കുകൾ അനുസരിച്ച്, രാജ്യത്തെ ആകെ ബ്രോഡ്ബാൻഡ് വരിക്കാരുടെ 98.68 ശതമാനവും ഏറ്റവും മുന്നിലുള്ള അഞ്ച് സേവന ദാതാക്കളുടേതാണ്.

2021 നവംബറിലെ കണക്കുകൾ പ്രകാരം, റിലയൻസ് ജിയോയുടെ ആകെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 432.9 ദശലക്ഷമാണ്. തൊട്ടുപിന്നിലുള്ള ഭാരതി എയർടെലിന് 210.10 ദശലക്ഷം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളാണ് ഉള്ളത്. വിഐഎൽ, ബിഎസ്എൻഎൽ, അട്രിയ കൺവെർജൻസ് എന്നിവയുടെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം യഥാക്രമം 122.40 ദശലക്ഷം, 23.62 ദശലക്ഷം, 19.8 ലക്ഷം എന്നിങ്ങനെയാണ്.

Also Read- Flipkart Offer: സ്മാർട്ട് ഫോൺ വാങ്ങാൻ ആലോചിക്കുകയാണോ? കിടിലൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട്

മൊബൈൽ വരിക്കാരുടെ എണ്ണത്തിലും എതിരാളികളെ പിന്തള്ളി ജിയോ നേട്ടം കൊയ്തിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം കഴിഞ്ഞ ഒക്ടോബറിൽ റിലയൻസ് ജിയോയുടെ മൊബൈൽ വരിക്കാരുടെ ആകെ എണ്ണം 42.65 കോടിയായി ഉയർന്നു. സെപ്റ്റംബറിൽ ജിയോയ്ക്ക് 1.90 കോടി ഉപയോക്താക്കളെ നഷ്‌ടമായതിന് ശേഷമാണ് ഒക്ടോബറിൽ വരിക്കാരുടെ എണ്ണം വർദ്ധിച്ചത്.

First published:

Tags: Broadband Internet, BSNL, Reliance Jio, TRAI