ജിയോ ഫൈബര്‍ സെപ്തംബര്‍ 5 മുതല്‍; ടി.വിയും 4K സെറ്റ് ടോപ് ബോക്‌സും സൗജന്യം

പ്രതിമാസം 700 രൂപ മുതല്‍ 10,000 രൂപ വരെയുള്ള പ്ലാനുകളിലാണ് ജിയോ ഫൈബർ അവതരിപ്പിക്കുന്നത്. 

news18
Updated: August 12, 2019, 2:01 PM IST
ജിയോ ഫൈബര്‍ സെപ്തംബര്‍ 5 മുതല്‍; ടി.വിയും 4K സെറ്റ് ടോപ് ബോക്‌സും സൗജന്യം
news18
  • News18
  • Last Updated: August 12, 2019, 2:01 PM IST IST
  • Share this:
മുംബൈ: രാജ്യം കാത്തിരുന്ന റിലയന്‍സ് ജിയോ  ഫൈബര്‍ സേവനമാരംഭിക്കുന്നു. ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതൽ  ജിയോ ഫൈബര്‍ സേവനം നിലവിൽ വരുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 പ്രതിമാസം 700 രൂപ മുതല്‍ 10,000 രൂപ വരെയുള്ള പ്ലാനുകളിലാണ് ജിയോ ഫൈബർ അവതരിപ്പിക്കുന്നത്.  ജിയോ ഫൈബര്‍ ഉപയോഗിക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും സൗജന്യ നിരക്കിൽ ഫോൺ വിളിക്കാം. 500 രൂപയുടെ അന്താരാഷ്ട്ര കോളിങ് ഓഫറും  ലഭിക്കും.


രാജ്യത്തെ 600 പട്ടണങ്ങളിലായി 1.5 കോടി ഉപയോക്താക്കളാണ് ജിയോ ഫൈബറിനു വേണ്ടി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5 ലക്ഷം വീടുകളില്‍ ജിയോ  ഫൈബര്‍ സേവനം നല്‍കുന്നുണ്ട്.


സെക്കന്റില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചിലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാവും.

ടെലിവിഷന്‍ സേവനങ്ങള്‍ക്കായി 4കെ സെറ്റ് ടോപ്പ് ബോക്സും ജിയോ അവതരിപ്പിച്ചു. ഒരു വർഷത്തെ വരിസംഖ്യ ഒന്നിച്ച് അടച്ചാൽ HD/4K ടിവിയും  4K സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും.

Also Read ജിയോ ഫൈബർ, ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ്; അറിയേണ്ടതെല്ലാം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍