ശ്രീനഗർ: ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപമുള്ള സ്പാങ്മിക് ഗ്രാമത്തിൽ റിലയൻസ് ജിയോ 4ജി വോയ്‌സ്, ഡാറ്റ സേവനങ്ങൾ ആരംഭിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാംഗോങ് ഏരിയയിലും പരിസരത്തും 4G മൊബൈൽ കണക്റ്റിവിറ്റി നൽകുന്ന ആദ്യത്തെ നെറ്റ്‌വർക്ക് ആയി ജിയോ മാറി.
4ജി സേവനങ്ങൾ ആരംഭിച്ചത് പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് ജിയോ അധികൃതർ പറഞ്ഞു, കൂടാതെ പ്രദേശത്തെ വിനോദസഞ്ചാരികൾക്കും സൈനികർക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്കാൻ സഹായിക്കുകയും ചെയ്യുമെന്നും ജിയോ വ്യക്തമാക്കി.
പാംഗോങ് തടാകത്തിന് സമീപമുള്ള സ്പാങ്മിക് ഗ്രാമത്തിൽ പാർലമെന്റ് അംഗം ജംയാങ് സെറിംഗ് നംഗ്യാൽ ജിയോ മൊബൈൽ ടവർ ഉദ്ഘാടനം ചെയ്തു. ലഡാക്കിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പാംഗോങ് തടാകം, രാജ്യത്തിന്‍റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.
മെയ് മാസത്തിൽ, ഖൽസി ബ്ലോക്കിലെ കഞ്ചി, ഉർബിസ്, ഹനുപട്ട ഗ്രാമങ്ങളിലും ഡിസ്കിറ്റ് ബ്ലോക്കിലെ ചുങ്‌ലുങ്ക ഗ്രാമത്തിലും ജിയോ അതിന്റെ സേവനങ്ങൾ ആരംഭിച്ചു. ഈ മേഖലയിലെ കാർഗിൽ, സാൻസ്‌കാർ, ഡെംചോക്ക് തുടങ്ങിയ പ്രദേശങ്ങളിൽ ജിയോ ഇതിനകം തന്നെ 4ജി കണക്ടിവിറ്റി ലഭ്യമാക്കുന്നുണ്ട്. ലേ ടൗണിൽ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങളും ജിയോ നൽകുന്നുണ്ട്.
“സ്പാങ്മിക് ഗ്രാമത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ജിയോ നിറവേറ്റിയെന്ന് ജംയാങ് സെറിംഗ് നംഗ്യാൽ പറഞ്ഞു. ജിയോയുടെ പുതിയ തുടക്കം പ്രദേശത്തെ വിനോദസഞ്ചാരികൾക്കും സൈനികർക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനൊപ്പം പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും, ”മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ജിയോ വ്യക്തമാക്കി.
മൊബൈൽ നിരക്കുകൾ വർധിപ്പിക്കാൻ കമ്പനികൾ; ഈ വർഷം തന്നെ താരിഫ് ഉയരുമെന്ന് റിപ്പോർട്ട്രാജ്യത്തെ മൊബൈൽ നിരക്കുകൾ (Tariff ) വർധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല. എന്നാൽ വൈകാതെ തന്നെ വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുകയാണ് ടെലികോം കമ്പനികൾ (Telecom Companies). രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ (Reliance Jio), ഭാരതി എയർടെൽ (Bharti Airtel), വോഡഫോൺ ഐഡിയ (Vodafone Idea) എന്നിവ നിരക്കുകൾ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ വരുമാനത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വർഷം തുടങ്ങുമ്പോഴേക്കും മികച്ച ലാഭമാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.
ഓരോ ഉപഭോക്താവിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്നും വർധനവ് ഉണ്ടായിട്ടില്ലെങ്കിൽ നെറ്റ‍്‍വർക്കിലും സ്പെക്ട്രത്തിലും നിക്ഷേപിക്കാൻ മതിയായ വരുമാനം ലഭിച്ചേക്കില്ല. നിരക്ക് കൂട്ടിയില്ലെങ്കിൽ സർവീസ് മോശമാകാനുള്ള സാധ്യതയുണ്ടെന്നും ഡൊമസ്റ്റിക് റേറ്റിങ് ഏജൻസിയായ ക്രിസിലിൻെറ ഗവേഷക വിഭാഗം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
Also Read-
SBI ഭവന വായ്പ നിരക്ക് മുതൽ വാഹന ഇൻഷുറൻസ് വരെ: ഇന്ന് മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾരാജ്യത്തെ ഗ്രാമീണ മേഖലയിലടക്കം മികച്ച നെറ്റ‍്‍വർക്ക് സംവിധാനവുമായി റിലയൻസ് ജിയോ എത്തിയതിന് ശേഷം ടെലികോം വിപണിയിൽ വലിയ മത്സരമാണ് നടക്കുന്നത്. പ്രധാനമായും മൂന്ന് കമ്പനികളാണ് ഇന്ന് ഈ മേഖലയിലുള്ളത്. 2019 ഡിസംബർ മുതലാണ് മൊബൈൽ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയത്. “ഈ സാമ്പത്തികവർഷം 20-25% വരുമാനമാണ് മൂന്ന് പ്രധാന ടെലികോം കമ്പനികൾ ലക്ഷ്യമാക്കുന്നത്,” റിപ്പോർട്ട് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.