• HOME
  • »
  • NEWS
  • »
  • money
  • »
  • Jio 4G| 4ജി നെറ്റ്‌വർക്ക് 15% അധികം വിപുലീകരിക്കാനൊരുങ്ങി ജിയോ; കൂടുതൽ 4G ടവറുകൾ സ്ഥാപിക്കും

Jio 4G| 4ജി നെറ്റ്‌വർക്ക് 15% അധികം വിപുലീകരിക്കാനൊരുങ്ങി ജിയോ; കൂടുതൽ 4G ടവറുകൾ സ്ഥാപിക്കും

നിലവിൽ കേരളത്തിൽ 15000-ലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകളാണ് ജിയോയ്ക്കുള്ളത്.

Reliance_jio

Reliance_jio

  • Share this:
    കൊച്ചി: ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ 4ജി നെറ്റ്‌വർക്ക് 15% അധികം വിപുലീകരിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. നിലവിൽ കേരളത്തിൽ 15000-ലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകളാണ് ജിയോയ്ക്കുള്ളത്. പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി കൂടാതെ മെച്ചപ്പെടുത്തിയ മൊബൈൽ ബ്രോഡ്ബാൻഡ് സേവനം (eMBB) ശക്‌തിപ്പെടാനും ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങൾക്ക് കഴിയും.

    കഴിഞ്ഞ വർഷം തുടക്കത്തിൽ കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന 15% 4ജി നെറ്റ്‌വർക്ക് വിപുലീകരണം ഡിസംബർ അവസാനത്തോടെ ജിയോ നേടിയിരുന്നു. നെറ്റ്‌വർക്ക് വിപുലീകരിച്ചതോടെ 2021 ഏപ്രിൽ മുതൽ ഡാറ്റ ഉപഭോഗം 40 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കേരളത്തിലെ വിദൂര ഗ്രാമങ്ങളിൽ പോലും ഓൺലൈൻ വിദ്യാഭ്യാസത്തിനും വർക്ക് ഫ്രം ഹോമിനും ജനങ്ങൾ ആശ്രയിച്ചത് ജിയോയെ ആയിരുന്നു.

    പുതിയ പദ്ധതി പ്രകാരം ഉൾപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും കൂടുതൽ 4G ടവറുകൾ സ്ഥാപിക്കാനും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ശേഷി വർദ്ധിപ്പിക്കുവാനുമാണ് ശ്രമം.

    Also Read-എന്താണ് 5G അഡ്വാൻസ‍്‍ഡ്? 5Gയിൽ നിന്നുള്ള മാറ്റമെന്ത്? അറിയേണ്ടതെല്ലാം

    2021-ൽ കേരള സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആദിവാസി മേഖലകളിൽ ഏകദേശം 70 പുതിയ 4ജി ടവറുകൾ ജിയോ സ്ഥാപിച്ചു. കോവിഡ് കാലത്തു പൊതുജനങ്ങളുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി വിദൂര പ്രദേശങ്ങളിൽ ജിയോ 30 ലധികം ടവറുകൾ വിന്യസിച്ചിരുന്നു.
    Also Read-റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപന ഇന്ന്; വിലയും ഓഫറുകളും അറിയാം

    വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ഡാറ്റ ഡിമാൻഡ് നിറവേറ്റുന്നതിനായി ജിയോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 30 മെഗാഹെർട്‌സ് അധികം സ്പെക്‌ട്രവും, മെച്ചപ്പെടുത്തിയ ബാക്ക്‌ഹോൾ ശേഷിയും വിന്യസിച്ചിട്ടുണ്ട്.

    ഐഒടി ആപ്ലിക്കേഷൻ കണക്റ്റിവിറ്റി ഉപയോഗിച്ച് ഹൈവേകൾ മികച്ചതാക്കി മാറ്റുന്നതിൽ ജിയോയും പിന്തുണ നൽകുന്നുണ്ട്.

    40 പട്ടണങ്ങളിൽ ഉടനീളം അഞ്ചു ലക്ഷത്തിലധികം വീടുകളിൽ ബഫർ രഹിത 1 ജിബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നല്കാൻ പ്രാപ്തിയുള്ള ജിയോ ഫൈബർ നെറ്റ്‌വർക്ക് ജിയോ കേരളത്തിൽ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
    Published by:Naseeba TC
    First published: