നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 % ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് റീട്ടെയിൽ; വിശദാംശങ്ങൾ അറിയാം

    റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 % ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് റീട്ടെയിൽ; വിശദാംശങ്ങൾ അറിയാം

    റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 249 രൂപ, 555 രൂപ, 599 രൂപ എന്നിവയുടെ റീചാർജ് പ്ലാനുകളിൽ ക്യാഷ്ബാക്ക് ലഭിക്കും.

    JioMart Digital

    JioMart Digital

    • Share this:
      റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് റീട്ടെയിൽ. ഉപഭോക്താക്കൾ 'മൈജിയോ ആപ്പ്' അല്ലെങ്കിൽ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി റീചാർജ് ചെയ്താൽ മാത്രമേ ഇത് ലഭ്യമാകൂ. റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 249 രൂപ, 555 രൂപ, 599 രൂപ എന്നിവയുടെ റീചാർജ് പ്ലാനുകളിൽ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ് ബാക്ക് തുക ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ജിയോ മാർട്ട് പോയിന്റുകളായി ലഭിക്കും. ഈ പോയിന്റുകൾ റിലയൻസ് റീട്ടെയിലിന്റെ വിവിധ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താം. റിലയൻസ് ജിയോ വെബ്സൈറ്റ് അതിന്റെ പ്രീപെയ്ഡ് റീചാർജ് മൈക്രോസൈറ്റിനായി ഒരു പുതിയ 20 ശതമാനം ക്യാഷ്ബാക്ക് വിഭാഗവും കാണിക്കുന്നു.

      വെബ്‌സൈറ്റ് വിഭാഗത്തിൽ നിലവിൽ 249 രൂപ, 555 രൂപ, 599 രൂപ എന്നിങ്ങനെ മൂന്ന് റീചാർജ് പാക്കുകൾ ഉൾപ്പെടുന്നു. 249 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയും, പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. ഡാറ്റാ പരിധി കഴിഞ്ഞാൽ, വേഗത 64kbps ആയി പരിമിതപ്പെടുത്തും.

      555 രൂപ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 599 രൂപയുടെ റീചാർജിലും ഇതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഡാറ്റ ഉപയോഗം പ്രതിദിനം 2 ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

      മൂന്ന് പ്ലാനുകളിലും ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ 20 ശതമാനം ക്യാഷ്ബാക്ക് നൽകുന്നത് റിലയൻസ് ജിയോ അല്ല, റിലയൻസ് റീട്ടെയിൽ ആണ്. ക്യാഷ് ബാക്ക് ജിയോമാർട്ട് പോയിന്റുകളുടെ രൂപത്തിൽ വരും. എല്ലാ റിലയൻസ് റീട്ടെയിൽ സേവനങ്ങൾക്കുമുള്ള അവരുടെ അടുത്ത ബില്ലിംഗിൽ 20% ഓഫ്സെറ്റ് ചെയ്യാൻ ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന്, ഒരു ഉപയോക്താവ് 555 രൂപയുടെ റീചാർജ് തിരഞ്ഞെടുക്കുകയാണെങ്കിൽ, അവർക്ക് 110 രൂപയുടെ ജിയോമാർട്ട് പോയിന്റുകൾ ലഭിക്കും. ഏതെങ്കിലും റിലയൻസ് റീട്ടെയിൽ ഓഫറുകളിൽ നിന്ന് അവരുടെ അടുത്ത വാങ്ങലിന് കുറഞ്ഞത് 550 രൂപയെങ്കിലും ചെലവഴിച്ചാൽ അവർക്ക് ഇത് പ്രയോജനപ്പെടുത്താനാകും.

      റിലയൻസിന്റെ വിവിധ ഉത്പന്നങ്ങൾക്കുള്ള ഒരു മഹാ ക്യാഷ്ബാക്ക് ഓഫറിന്റെ ഭാഗമായാണ് പുതിയ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചത്. ഇപ്പോൾ ഈ ഓഫർ കമ്പനിയുടെ ടെലികോം സേവനത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. ജിയോ അടുത്തിടെ ഒരു വർഷത്തെ സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 499 രൂപയിൽ ആരംഭിക്കുന്ന റീചാർജ് പാക്കുകൾ 2599 രൂപ വരെ നീളുന്നവയാണ്.

      Disclaimer: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
      Published by:Rajesh V
      First published:
      )}