Jio | സൗജന്യ വോയ്‌സ്, വീഡിയോ വൈ-ഫൈ കോളിംഗ് സേവനവുമായി ജിയോ

150 ലധികം ഹാൻഡ്‌സെറ്റ് മോഡലുകളിൽ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്.

News18 Malayalam | news18-malayalam
Updated: January 9, 2020, 4:51 PM IST
Jio | സൗജന്യ വോയ്‌സ്, വീഡിയോ വൈ-ഫൈ കോളിംഗ് സേവനവുമായി ജിയോ
News18
  • Share this:
കൊച്ചി: ഉപഭോക്താകൾക്ക് മികച്ച അനുഭവങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ജിയോ പുതിയ സേവനം രാജ്യവ്യാപകമായി അവതരിപ്പിച്ചു. വോയിസ്, വീഡിയോ വൈ-ഫൈ കോളിങ്ങാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഏത് വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ജിയോ വൈ-ഫൈ കോൾസ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ശക്തമായ അനുഭവം നല്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോ ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ജിയോ വൈ-ഫൈ കോളിംഗിനൊപ്പം വരുന്ന പ്രധാന വ്യത്യാസങ്ങൾ ഇവയാണ്: 


  • ഉപയോക്താക്കൾക്ക് ജിയോ വൈ - ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ്‌വർക്കും ഉപയോഗിക്കാം.

  • മെച്ചപ്പെട്ട വോയ്‌സ്/വീഡിയോ കോളിംഗ് അനുഭവം നൽകുന്നതിന് തടസമില്ലാതെ VoLTE യും Wi-Fi യും മാറി മാറി ഉപയോഗിക്കും.

  • 150 ലധികം ഹാൻഡ്‌സെറ്റ് മോഡലുകളിൽ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്.

  • ജിയോ ഉപഭോക്താക്കൾക്ക് വീഡിയോ ഓവർ വൈ-ഫൈ കോളുകൾ ചെയ്യാനും കഴിയും.

  • ഇതെല്ലാം അധിക ചെലവില്ലാതെ ആസ്വദിക്കാം.


''ജിയോയുടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഓരോ ജിയോ ഉപഭോക്തവും ശരാശരി 900 മിനിറ്റിൽ കൂടുതൽ വോയിസ് കാൾ ചെയ്യുമ്പോൾ, ഈ പുതിയ സേവനം വോയിസ് കാളിങ് അനുഭവത്തെ കൂടുതൽ അനായാസമാക്കും''- വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് സർവീസിനെപ്പറ്റി ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

ജിയോ വൈ-ഫൈ കോളിംഗ് എങ്ങനെ പ്രവർത്തനക്ഷമമാക്കണം എന്ന് അറിയാൻ, Jio.com/wificalling സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ജനുവരി 7 മുതൽ 16 വരെ രാജ്യവ്യാപമായി ജിയോ വൈഫൈ കോളിങ്  പ്രവർത്തനക്ഷമമാക്കും.

Also Read- ഈ വർഷം ലോകത്ത് ഏറ്റവും ശക്തമായ 10 പാസ്പോർട്ടുകൾ; ഇന്ത്യയുടെ സ്ഥാനം അറിയാം?
First published: January 9, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading