കിടിലൻ ഓഫറുമായി റിലയൻസ് ജിയോ; സിയോമി റെഡ്മി ഗോ ഫോണിന് 2200 രൂപയുടെ ക്യാഷ് ബാക്കും 100 GB അധിക ഡാറ്റയും

ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡിജിറ്റൽ ‌അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് ജിയോ- സിയോമി റെഡ്മി ഗോ ഓഫർ പ്രഖ്യാപിച്ചത്

news18
Updated: March 22, 2019, 7:17 PM IST
കിടിലൻ ഓഫറുമായി റിലയൻസ് ജിയോ; സിയോമി റെഡ്മി ഗോ ഫോണിന് 2200 രൂപയുടെ ക്യാഷ് ബാക്കും 100 GB അധിക ഡാറ്റയും
സിയോമി റെഡ്മി ഗോ
  • News18
  • Last Updated: March 22, 2019, 7:17 PM IST
  • Share this:
ന്യൂഡൽഹി: ഏറ്റവും പുതിയ സ്മാർട്ട് ഫോണായ സിയോമി റെഡ്മി ഗോ വാങ്ങുമ്പോൾ 2200 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും 100 ജി ബി അധിക ഡാറ്റയും പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോ. കുറഞ്ഞവിലയുള്ള ടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ വാങ്ങുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡിജിറ്റൽ ‌അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് ജിയോ- സിയോമി റെഡ്മി ഗോ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

സിയോമി റെഡ്മി ഗോ ഫോണിൽ 198 രൂപയുടെയും 299 രൂപയുടെയും റീച്ചാർജ് ചെയ്യുമ്പോഴാണ് 2200 ഇൻസ്റ്റന്റ് ക്യാഷ് ബാക്കും 100 ജിബി അധിക ഡാറ്റയും ലഭിക്കുക. ഉപഭോക്താവിന് മൈ ജിയോ ആപ്പ് വഴി 50 രൂപയുടെ 44 ഡിസ്കൗണ്ട് കൂപ്പണുകളുടെ രൂപത്തിലാണ് 2200 രൂപയുടെ പണം തിരികെ ലഭിക്കുക. 198, 299 രൂപയുടെ തുടർ റീചാർജുകൾക്ക് കിഴിവ് ലഭിക്കും. 198 രൂപയുടെ റീചാർജിനും 148 രൂപയും 199 രൂപയുടെ റീചാർജിന് 249 രൂപയും നൽകിയാൽ മതിയാകും.

പത്ത് ജിബിയുള്ള കൂപ്പണുകളായാകും 100 ജിബിയുടെ അധിക ഡാറ്റ ലഭിക്കുക. നിശ്ചിത കാലാവധിക്കുള്ളിൽ പരമാവധി പത്ത് റിച്ചാർജുകളിലൂടെ അധിക ഡാറ്റ സ്വന്തമാക്കാം. റെഡ്മി ഗോ ഈ ആഴ്ചയാണ് ഇന്ത്യയിൽ എത്തിയത്. വെള്ളിയാഴ്ച മുതലാണ് രാജ്യമെമ്പാടും വിൽപന ആരംഭിച്ചത്. 4499 രൂപയ്ക്ക് mi.com, ഫ്ലിപ് കാർട്ട്, Mi Home എന്നിവിടങ്ങളിൽ എക്സ്ക്ല്യൂസീവായി റെഡ്മി ഗോ ലഭിക്കും. നീല, കറുപ്പ് വർണങ്ങളാണ് വിപണിയിലുള്ളത്.

അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്പേ, 8 എംപി റിയർ ക്യാമറ (എൽഇഡി ഫ്ലാഷ് സഹിതം), 5 എംപി സെൽഫി ക്യാമറ, 3000 mAh ബാറ്ററി, ക്വവാൽകോം സ്നാപ്ഡ്രാഗൺ 425 പ്രോസസ്സർ എന്നിവയാണ് പ്രത്യേകകതകൾ. ആൻഡ്രോയിഡ് ഓറിയോ (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാന ആപ്പുകളുടെയും ഗെയിമുകളുടെയും ലൈറ്റ് പതിപ്പുകൾ ഫോണിൽ സപ്പോർട്ട് ചെയ്യും.
First published: March 22, 2019, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading