നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Reliance JioMart: ഇനി ആവശ്യസാധനങ്ങൾ വീട്ടിലെത്തും; ജിയോമാർട്ട് സേവനം കേരളത്തിലും

  Reliance JioMart: ഇനി ആവശ്യസാധനങ്ങൾ വീട്ടിലെത്തും; ജിയോമാർട്ട് സേവനം കേരളത്തിലും

  Reliance JioMart in Kerala | കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, കൊടുങ്ങല്ലൂർ, പാല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മൂവാറ്റുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ഇപ്പോൾ സേവനം ലഭ്യമാണ്.

  News 18 Malayalam

  News 18 Malayalam

  • Share this:
   അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓൺലൈൻ സംരഭമായ ജിയോമാർട്ടിന്റെ ബീറ്റ ട്രയൽ സേവനം രാജ്യത്തെ 200 നഗരങ്ങളിൽ തുടങ്ങി. കേരളത്തിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, കൊടുങ്ങല്ലൂർ, പാല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മൂവാറ്റുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ഇപ്പോൾ സേവനം ലഭ്യമാണ്. www.jiomart.com എന്ന വെബ്സൈറ്റിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാം.

   റിലയൻസ് ഇതുവരെ ജിയോമാർട്ടിനായി ഒരു സമർപ്പിത അപ്ലിക്കേഷൻ ആരംഭിച്ചിട്ടില്ലെങ്കിലും, നിലവിൽ ഒരു വെബ്‌സൈറ്റ് (www.jiomart.com ) ഉണ്ട്. ഒരു ചെറിയ പൈലറ്റ് പ്രോജക്റ്റായി ജിയോമാർട്ട് ഡെലിവറികൾ മുംബൈയിലെ ടെസ്റ്റ് റൺ ഘട്ടത്തിലായിരുന്നു. നവി മുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിൽ ഡെലിവറികൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഓർഡർ നൽകാനാകുന്ന പിൻ കോഡുകൾ തിരഞ്ഞെടുക്കുന്നതിന് ജിയോമാർട്ട് ഒരു വാട്ട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ ഓൺലൈനായി ഓർഡർ ചെയ്യാനും പലചരക്ക് സാധനങ്ങൾ അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും റിലയൻസ് ചെറിയ പലചരക്ക് കടകളുമായി കരാറിൽ ഏർപ്പെട്ടുഎന്നതാണ് ശ്രദ്ധേയം.

   TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]

   എംആർപി വിലയിൽ കുറഞ്ഞത് അഞ്ചു ശതമാനം ഇളവ് ജിയോ മാർട്ട് ഉറപ്പുനൽകുന്നു. കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ജിയോ മാർട്ടിന്റെ വാഗ്ദാനം. പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ, പലചരക്ക് ഉത്പന്നങ്ങൾ, ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾ, ബിവറേജസ്, അടുക്കള വൃത്തിയാക്കുന്നതിനുള്ള ഉത്പന്നങ്ങൾ, പയറുവർഗങ്ങൾ തുടങ്ങി നിരവധിയായ ഉത്പന്നങ്ങളാണ് ജിയോ മാർട്ടിലൂടെ ലഭ്യമാകുക.

   കർഷകർ, കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവരെ ഡിജിറ്റൽ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതാണ് പുതിയ സംരംഭമമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ജിയോ മാർട്ടിനെ കുറിച്ച് പറഞ്ഞത്. ഏറ്റവും താഴെത്തട്ടിലുള്ള കടകളുടെ ആധുനികവത്കരണത്തിന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

   First published:
   )}