റിലയൻസ് ജിയോ- ഫേസ്ബുക്ക് കരാർ ഈ പ്രതിസന്ധി കാലത്തിന് ശേഷമുള്ള ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രാധാന്യത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇന്ത്യയെ വളർച്ചാകേന്ദ്രമായി മാറുമെന്ന സൂചനകളാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെ ആനന്ദ് മഹീന്ദ്ര അഭിനന്ദിക്കുകയും ചെയ്തു.
'ഫേസ്ബുക്കുമായുള്ള ജിയോയുടെ ഇടപാട് കൊണ്ട് അവർ രണ്ടുപേർക്കും മാത്രമല്ല നല്ലത് സംഭവിക്കുന്നത്. വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സംഭവിച്ച ഈ കരാർ, പ്രതിസന്ധിക്ക് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പ്രാധാന്യം വെളിവാക്കുന്ന ശക്തമായ സൂചനയാണ്. ഒരു പുതിയ വളർച്ചാ കേന്ദ്രമായി ഇന്ത്യമാറുമെന്ന നുമാനങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു. ബ്രാവോ മുകേഷ്!' - ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
റിലയൻസ് ജിയോയുടെ 43,574 കോടി രൂപയുടെ ഓഹരിയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങിയത്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു.
Jio’s deal with Facebook is good not just for the two of them. Coming as it does during the virus-crisis, it is a strong signal of India’s economic importance post the crisis. It strengthens hypotheses that the world will pivot to India as a new growth epicentre. Bravo Mukesh! https://t.co/5rIi6WOjWf
"ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. "- ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. റിലയൻസ് ജിയോയുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.