നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Reliance Jio | ഒക്ടോബറിൽ റിലയൻസ് ജിയോ 17.6 ലക്ഷം വരിക്കാരെ നേടി; എയർടെല്ലിനും Viയ്ക്കും ഉപഭോക്താക്കളെ നഷ്ടപ്പെട്ടു

    Reliance Jio | ഒക്ടോബറിൽ റിലയൻസ് ജിയോ 17.6 ലക്ഷം വരിക്കാരെ നേടി; എയർടെല്ലിനും Viയ്ക്കും ഉപഭോക്താക്കളെ നഷ്ടപ്പെട്ടു

    ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം ഒക്ടോബറിൽ റിലയൻസ് ജിയോയുടെ മൊബൈൽ വരിക്കാരുടെ ആകെ എണ്ണം 42.65 കോടിയായി ഉയർന്നു.

    Reliance_jio

    Reliance_jio

    • Share this:
      ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം (Telecom) ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് (Reliance Jio) 2021 ഒക്ടോബറിൽ 17.6 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വിപണിയിലെ എതിരാളികളായ ഭാരതി എയർടെല്ലിനും (Bharti Airtel) വോഡഫോൺ ഐഡിയയ്ക്കും (Vi) ആകെ നഷ്ടപ്പെട്ടത് 14.5 ലക്ഷം ഉപയോക്താക്കളെയാണ്. തിങ്കളാഴ്ച ട്രായ് (TRAI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരതി എയർടെല്ലിന് ഒക്ടോബറിൽ 4.89 ലക്ഷം മൊബൈൽ ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് ഇക്കാലയളവിൽ 9.64 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.

      ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം ഒക്ടോബറിൽ റിലയൻസ് ജിയോയുടെ മൊബൈൽ വരിക്കാരുടെ ആകെ എണ്ണം 42.65 കോടിയായി ഉയർന്നു. സെപ്റ്റംബറിൽ ജിയോയ്ക്ക് 1.90 കോടി ഉപയോക്താക്കളെ നഷ്‌ടമായതിന് ശേഷമാണ് ഒക്ടോബറിൽ വരിക്കാരുടെ എണ്ണം വർദ്ധിച്ചത്.

      ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന് ഒക്ടോബറിൽ 4.89 ലക്ഷം മൊബൈൽ ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായും ആകെ വരിക്കാരുടെ എണ്ണം 35.39 കോടിയായി കുറഞ്ഞതായും ട്രായിയുടെ തിങ്കളാഴ്ച പുറത്തുവിട്ട പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ വെളിപ്പെടുത്തുന്നു. സെപ്റ്റംബർ മാസത്തിൽ എയർടെല്ലിൽ 2.74 ലക്ഷം വരിക്കാർ അധികമായി ചേർന്നിരുന്നു.

      Also Read- Top-Up Loan on Your Car Loan| കാര്‍ ലോണിന്മേൽ ടോപ്പ്-അപ്പ് ലോണായി എത്ര രൂപ വരെ ലഭിക്കും? എന്തൊക്കെ ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം

      ഒക്ടോബറിൽ വോഡഫോൺ ഐഡിയയ്ക്ക് 9.64 ലക്ഷം മൊബൈൽ വരിക്കാരെ നഷ്ടപ്പെട്ടു. ഇതോടെ ആകെ ഉപയോക്താക്കളുടെ എണ്ണം 26.90 കോടിയായി കുറഞ്ഞു.

      വീ വരിക്കാരുടെ എണ്ണം സെപ്റ്റംബറിൽ 10.77 ലക്ഷം  ഉയർന്നിരുന്നു. 2021 ഒക്ടോബർ അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 118.96 കോടിയായി വർദ്ധിച്ചു. പ്രതിമാസ വളർച്ചാ നിരക്ക് 0.04 ശതമാനമാണ്.

      2021 ഒക്ടോബർ അവസാനത്തോടെ നഗരങ്ങളിലെ ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷൻ 65.88 കോടിയായി കുറഞ്ഞു, എന്നാൽ അതേ കാലയളവിൽ ഗ്രാമീണ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് 53.07 കോടിയായി ഉയർന്നതായി ട്രായ് അറിയിച്ചു.

      "ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി സാന്ദ്രത സെപ്റ്റംബർ-21 അവസാനത്തിലെ 86.89 ശതമാനത്തിൽ നിന്ന് ഒക്ടോബർ-21 ഓടെ 86.86 ശതമാനമായി കുറഞ്ഞതായും," ട്രായ് പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 79.8 കോടിയായി വർദ്ധിച്ചു.

      കഴിഞ്ഞ വർഷം ജൂലൈയിൽ റിലയൻസ് ജിയോക്ക് 35 ലക്ഷം പുതിയ ഉപയോക്താക്കളെ ലഭിച്ചതായി ട്രായി കണക്കുകൾ പുറത്തു വിട്ടിരുന്നു. അതേസമയം, വോഡഫോണും ഐഡിയയും ലയിച്ചുണ്ടായ പുതിയ ബ്രാൻഡ് വീ -യ്ക്ക് ഇക്കാലയളവിൽ 37 ലക്ഷം ഉപയോക്താക്കളെ നഷ്ടമായിരുന്നു. 4 ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിംഗിലും ജിയോ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
      Published by:Rajesh V
      First published:
      )}