• HOME
  • »
  • NEWS
  • »
  • money
  • »
  • TECH RELIANCE JIO INTRODUCES INTEGRATED FIBRE CONNECTIVITY AND DIGITAL SOLUTIONS TO EMPOWER MSMBS IN INDIA GH

Reliance Jio|  50 കോടി ചെറുകിട ബിസിനസ് സംരംഭങ്ങളെ ഡിജിറ്റൽ രൂപത്തിലാക്കാ൯ പുതിയ പ്ലാനുകളുമായി ജിയോ ബിസിനസ്

വിവിധ ബിസിനസ് സംരംഭങ്ങൾക്കായി രണ്ട് തരത്തിലുള്ള താരീഫ്പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രോഡ്ബാൻഡ് കണക്ഷനും വോയ്‌സ്കോളും ഉൾപ്പെടുന്ന ആദ്യത്തെ പ്ലാൻ 901 രൂപയുടേതാണ്. 5001 രൂപയുടെ രണ്ടാമത്തെ പ്ലാൻ ജിയോയുടെ എല്ലാ ഡിജിറ്റൽ സൊല്യൂഷൻസും ഉൾച്ചേർത്തിട്ടുള്ളതാണ്.

Reliance Jio Business

Reliance Jio Business

  • Share this:
    മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജിയോ ബിസിനസ് പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചു. വോയ്‌സ്, ഡാറ്റ സേവനങ്ങൾ നൽകുന്ന എന്റർപ്രൈസ്- ഗ്രേഡ് ഫൈബർ കണക്റ്റിവിറ്റി, ബിസിനസ് സംരംഭങ്ങളെ തങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനും അതിലൂടെ ബിസിനസ് വളർത്താനും സഹായിക്കുന്ന ഡിജിറ്റൽ സൊല്യൂഷൻസ്, അതിന്പ്രാപ്തമാക്കുന്ന ഡിവൈസുകൾ എന്നിവയാണ് ഈ പ്ലാനുകളുടെ ഭാഗമായി ജിയോ വാഗ്ദാനം ചെയ്യുന്നത്.
    'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങൾ. എന്നാൽ, നിലവിൽ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സേവനങ്ങളുടെ അഭാവത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ശക്തി ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായ രീതിയിൽ ബിസിനസ് നടത്തുന്ന കാര്യത്തിൽ അവയ്ക്ക് പരിമിതികൾ ഉണ്ട്',-  ജിയോ ഡയറക്റ്റർ ആകാശ് അംബാനി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് നൂതനമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ജിയോ രംഗത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സേവനങ്ങൾ ബിസിനസിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സഹായിക്കുന്നതോടൊപ്പം വലിയ ബിസിനസുകളുമായി കിടപിടിക്കാൻ തന്നെ അവരെ പ്രാപ്തരാക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.




    വിവിധ ബിസിനസ് സംരംഭങ്ങൾക്കായി രണ്ട് തരത്തിലുള്ള താരീഫ്പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രോഡ്ബാൻഡ് കണക്ഷനും വോയ്‌സ്കോളും ഉൾപ്പെടുന്ന ആദ്യത്തെ പ്ലാൻ 901 രൂപയുടേതാണ്. അൺലിമിറ്റഡ് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനോടൊപ്പം അൺലിമിറ്റഡ് ആയ സൗജന്യ വോയ്‌സ്കോളും ഈ പ്ലാനിൽ ലഭിക്കും.


    5001 രൂപയുടെ രണ്ടാമത്തെ പ്ലാൻ ജിയോയുടെ എല്ലാ ഡിജിറ്റൽ സൊല്യൂഷൻസും ഉൾച്ചേർത്തിട്ടുള്ളതാണ്. അൺലിമിറ്റഡ് ആയ ബ്രോഡ്ബാൻഡ് കണക്ഷനും വോയ്‌സ്കോളിനുംഒപ്പം പ്രൊഡക്റ്റിവിറ്റി, അറ്റൻഡൻസ്, മാർക്കറ്റിംഗ്‌, കോൺഫറൻസിങ് തുടങ്ങിയ ബിസിനസ് ആവശ്യങ്ങൾക്ക് സഹായകമായ ഡിജിറ്റൽ സൊല്യൂഷൻസും ഈ പ്ലാനിലൂടെ ജിയോ നൽകുന്നു. കൂടാതെ ജിയോയുടെ ഡിവൈസും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. 1 ജി ബി പി എസ് വേഗതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത.




    നിലവിൽ മൈക്രോ, ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് കണക്റ്റിവിറ്റി, പ്രൊഡക്റ്റിവിറ്റി, ഓട്ടോമേഷൻ ഉപകരണങ്ങൾ എന്നീ അടിസ്ഥാന ആവശ്യങ്ങൾക്കായി പ്രതിമാസം ചെലവഴിക്കേണ്ടിവരുന്ന തുക 15,000 മുതൽ 20,000 രൂപ വരെയാണ്. എന്നാൽ അതിന്റെ പത്തിലൊന്നിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് ജിയോ ഈ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ചെറുകിട ബിസിനസുകളെ ശാക്തീകരിക്കാനുള്ള ശ്രമത്തിന്റെആദ്യ ചുവടുവെയ്പ്പാണ് ഇതെന്ന് ജിയോ അവകാശപ്പെടുന്നു.


    കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുക, ബിസിനസിനെ ഓൺലൈനിലേക്ക് മാറ്റുകയും അതിലൂടെ കൂടുതൽ ലാഭം നേടുകയും ചെയ്യുക, ഏഴ് ദിവസവും 24 മണിക്കൂറും ബിസിനസ് പ്രവർത്തനങ്ങൾ മുടക്കില്ലാതെ നടത്തുക, ബിസിനസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, ഡിജിറ്റൽ സൊല്യൂഷൻസ് ഉപയോഗിച്ച് മുതൽമുടക്ക് ചുരുക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ് ജിയോയുടെപുതിയ പദ്ധതിയിലൂടെ ചെറുകിട സംരംഭങ്ങൾക്ക് സാക്ഷാത്കരിക്കാനാവുക.


    Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.

    Published by:Rajesh V
    First published:
    )}