നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4 ജി നെറ്റ്‌വർക്കായി ജിയോ

  കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4 ജി നെറ്റ്‌വർക്കായി ജിയോ

  86 ലക്ഷത്തിലധികം വരിക്കാരാണ് സംസ്ഥാനത്ത് ജിയോയ്ക്ക്ക്കുള്ളത്. 2019 ഓഗസ്റ്റിൽ 348 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ മാറിയിരുന്നു.

  News18

  News18

  • Share this:
   കൊച്ചി: കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4 ജി നെറ്വർക്കായി റിലയൻസ് ജിയോ മാറിയെന്ന് ട്രായ് റിപ്പോർട്ട്. സംസ്ഥാനത്ത്  10000 ഇടങ്ങളിലേക്കു കൂടി  മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപിച്ചു കൊണ്ടാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. നിലവിൽ 86 ലക്ഷത്തിലധികം വരിക്കാരാണ്ജിയോയ്ക്ക് സംസ്ഥാനത്തുള്ളത്. 2019 ഓഗസ്റ്റിൽ 348 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ മാറിയിരുന്നു.

   36 മാസങ്ങൾക്ക് മുമ്പ് രാജ്യത്തെ എല്ലാവർക്കും ഇന്റർനെറ്റും മൊബൈൽ നെറ്റ്‌വർക്കും എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് റിലയൻസ് ജിയോ പ്രവർത്തനമാരംഭിച്ചത്. ഇതിനു പിന്നാലെ ആഗോള മൊബൈൽ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതിലും ജിയോ നിര്‍ണ്ണായക പങ്ക് വഹിച്ചു.

   സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്‌ക്ഷൻ, ജിയോ ടി. വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ആപ്പുകളും അൺലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും സ്വീകാര്യത നേടാൻ ജിയോയെ സഹായിച്ചത്. ഇന്ത്യയുടെ സ്വന്തം സ്മാർട് ഫോണായ ജിയോ ഫോൺ ഇപ്പോൾ 699 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ഇതിന് 1500 രൂപയായിരുന്നു വില.

   Also Read ഒറ്റ റീചാർജിൽ എല്ലാം സേവനങ്ങളും; ഓൾ-ഇൻ-വൺ പ്ലാനുമായി ജിയോ

   കേന്ദ്ര സർക്കാർ  ഐ യു സി ചാർജുകൾ പുനഃ സ്ഥാപിച്ചതോടെ അടുത്തിടെ  ജിയോ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു . കൂടുതൽ ആനുകൂല്യങ്ങളോടെയാണ് 222, 333, 444 നിരക്കുകളിലുള്ള ജിയോ ഓൾ-ഇൻ-വൺ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.

   222 രൂപ പ്ലാൻ
   ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ഇതിലൂടെ ലഭിക്കും. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകൾ ബണ്ടിൽ ചെയ്തിട്ടുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
   333 രൂപ പ്ലാൻ
   കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാർക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐ‌ യു‌ സി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയിൽ തുടരും
   444 രൂപ പ്ലാൻ
   ഈ പ്ലാൻ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളിലെയും ആനുകൂല്യങ്ങൾ ഇതിൽ നിലനിർത്തിയിട്ടുണ്ട്. പ്രതിദിനം 2 ജിബി ഡേറ്റ,  പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകളും ലഭിക്കും.

   Also Read ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഓഫർ; 75 രൂപ മുതൽ ഓൾ ഇൻ വൺ പ്ലാനുകൾ

   First published:
   )}